അഹ്മദ് റിളാഖാൻ ബറേൽവി
ഉത്തരേന്ത്യയിലെ ഖബറാരാധകരായ (ഖബറിനു ത്വാവാഫും സുജൂദും ചെയ്യുന്ന, പൂവിട്ട് പൂജിക്കുന്ന) ബറേൽവി വിഭാഗത്തിന്റെ നേതാവാണ് അബ്ദുൽ മുസ്ഥഫാ അഹ്മദ് റിളാഖാൻ ബറേൽവി. അധിനിവേഷ ഇന്ത്യയിലെ ബ്രിട്ടീഷ് ചാരനും പാരമ്പര്യമായി ശിയാ വിശ്വാസിയുമായിരുന്ന അഹ്മദ് ബറേൽവിയുടെ വികലവും വികൃതവുമായ ആശയാദർശങ്ങൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ തന്റെ ശിഷ്യനും ഹൈദരാബാദ് രാജാവിന്റെ കൊട്ടാര മുഫ്തിയുമായിരുന്ന അഹ്മദ് കോയ ശാലിയാത്തി വൃഥാശ്രമം നടത്തിയെങ്കിലും മഹാനായ ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ ശിഷ്യന്മാർക്ക് (ഖുതുബി മുഹമ്മദ് മുസ്ലിയാരടക്കം) അത് തടഞ്ഞു നിർത്താൻ സാധിച്ചു. പിന്നീട് ഖുതുബിയുടെ ശിഷ്യന്മാർ (കണ്ണിയത്ത് ഉസ്താദ്, സ്വദഖത്തുള്ള മുസ്ലിയാർ തുടങ്ങിയവർ) സുന്നി സമൂഹത്തിനു നേതൃത്വം നൽകിയപ്പോഴും ബറേൽവിസം കേരളത്തിൽ വേരുപിടിച്ചില്ല. ബറേൽവി വിരുദ്ധ സ്ഥാപനങ്ങളായ വെല്ലൂർ ബാഖിയാത്, ദയൂബന്ത് ദാറുൽ ഉലൂം എന്നിവിടങ്ങളിലേക്കായിരുന്നു കേരളത്തിലെ പണ്ഡിതന്മാർ ഉപരി പഠനത്തിനു പോയിരുന്നത്. (ബാഖിയാത്തിന്റെ സ്ഥാപകനായ അബ്ദുൽ വഹാബ് ഹസ്രത്ത് നടത്തിയ ഒന്നാം സനദ് ദാന സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത് ദാറുൽ ഉലൂം ദയൂബന്തിന്റെ സ്ഥാപകൻ മുഹമ്മദ് ഖാസിം നാനുതവിയുടെ മകനും ദയൂബന്ത് ദാറുൽ ഉലൂമിന്റെ അക്കാലത്തെ പ്രിൻസിപ്പാലുമായിരുന്ന അഹ്മദ് ബിൻ മുഹമ്മദായിരുന്നു-ബാഖിയാത്ത് 150-ാം വാർഷികപ്പതിക്ക് നോക്കുക).
എന്നാൽ ഇൗ അടുത്തകാലത്ത് മുമ്പ് കേരളക്കാർക്ക് കേട്ട് പരിചയം പോലുമില്ലാത്ത മിസ്ബാഹി, നഇൗമി, അംജദി തുടങ്ങിയ ബറേൽവി ബിരുദധാരികൾ കേരളത്തിലേക്ക് രംഗപ്രവേശം ചെയ്യുകയും ധാരാളം ശിയാവിശ്വാസങ്ങൾ വെച്ചുപുലർത്തിയിരുന്ന അഹ്മദ് റിളാഖാൻ ബറേൽവിയെ സുന്നികളുടെ ഇമാമും നവേത്ഥാന നായകനുമായി അവരോധിക്കുകയും ചെയ്യുന്നു. കഥയറിയാതെ ആട്ടം കാണുന്ന ചില പണ്ഡിതന്മാരും വിദ്യാർത്ഥികളും സാധാരണക്കാരും ഇത് സത്യമാണെന്ന് ധരിക്കുകയും ചെയ്തു. ഇത്തരുണത്തിൽ സത്യാന്വേഷികൾക്കായി അഹ്മദ് റിളാഖാൻ ബറേൽവിയെ അൽപം പരിചയപ്പെടുത്തുകയാണിവിടെ.
=ജനനം, പേര്, കുടുംബം=
അബ്ദുൽ മുസ്ഥഫാ അഹ്മദ് റിളാ ബ്നു നഖിയ്യ് അലി ബ്നു റിളാ അലി ബ്നു കാളിം അലി, ഹിജ്റ 1272 ൽ കി.1866 ൽ ഉത്തരേന്ത്യയിലെ ബറേലിയിൽ ജനിച്ചു. അഹ്മദ് റിളാ എന്ന പേര് നൽകപ്പെട്ടെങ്കിലും അദ്ദേഹം സ്വമേതയാ മറ്റൊരു പേര് സ്വീകരിച്ചു- അബ്ദുൽ മുസ്ഥഫാ. അഫ്ഖാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത അദ്ദേഹത്തിന്റെ കുടുംബം ശിയ കുടുംബമായിരുന്നുവെന്ന് പറയപ്പെടുന്നു. കാരണം: 1) അദ്ദേഹത്തിന്റെ പ്രപിതാക്കളുടെ പേരുകൾ ശിയാക്കൾക്കിടയിൽ പ്രസിദ്ധമായ പേരുകളാണ്, ഉദാ: നഖിയ്യ് അലി (അലിയുടെ വിശുദ്ധി), റിളാ അലി (അലിയുടെ പ്രീതി), കാളിം അലി (അലിയെമനസ്സിൽ കുടിയിരുത്തിയവൻ). 2) അഹ്മദ് ബറേൽവിയുടെ ശിയാ വിശ്വാസങ്ങൾ: അഹ്ലുസ്സുന്നക്ക് വിരുദ്ധമായ ധാരാളം ശിയാ വിശ്വാസങ്ങൾ അഹ്മദ് ബറേൽവിക്കുണ്ടായിരുന്നു. ഇത് തന്റെ ശിയാ പ്രപിതാക്കളിൽ നിന്നും പാരമ്പര്യമായി ലഭിച്ചതാകാം. 3) ശിയാക്കളുമായുള്ള സൗഹൃദബന്ധം: മുബ്തദിഉകളുമായി യാതൊരുവിധ ബന്ധവും പാടില്ലെന്ന് പറഞ്ഞിരുന്ന അഹ്മദ് ബറേൽവിക്ക് ശിയാക്കളുമായി നല്ല ബന്ധവും അടുപ്പവും സൗഹൃദവുമായിരുന്നു. ശിയാക്കളുടെ ആരാധനാലയങ്ങൾക്ക് (ഹുസൈനിയ്യ) അഹ്മദ് ബറേൽവി ഉചിതമായ പേരുകൾ നിർദേശിച്ചു കൊടുക്കുകയും അവയെ ബഹുമാനിക്കുകയും ചെയ്തിരുന്നു.
=പ്രവാചക സ്നേഹി?=
അഹ്മദ് ബറേൽവി അതിരറ്റ പ്രവാചക സ്നേഹം പ്രകടിപ്പിച്ചിരുന്നു. നബി(സ്വ) യെ തന്റെ ആത്മാവിനേക്കാൾ സ്നേഹിക്കുമ്പോഴാണ് ഒരാളുടെ വിശ്വാസവും പ്രവാചക സ്നേഹവും പൂർണ്ണമാവുന്നത്. നബി (സ്വ) യെ ധാരാളം പുകഴ്ത്തുന്നതും അവിടത്തെ മദ്ഹുകൾ പറയുന്നതും പ്രവാചക സ്നേഹപ്രകടനത്തിന്റെ ഭാഗമാണെന്നതിൽ സന്ദേഹമില്ല. എന്നാൽ പ്രവാചക സ്നേഹത്തിന്റെ പ്രധാന ഭാഗം നബി (സ്വ) യെ പിൻപറ്റുകയെന്നതാണ്. ഖുർആൻ പറയുന്നു “നിങ്ങൾ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കിൽ എന്നെ പിൻപറ്റുക” (ഖു.2:31). വിശുദ്ധ ഖുർആനിനും തിരുസുന്നത്തിനും വിരുദ്ധമായ വിശ്വാസങ്ങൾ വെച്ചുപുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരാൾ ഞാൻ പ്രവാചക സ്നേഹിയാണെന്ന് വാദിച്ചാൽ എങ്ങിനെ നമുക്കത് അംഗീകരിച്ച് കൊടുക്കാൻ പറ്റും.
നബി (സ) പറഞ്ഞു: “ക്രിസ്ത്യാനികൾ ഇൗസാ നബി (അ)യെ പ്രശംസിച്ചത് പോലെ നിങ്ങൾ എന്നെ പ്രശംസിക്കരുത്”(ബുഖാരി)
എന്നാൽ ക്രിസ്ത്യാനികൾ ഏശൂവിനെകുറിച്ച് വിശ്വസിക്കുന്നതിനേക്കാളും പറയുന്നതിനേക്കാളും അപകടകരമായ കാര്യങ്ങളാണ് നബി (സ്വ)യെ കുറിച്ച് ബറേൽവി വിശ്വസിച്ചിരുന്നതും പറഞ്ഞിട്ടുള്ളതും.
നബി(സ്വ)യുടെ മനുഷ്യത്വം (بشرية) ത്തെ ബറേൽവി നിഷേധിക്കുകയും നബി(സ്വ)ക്ക് അർദ്ധ ദിവ്യത്വം (شبه الوهية) നൽകുകയും ചെയ്തു. അല്ലാഹുവിനോടു പ്രാർത്ഥിക്കേണ്ടതില്ലെന്നും നബി(സ്വ)യോട് പ്രാർത്ഥിച്ചാൽ മതിയെന്നും തന്റെ അനുയായികളെ അദ്ദേഹം പഠിപ്പിച്ചു. അദ്ദേഹം തന്റെ പള്ളിയുടെ മിഅ്റാബിൽ എഴുതിവെച്ച വരികൾ നോക്കുക.
الله ربّ محمد صلى عليه وسلما نحن عباد محمد صلى عليه وسلما
“അല്ലാഹു മുഹമ്മദ് നബി (സ്വ)യുടെ റബ്ബാണ്. നമ്മൾ മുഹമ്മദ് നബിയെ ആരാധിക്കുന്നവരും”. അഥവാ അല്ലാഹുവിനോട് നബി (സ്വ) പ്രാർത്ഥിക്കട്ടെ. നാം ആരാധിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും നബി (സ്വ) യോടാണ്. ബറേൽവിയുടെ മഖ്ബറയുടെ ചാരത്തുള്ള പള്ളിയുടെ മിഅ്റബിൽ ഇന്നും ഇൗ വരികൾ കാണാം. ഇതേ വികല വിശ്വാസം തന്നെയാണ് ഇന്നും ബറേൽവിയുടെ അനുയായികൾക്കുള്ളത്. കേരളത്തിലേക്ക് ബറേൽവിസം ഇറക്കുമതി ചെയ്യുന്നതിൽ വലിയ പങ്ക് വഹിച്ച ശാഹുൽ ഹമീദ് ശാന്തപുരം ഇതേ ആശയം അൽ ഇർഫാദ് മാസികയിൽ വർഷങ്ങൾക്ക് മുമ്പ് എഴുതുകയുണ്ടായി.
ഇതേ വികലവിശ്വാസമാണ് സ്വന്തം പേരായ “അഹ്മദ്” എന്ന പേര് ഇഷ്ടപ്പെടാതെ അബ്ദുൽ മുസ്ഥഫാ എന്ന പേര് സ്വീകരിക്കാൻ ബറേൽവിയെ പ്രേരിപ്പിച്ചത്. മഹാനായ സൈനുദ്ദീൻ മഖ്ദൂം (റ) ഫത്ഹുൽ മുഇനിൽ പറഞ്ഞത് ഇതു പോലുള്ള നാമകരണം ചെയ്യുന്നത് ഹറാം എന്നാണ്. ഇത് പോലുള്ള നാമകരണം ഹറാം ആകാനുള്ള കാരണം ശിർക്കിന്റെ പദമായതിനാലാണെന്ന് ഫത്ഹുൽ മുഇൗന്റെ വ്യാഖ്യാനമായ ഇ ആനത്തിൽ പറയുന്നു. “അബ്ദുൽ മസീഹ് എന്ന് ക്രിസ്ത്യാനികൾ അവരുടെ മക്കൾക്ക് പേരുവെക്കുന്നതിനു സമാനമായ പേരുകൾ (അബ്ദുന്നബി, അബ്ദുൽ മുസ്ഥഫാ) വെക്കുന്ന മുസ്ലിംകൾ ഇക്കാലത്തെ മുനാഫിക്കുകളാണെന്ന്” ശാഹ് വലിയുള്ളാഹിദ്ദഹ്ലവി (റ) ഹുജ്ജത്തുല്ലാഹിൽ ബാലിഗയിൽ പറയുന്നു.
മനുഷ്യന്മാർക്ക് പ്രവാചകനാകാനുള്ള യോഗ്യതയില്ലെന്നായിരുന്നു മുശ്രിക്കുകളുടെ വാദം. “അല്ലാഹു പ്രവാചകനായി മനുഷ്യനെ അയക്കുകയോ എന്ന് ചോദിച്ചാണ് ജനങ്ങൾ വിശ്വസിക്കാതിരുന്നത്” (ഖു.17:94)
“അവർ (അവിശ്വാസികൾ)പറഞ്ഞു: നമ്മിൽപെട്ട ഒരു മനുഷ്യനെ നാം പിൻപറ്റുകയോ? എങ്കിൽ നാം വഴി പിഴച്ചവർ തന്നെ” (ഖു.54:24)
അഥവാ മനുഷ്യത്വത്തിനപ്പുറമുള്ളവർക്കെ പ്രവാചകനാകാൻ യോഗ്യതയൊള്ളുവെന്ന് മുശ്രിക്കുകൾ വിശ്വസിച്ചു. അതുകൊണ്ടുതന്നെ പ്രവാചകന്മാരുടെ പ്രവാചകത്വം അവർ അംഗീകരിച്ചു കൊടുത്തില്ല. പ്രവാചകൻമാരെ പിൻപറ്റാൻ അവർ തയ്യാറുമായില്ല.
എന്നാൽ, നബി (സ്വ)യുടെ പ്രവാചകത്വത്തെ ബറേൽവി അംഗീകരിക്കുന്നു. പക്ഷെ, മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത് പോലെ പ്രവാചകൻമാർ മനുഷ്യരാകാൻ പാടില്ല എന്ന വിശ്വാസം ബറേൽവിക്കുള്ളതിനാൽ നബി(സ്വ)യുടെ മനുഷ്യത്വത്തെ അദ്ദേഹം നിഷേധിക്കുകയും ചെയ്യുന്നു. എന്ന് മാത്രമല്ല, നബി(സ്വ) മനുഷ്യനാണെന്ന് പറയുന്നവൻ കാഫിറാണെന്ന് ബറേൽവി പറയുന്നു.
“إن التقوّل ببشرية الرسول من دأب الكفار”
“പ്രവാചകർ മനുഷ്യരാണെന്ന് പറയുന്നത് കാഫിറുകളുടെ പതിവാണ്”(ഫതാവാറിളവിയ്യ: 6/143)
എന്നാൽ ഖുർആൻ പഠിപ്പിക്കുന്നത് കാണുക:
“നബിയെ പറയുക: ഞാൻ വഹ്യ് നൽകപ്പെട്ട ഒരു മനുഷ്യൻ മാത്രമാണ്” (ഖു:11:6)
“പറയുക: എന്റെ നാഥൻ പരിശുദ്ധൻ, ഞാൻ പ്രവാചകനായ ഒരു മനുഷ്യൻ മാത്രമല്ലെയോ”(ഖു:17:93)
നബി(സ്വ) പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ടതാണെന്ന് ബറേൽവി വിശ്വസിക്കുന്നു. ഇതു സ്ഥാപിക്കാൻ അദ്ദേഹം ഒരു പുസ്തകം തന്നെ എഴുതി ” صلاة الصفا في نور المصطفى”
യഥാർത്ഥത്തിൽ ഇൗ വാദവും നബി(സ്വ)യുടെ മനുഷ്യത്വ നിഷേധത്തിലേക്കാണ് ചെന്നെത്തുന്നത്. കാരണം പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ടത് മലക്കുകളെയാണെന്നും ആദം നബിയെ സൃഷ്ടിക്കപ്പെട്ടത് മണ്ണിനാലാണെന്നും അഹ്ലുസുന്ന വിശ്വസിക്കുന്നു.
അല്ലാഹു പറയുന്നു: “നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ചുവെന്നത് അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്” (ഖു:30:20)
നബി(സ്വ) മനുഷ്യനല്ലെങ്കിൽ പിന്നെ ആരാണ്? അത് ആരാണെന്ന് ബറേൽവി തീർത്തു പറയുന്നില്ല. നബി(സ്വ) ദൈവമല്ലെന്ന് പറയാനോ ആണെന്ന് പറയാനോ ബറേൽവിക്കു കഴിയുന്നില്ല. ബറേൽവി തന്റെ ഹദാഇഖെബഖ്ശ് “حدائق بخش” എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക. “എനിക്ക് അങ്ങയെ അല്ലാഹു എന്നു വിളിക്കാൻ കഴിയുന്നില്ല. തങ്ങളുടെയും അല്ലാഹുവിനുമിടയിൽ വ്യത്യാസപ്പെടുത്താനും എനിക്ക് കഴിയുന്നില്ല” (ഫദാഇഖെ ബഖ്ശ്)
നബി(സ്വ) മനുഷ്യനാണെന്ന് ഖുർആനിൽ അർത്ഥ ശങ്കക്കിടമില്ലാത്ത വിധം വ്യക്തമായി പറഞ്ഞിരിക്കെ പ്രവാചക സ്നേഹത്തിന്റെ പേരിൽ അത് നിഷേധിക്കുന്നത് കാപാട്യമാണ്. ഖുർആനിനും ഹദീസിനും വിരുദ്ധമായ ആശയങ്ങൾ നബ(സ്വ)ക്കെതിരെ വെച്ചു പുലർത്തുന്ന ഒരാളുടെ പ്രവാചക സ്നേഹപ്രകടനം മുസ്ലിംകളെ ചതിക്കുഴിയിൽ പെടുത്താനുള്ള ഒരു ബ്രിട്ടീഷ് ചാരന്റെ കുതന്ത്രങ്ങൾ മാത്രമായിരുന്നു.
=ബ്രിട്ടീഷ് ചാരൻ=
“ഭിന്നിപ്പിച്ച് ഭരിക്കുക” ഇതാണ് ബ്രിട്ടീഷ് പോളിസി. ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ്ലിംകളെയും ബ്രിട്ടീഷുകാർ തമ്മിലടിപ്പിച്ചു. സ്വതന്ത്രശേഷവും ഇൗ ഭിന്നിപ്പ് തുടർന്നു. ഇന്നും ഇന്ത്യയുടെ പലഭാഗത്തും നടക്കുന്ന വർഗീയ സംഘട്ടനങ്ങൾ ഇതിന്റെ ബാക്കി പത്രമാണ്.
ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ്ലിംകളെയും ഭിന്നിപ്പിച്ചത് പോലെ മുസ്ലിംകൾക്കിടയിലും ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞു.
മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാകാൻ രണ്ട് അഹ്മദ്്മാരെയാണ് ബ്രിട്ടീഷുകാർ നിയോഗിച്ചത്. ഒന്ന്: അഹ്മദ്് ഖാദിയാനി. രണ്ട്: അഹ്മദ്് ബറേൽവി. എന്നാൽ ഒന്നാമത്തെ അഹ്മദിന്റെ ദൗത്യം പൂർണ്ണമായും വിജയിച്ചില്ല. ടിയാൻ ഉണ്ടാക്കിയ പുതിയ മതം മൂസ്ലീം ലോകം തിരസ്കരിച്ചു. എന്നാൽ രണ്ടാമത്തെ അഹ്മദിന്റെ ദൗത്യം നൂറു ശതമാനവും വിജയിച്ചു. മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ അഹ്മദ് ബറേൽവിക്ക് സാധിച്ചു. ആ ഭിന്നിപ്പ് ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു.
ഇന്ത്യ ഒട്ടുക്കുമുള്ള മുസ്ലിം നേതാക്കന്മാരും പ്രഗത്ഭരായ പണ്ഡിതന്മാരും (കേരളത്തിലെ മഖ്ദൂമുമാർ, ഉമർ ഖാസി, മമ്പുറം തങ്ങൾ, ആലി മുസ്ലിയാർ അടക്കം) ബ്രിട്ടിഷിനെതിരെ സ്വതന്ത്ര സമരവുമായി രംഗത്തിറങ്ങിയപ്പോൾ മുസ്ലിംകളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നതായിരുന്നു അഹ്മദ് ബറേൽവയുടെ ദൗത്യം. അതിനായി അദ്ദേഹം ഗ്രന്ഥങ്ങൾ തന്നെ എഴുതി. ബ്രിട്ടീഷിനെതിരെ പൊരുതുന്നവരും പൊരുതാൻ ആഹ്വോനം ചെയ്യുന്നവരും കാഫിറുകളും മുർതദ്ദുകളുമാണെന്ന് അഹ്മദ് ബറേൽവി നിസ്സങ്കോചം പ്രഖ്യാപിച്ചു.
സ്വതന്ത്ര സമരത്തിനെതിരെ അദ്ദേഹം രചിച്ച പ്രധാന ഗ്രന്ഥമാണ് “അൽ ഹുജ്ജതുൽ മുഅ്്തമിന” الحجة المؤتمنة في آية الممتحنة. ബ്രിട്ടീഷുകാരോട് പൊരുതുന്നവരും അവരുമായി സ്നേഹബന്ധം പുലർത്താത്തവരും കാഫിറാണെന്ന് ഇൗ പുസ്തകത്തിൽ അദ്ദേഹം സമർത്തിച്ചു. അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ “ഇഅ്ലാമുൽഅഅ്ലാം ബിഅന്നഹിന്ദുസ്ഥാൻ ദാറുൽഇസ്ലാം”
إعلام الأعلام بأن هندستان دارالإسلام
എന്ന പുസ്തകത്തിന്റെ അനുബന്ധത്തിലും ബ്രിട്ടീഷ്കാർക്കെതിരെ പൊരുതുന്നവരും സ്വതന്ത്രസമരത്തിൽ പങ്കെടുക്കുന്നവരും കാഫിറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മറ്റൊരു ഗ്രന്ഥമായ دوام عيش എന്ന ഗ്രന്ഥത്തിലും മുസ്ലിംകൾ സ്വതന്ത്ര സമരത്തിൽ പങ്കെടുക്കരുതെന്ന് പറയുന്നു (പേ:46)
ഇപ്രകാരം സ്വതന്ത്രസമരത്തിൽ പങ്കെടുക്കുന്നവരെ കാഫിറാക്കുന്നതിന്റെ ലക്ഷ്യം ബ്രിട്ടീഷുകാരെ സഹായിക്കുക എന്നത് മാത്രമായിരുന്നു. തന്റെ തനിനിറം പുറത്താകുമോ എന്ന് പേടിച്ച് പരസ്യമായി ബ്രിട്ടീഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രഹസ്യമായി എല്ലാ പിന്തുണയും സപ്പോർട്ടും അദ്ദേഹം ബ്രിട്ടീഷുകാർക്ക് നൽകിപ്പോന്നു. ബ്രിട്ടീഷുകാരുമായി ഇരുട്ടിന്റെ മറവിൽ അവിഹിത ബന്ധം പുലർത്തി. ഇക്കാര്യം ബ്രിട്ടീഷ് എഴുത്തുകാരൻ റോബിൻസൺ (Francis Robinson) അർത്ഥ ശങ്കക്കിടയില്ലാത്ത വിധം പറയുന്നത് കാണുക.
The very influential Ahmed Rada Khan, Bareilly, present our conclusion yet more clearly. He was the foremost supporter of unreformed Sufi Ssm in India…At the same time he supported the colonial government loudly and vigorously
ജന സ്വാധീനമുളള അഹ്മദ് റിളാഖാൻ ബറേൽവി ഞങ്ങളുടെ തീരുമാനം കൃത്യമായി നടപ്പാക്കി. അദ്ദേഹം ഇന്ത്യയിൽ സൂഫിസത്തിന്റെ വക്താവായിരുന്നു. അതേ സമയം കൊളോണിയൻ ഗവർമെന്റിനെ ശക്തമായും ധീരമായും പിന്തുണച്ചു” (The Ulama of Fragimahal and Islamic Cultural in South Asia – Francis Robinson).
മറ്റൊരു ഗ്രന്ഥത്തിൽ റോബിൻസൺ പറയുന്നു
Nevertheless his normal stand was of support for the government and he supported it throughout World War I, he opposed the Khilafat Movement, and in 1921 organized a conference of anti-non-cooperation Ulama at Bareily.
“ബ്രിട്ടീഷ് ഗവൺമെന്റിനെ പിന്തുണക്കുന്നതിന് പുറമെ, ലോകമഹായുദ്ധത്തിലും ബ്രിട്ടീഷുകാരെ പിന്തുണച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തെ എതിർത്തു. ബ്രീട്ടീഷുകാരോടു നിസ്സഹകരണം പ്രഖ്യാപിച്ച ഇന്ത്യയിലെ മുസ്ലിം പണ്ഡിതൻമാർ ക്കെതിരെ 1921 ൽ ബറേലിയിൽ അദ്ദേഹം യോഗം വിളിച്ചുകൂട്ടി’ (Separatism among Indian Muslims- Francis Robinson).
അഹ്മദ് ബറേൽവി രഹസ്യമായി ഇംഗ്ലീകാരെയും അവരുടെ കൊളോണിയസത്തെയും പിന്തുണച്ചിരുന്നുവെന്നും ഇരുട്ടിന്റെ മറവിൽ അവരുമായി അവിഹിതബന്ധം പുലർത്തിയിരുന്നുവെന്നും ഇംഗ്ലീഷുകാർ തന്നെ അർത്ഥസങ്കടമില്ലാത്ത വിധം രേഖപ്പെടുത്തിയ സ്ഥിതിക്ക് ഇക്കാര്യത്തിൽ നമുക്ക് സംശയിക്കാനില്ല.
ഒരു വലിയ പണ്ഡിതൻ തന്റെ അറിവുകൾ ദുരുപയോഗപ്പെടുത്തി മുസ്ലിം സമുഹത്തെ ബ്രിട്ടിഷുകാർക്ക് ഒറ്റിക്കൊടുക്കാനും അവരുടെ നയങ്ങൾ നടപ്പാക്കാൻ പിന്തുണക്കുകയും ചെയ്യണമെങ്കിൽ ബ്രിട്ടീഷുകാരിൽ നിന്നും പ്രതിഫലമായി അപ്പക്കഷണം കിട്ടിയിട്ടുണ്ടാവുമെന്നറപ്പാണല്ലോ. അതെ, ബ്രിട്ടീഷുകാർ അദ്ദേഹത്തിനു ഒരു പെട്ടി നിറയെ പണവും സ്വർണവും നൽകി. പോസ്റ്റൽ സ്റ്റാമ്പ് വാങ്ങാൻ പോലും പണമില്ലാതിരുന്ന (ഹയാതെ അഅ്ലാ ഹസ്റത്-58) ബറേൽവിയെ ബ്രിട്ടീഷുകാർ നൽകിയ ഇൗ പെട്ടി സമ്പന്നനാക്കി. ആ പെട്ടിയിൽ നിന്നും തന്റെ മക്കൾക്കും അനുചരർക്കും നിർലോഭം നൽകി. ബറേൽവിയുടെ അനുയായികൾ തന്നെ പറയുന്നത് കാണുക.
“ബറേൽവിയുടെപക്കൽ പൂട്ടിയിട്ട ഒരു പെട്ടിയുണ്ടായിരുന്നു. ആവശ്യസമയത്ത് മാത്രമെ അത് തുറക്കുകയൊള്ളു. തുടക്കുമ്പോൾ കൈ കൊള്ളാവുന്നത്ര മാത്രമെ തുറക്കുകയൊള്ളു. വേണ്ടത്ര പണവും ആഭരണവും അതിൽ നിന്നും അദ്ദേഹം പുറത്തെടുക്കും.” (ബറേൽവി – ബസ്തവി, പേ : 75, അൻവാർ റിളാ പേ:57)
“അഅ്ലാ ഹസ്റത്ത് ജനങ്ങൾക്കും തന്റെ പ്രിയപ്പെട്ടവർക്കും ധാരാളം ആഭരണങ്ങൾ വിതരണം ചെയ്തിരുന്നു. അപ്രകാരം ഞങ്ങളുടെ ഭാര്യമാർക്കും വിവിധ സ്വർണാഭരണങ്ങൾ നൽകിയിരുന്നു. അദ്ദേഹത്തിന്റെ പെട്ടിയിൽ നിന്നായിരുന്നു അവയെടുത്ത് തന്നിരുന്നത്. ഇത് എവിടെന്ന് കിട്ടി എന്നതിൽ ഞങ്ങൾ അത്ഭുതപ്പെട്ടിരുന്നു.”(ഹയാതെ അഅ്ലാ ഹസറത്ത് 57)
ബ്രിട്ടീഷ്കാരിൽ നിന്നും കൈനിറയെ (പെട്ടിനിറയെ) കിട്ടിയ പണത്തിനും സ്വർണ്ണത്തിനും വേണ്ടി ഒരു വലിയ പണ്ഡിതൻ തന്റെ ദിനിനെയും അറിവിനെയും വിൽക്കുകയായിരുന്നു.
=ഒറ്റയാൻ=
ശിയാവിശ്വാസങ്ങൾക്കു പുറമെ വികലമായ ഒറ്റപ്പെട്ട ചില വിശ്വാസങ്ങളും അഹ്മദ് ബറേൽവിക്കുണ്ട്. ചിലത് താഴെ പറയുന്നു.
1. ഫർള് (നിർബന്ധകർമം) ഉപക്ഷിച്ചവന്റെ സുന്നത്ത് (എെചികകർമം) സ്വീകരിക്കുന്നതല്ല. ബറേൽവിപറയുന്നു “ആരെങ്കിലും ഫർള് ഉപേക്ഷിച്ചാൽ അവന്റെ സുന്നത്ത് കർമം സ്വീകരിക്കുന്നതല്ല. “(ഇഅ്ലാമുൽ അഅ്ലാം ബി അന്ന ഹിന്ദുസ്ഥാൻ ദാറുൽ ഇസ്ലാം പേ :15) അപ്പേൾ ബറേൽവിയുടെപക്ഷം ആരെങ്കിലും ഫർള് നമസ്കരിക്കാതെ സുന്നത്ത് നമസ്കരിച്ചാൽ അതു സ്വീകരിക്ക്പ്പെടുകയില്ല. ആരെങ്കിലും സകാത്ത് കൊടുക്കാതെ വല്ല ദാനദർമവും ചെയ്താൽ അതും സ്വീകരിക്കപ്പെടുന്നതല്ല. എന്നാൽ ഫർള് ചെയ്യാതെ സുന്നത്ത് ചെയ്തുവനും ഫർള് ഉപക്ഷിച്ചതിന്റെ ശിക്ഷ ലഭിക്കുന്നതോടൊപ്പം സുന്നത്ത് ചെയ്തതിന്റെ കൂലി ലഭിക്കുമെന്നാണ് സുന്നത്ത് ജമാഅത്തിന്റെ വിശ്വാസം. അല്ലാഹു പറയുന്നു.
فمن يعمل مثقال ذرة خيرا يره ومن يعمل مثقال ذرة شرا يره
“ആരെങ്കിലും അണുമണി തൂക്കം ഗുണം ചെയ്താൽ അവനത് കാണുന്നതാണ്. ആരെങ്കിലും അണുമണിതൂക്കം തെറ്റ് ചെയ്താൽ അവൻ അത് കാണുന്നതാണ്. (വി.ഖു:99:7)
2. ഒരാൾ മുസ്ലിം ആകണമെങ്കിൽ أشهد أن لا اله الا الله وأشهد أن محمدا رسول الله എന്ന ശഹാദത് കലിമ അർത്ഥമറിഞ്ഞ് മൊഴിയൽ നിർബന്ധമാണെന്നാണ് അഹ്ലുസ്സുന്ന വൽ ജമാഅയുടെ വിശ്വാസം. ഇസ്ലാംകാര്യത്തിൽ നിന്നും (അഥവാ മുസ്ലിമാകണമെങ്കിൽ) ഒന്നാമത്തേതാണ് രണ്ട് സഹാദത് കലിമ. ജിബ്രീൽ (അ) മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെട്ട്, ഒട്ടേറെ സ്വഹാബികളുടെ സാന്നിദ്ധ്യത്തിൽ, നബി(സ)യോട് എന്താണ് ഇസ്ലാം എന്ന് ചോദിച്ചപ്പോൾ അവിടന്ന് ഒാന്നാമതായി പറഞ്ഞു:
أن تشهد أن لا إله الا الله وأن محمدا رسول الله
“അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും ശാക്ഷ്യം വഹിക്കുക”(ബുഖാരി,മുസ്ലിം). എന്നാൽ ബറേൽവി പറയുന്നത് ശഹാദത് കലിമ തീരെ ചൊല്ലിയില്ലെങ്കിലും അർത്ഥം അിറയാതെ നാവ്കൊണ്ട് വെറുതെ മൊഴിഞ്ഞാലും ഒരാൾ മുസ്ലിമാകുമെന്നാണ്. ആഫ്രിക്കയിലെ കാഫിറുകൾ മുസ്ലിംകളാവുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ബറേൽവി പറയുന്നത് കാണുക:
يصيرون مسلمين وان لم يعرفوا معنى كلمة لا إله الا الله بل لم يقرءوا هذه الكلمة وقالوا برئنا من أدياننا الى الدين المحمدي (السنية الأنيقىة في الفتاوى الأفريقية 154)
“ലാ ഇലാഹ ഇല്ലല്ലാ” എന്ന പദത്തിന്റെ അർത്ഥം അിറയാതെ പറഞ്ഞാലും. എന്നല്ല, അതും പറയാതെ ഞാൻ മുഹമ്മദിയൻ മതത്തിൽ ചേർന്നുവെന്ന് പറഞ്ഞാലും മുസ്ലിമാവുന്നതാണ്” (അസ്സനിയ്യതിൽ അനീഖ ഫിൽ ഫതാവാഅൽ അഫ്രീഖിയ്യ: പേജ് : 154)
3. ഖൈറും ശർറും അല്ലാഹുവിന്റെ പക്കൽ നിന്നാണെന്ന് അഹ്ലുസ്സുന്ന വൽ ജമാഅ വിശ്വസിക്കുന്നു. ജിബ്രീൽ (അ) ഇൗമാൻ കാര്യങ്ങൾ ഏതാണെന്ന് നബി (സ)യോട് ചോദിച്ചപ്പോൾ 6-ാമത്തെ ഇൗമാൻ കാര്യമായി പറഞ്ഞത് ” ഖൈറും ശർറും അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസിക്കുക” എന്നാണ്. എന്നാൽ നബി(സ)ക്ക് ദിവ്യത്വം നൽകുന്ന ബറേൽവി പറയുന്നത് എല്ലാ ഖൈറും ശർറും നബി(സ)യിൽ നിന്നണെന്നാണ്. ബറേൽവി പറയുന്നു.
“هوصلى الله عليه وسلم خزانة السر وموضع نفوذ الأمر، فلا ينفذ الأمر إلا منه ولا ينتقل خير الا عنه” (الأمن والعلى، ص :105)
നബി(സ) രഹസ്യങ്ങളുടെ ഖജനാവും കാര്യങ്ങൾ നടപ്പാക്കുന്ന കേന്ദ്രവുമാണ്. ഒരു കാര്യവും നബി(സ)യിൽ നിന്നല്ലാതെ സംഭവിക്കുകയില്ല. നബി(സ)യിൽ നിന്നല്ലാതെ ഒരു ഖൈറും സംഭവിക്കുകയില്ല “(അൽ അംനു വൽ ഉലാ:105)
=ശിയായിസം=
അഹ്മദ് ബറേൽവിയുടെ പ്രപിതാക്കൾ ശിയാക്കളായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചുവവല്ലൊ. അവരിൽ നിന്നും പാരമ്പര്യമായി ഒാട്ടേറെ വിശ്വാസങ്ങൾ ബറേൽവിക്ക് ലഭിക്കുകയും പാവപ്പെട്ട സുന്നികൾക്കിടയിൽ അവ പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശിയവിശ്വാസങ്ങളിൽ ചിലത്.
1. ശിയാക്കളുടെ ജിഫ്ർ ഗ്രന്ഥത്തിൽ ബറേൽവി വിശ്വസിക്കുന്നു. അദ്ദേഹം പറയുന്നു: “ജിഫർ എന്ന തോലിൽ ജഅഫർ സ്വാദിഖ് (റ) അഹ്ലു ബൈതിനാവശ്യമായ എല്ലാ വിവരങ്ങളും ഖിയാമം വരെയുണ്ടാകുന്ന എല്ലാ സംഭവങ്ങളും അതിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.” (ബറേൽവി – ഖാലിസുൽ ഇഅ്തിഖാദ് :പേ:48)
2. ജിഫ്ർ, ജാമിഅ്:- ബറേൽവി പറയുന്നു: ” ജിഫ്ർ, ജാമിഅ് എന്നത് അലി (റ) വിന്റെ രണ്ട് ഗ്രന്ഥങ്ങളാണ്.” ഖിയാമത് നാൾ വരെയുണ്ടാവുന്ന സർവ്വ കാര്യങ്ങളും അക്ഷര ശാസ്ത്രം മുഖേന എഴുതി വെച്ചിട്ടുണ്ട്. അവിടത്തെ സന്താന പരമ്പരയിൽ പെട്ട ഇമാമുമാർ അത് അിറയുകയും പഠിപ്പിച്ച് കൊടുക്കുകയും ചെയ്തിരുന്നു. (ഖാലിസുൽ ഇഅ്തിഖാദ്: 48)
3. ശിയാക്കൾ വിശ്വസിക്കുന്നത് പോലെ, മഅ്സൂമായ സൈനുൽ അബിദീൻ (റ) സർവ്വ കാര്യങ്ങളും അിറയുമെന്ന് ബറേൽവിയും വിശ്വസിക്കുന്നു. “സയ്യിദുസ്സജ്ജാദ് സൈനുൽ ആബിദീൻ എല്ലാ അമ്പിയാമുർസലുകളുടെയും അറിവുകൾ ലഭിച്ചവരാണ്.”(അൻവാർ റിളാ .പേ. 27)
4. മുബതദിഉകളുടെ കൂടെ ഇരിക്കുവാനൊ അവരോട് സഹകരിക്കാനൊ പാടില്ലെന്നു അഹ്മദ് ബറേൽവി ഫത്വ നൽകി. എന്നാൽ ശിയാക്കളോട് സഹകരിക്കുകയും അവരുമായി നല്ലബന്ധം പുലർത്തുകയും അവരുടെ ആരാധനാലയങ്ങൾക്ക് പേരിട്ട് കൊടുക്കുകയും അവരെ ബഹുമാനിക്കും ചെയ്തിരിന്നു.
ബറേൽവിയുടെ മദ്ഹ് അശ്റഫ് അലി പറയുന്നത് കാണുക: ” ശിയാക്കൾ ഒരു ആരാധനാലയം (ഹുസൈനിയ്യ) നിർമിക്കുകയും അവർ അതിനു ഒരു പേര് സെലക്ട് ചെയ്തു കൊടുക്കാൻ ബറേൽവിയെ സമീപിക്കുകയും ചെയ്തു. ചരിത്രത്തിൽ നിന്ന് ഒരു പേര് ബറേൽവി അവർക്കായി തരിരഞ്ഞെടുത്ത് കൊടുക്കുകയും ചെയ്തു.”(യാദ് അഅ്ലേ ഹസറത്ത് പേ. 29)
മുബതദിഉകളുമായി യാതൊരു വിധ മത ഭൗതിക ബന്ധവും പാടില്ലെന്നു് പറയുന്ന ബറേൽവി ശിയാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നുവെങ്കിൽ ശിയാക്കൾ മുബ്തദീഉകളാണെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല എന്നാണല്ലോ. ശിയക്കളുടെ ആരാധനാലയങ്ങൾക്ക് പേര് സെലക്ട് ചെയ്തു കൊടുക്കാൻ മാത്രം ശിയാക്കളുമായുള്ള അഗാധ ബന്ധവും അവരോടുളള പ്രിയവും എങ്ങിനെ ബറേൽവിക്കുണ്ടായി ?
5. ശിയാക്കൾ വിശ്വസിക്കുന്നത് പോലെ ഫാത്വിമാ ബീവി (റ)യുടെ സന്താന പരമ്പരയിൽ പെട്ടവർ ആരും തന്നെ നരകത്തിൽ കടക്കുകയില്ലെന്ന് ബറേൽവി വിശ്വസിക്കുന്നു. അതിനാൽ ബറേൽവി പറയുന്നു. “ഫാത്വിമ എന്ന് പേര് വെച്ചത് അവരുടെ സന്താന പരമ്പര നരകത്തിൽ കടക്കാത്തതിനാലാണ്.” (ബറേൽവി – ഖത്മെ നുബ്വ്വത്: 98)
മുകളിൽ പറഞ്ഞത് അഹ്മദ് ബറേൽവിയുടെ ശിയാ വിശ്വാസങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇനിയും ഒരു പാട് ശിയാവിശ്വാസങ്ങൾ അദ്ദേഹത്തിനുണ്ട്. ഉത്തരേന്ത്യയിലെ സുന്നികൾക്കിടയിൽ ശിയാ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിൽ അഹ്മദ് ബറേൽവിക്ക് വലിയ പങ്കുണ്ട്. ഇൗ വിഷയത്തിൽ അദ്ദേഹത്തെ എതിർത്തവരെ മുഴുവനും അദ്ദേഹം കാഫിറാക്കുകയും ചെയ്തു.
=തക്ഫീർ=
അഹ്മദ് ബറേൽവിയുടെ വികലമായ വിശ്വാസങ്ങളും വിക്യതമായ ജൽപനങ്ങളും അംഗീകരിക്കാത്ത സർവ്വരെയും അദ്ദേഹം കാഫിറാക്കി, എന്ന് മാത്രമല്ല തന്റെ തക്ഫീറിനെ എതിർത്ത തന്റെ അനിയായികളെയും കാഫിറാക്കി. ഇൗ വിഷയത്തിൽ അദ്ദേഹത്തെ എതിർത്തതിനാലാണ് ഹനഫിപണ്ഡിതിനായ അബ്ദുൽ ബാരി ലക്നവിയെ കാഫിറാക്കിയത് (مصحح دماغ مجنون ص : 14)
ബ്രിട്ടീഷുകാരോട് സഹകരിക്കാത്തവരും സ്വതന്ത്ര സമരത്തിൽ പങ്കെടുത്തവരും കാഫിറുകളാണെന്ന് അഹ്മദ് ബറേൽവി പലഗ്രന്ധങ്ങളിലും എഴുതി വെച്ചതായി മുമ്പ് സൂചിപ്പിച്ചുവല്ലൊ. അതിനു പുറമെ ഇന്ത്യയിലെ മഹാൻമാരായ ഹദിസ് പണ്ഡിതൻമാരെയും കാഫിറുകളാക്കി. തന്റെ വികല വിശ്വാസങ്ങൾ അംഗികരിച്ചില്ല എന്നതായിരുന്നു ഇന്ത്യയിലെ ഹദീസ് പണ്ഡിതർ (മുഹദ്ദിസുകൾ) ചെയ്ത “കഫ്രീയത്ത”്. അഹ്മദ് ബറേൽവിയുടെ തക്ഫീറിനെ സംബന്ധിച്ച് അബ്ദുൽ ഹയ്യ് ലക്നവി പറയുന്നത് കാണുക:
كان متشددا في المسائل الفقهية والكلاميه، متوسعا ومسارعا في التكفير قد حمل لواء التكفير والتفريق في ديار الهند في العصر الأخير، وتولى كبره وأصبح زعيم هذه الطائفة تنتصر له وتنتسب اليه وتحتج بأقواله، وكان لا يتسامح ولا يسمح بتأويل كفر من لايوافقه على عقيدته وتحقيقه أو من يرى فيه انحرافا عن مسلكه ومسلك آبائه (نزهة الخواطر 8/291)
“കാഫിറാക്കാൻ അയാൾക്ക് ധ്യതിയായിരുന്നു. ഇന്ത്യയിൽ തക്ഫീറിന്റെയും ഭിന്നിപ്പിന്റെയും കൊടി വാഹകൻ. തന്റെ വിശ്വാസത്തോടും അഭിപ്രായത്തോടും യോജിക്കാത്ത വരെയും തന്റെ പിതാക്കൻ മാരുടെ വഴി സ്വീകരിക്കാത്തവരേയും കാഫിറാക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചയും ചെയ്തില്ല.”(നസ്ഹതുൽ ഖവാത്വിർ 8/291)
മുസ്ലിം എെക്യം ലക്ഷ്യം വെച്ച് നദ്വത്തുൽ ഉലമാ എന്ന പണ്ഡിത വേദി രുപികരിച്ചപ്പോൾ അതിൽ പെട്ട സർവ്വരെയും കാഫിറുകളാക്കികൊണ്ട് “ഇൽജാമുസ്സുന്ന ലി അഹ്ലിൽ ഫിത്ന” (الجام السنة لأهل الفتنة) എന്ന ഗ്രന്ഥ മെഴുതി. പിന്നീട് മക്കയിലും മദീനയിലും പോയി ഇന്ത്യയിലെ നിജസ്ഥിതി അിറയാത്ത ഹറമൈനിയിലെ പണ്ഡിതൻമാരെ തെറ്റിദരിപ്പിച്ച് “ഫതാവൽ ഹറമയ്നി ബിറജ്ഫി നദ്വതിൽ മയ്ൻ” (فتاوى الحرمين برجف ندوة المين) എന്ന ഗ്രന്ഥവും നദ്വികളെ മുഴുവനും കാഫിറാക്കി കൊണ്ട് അദ്ദേഹം രചിച്ചു. മുസ്ലിം എെക്യത്തിനു വേണ്ടി ശ്രമിച്ചു എന്നതായിരുന്നു ഇൗ പണ്ഡിതൻമാർ ചെയ്ത “കുഫ്രിയത്ത്’. മുസ്ലിംകളെ ഭിന്നിപ്പിക്കാൻ വേണ്ടി ബ്രിട്ടീഷ്കാരിൽ നിന്നും ഒരു പെട്ടിനിറയെ പണം വാങ്ങിയ അഹ്മദ് ബറേൽവിയെ സംബന്ധിച്ചോടത്തോളം മുസ്ലിം എെക്യത്തിനു തുരങ്കം വെക്കുക എന്നത് ബ്രിട്ടീഷുകാർ തന്നെ ഏൽപ്പിച്ച ദൗത്യത്തിന്റെ ഭാഗമായിരുന്നു.
ദയൂബന്ത് ദാറുൽ ഉലൂമിന്റെ സ്ഥാപകനും ഹദിസ് പണ്ഡിതനുമായ മുഹമ്മദ് ഖാസിം നാനുതവി, സുനനു അബൂദാവുദിന്റെ വിശ്വ വിഖ്യാത വ്യാഖ്യാനമായ “ബദ്ലൂൽ മജ്ഹൂദ്” بذل المجهود بشرح سنن أبي داود എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഖലീൽ അഹ്മദ് സഹാറൻപൂരി തുടങ്ങിയ ദയൂബന്ത് പണ്ഡിതൻമാരെ കാഫിറുകളാക്കികൊണ്ട് “അൽ മുഅ്തമദുൽ മുസ്തനദ്” (المعتمد المستند)എന്ന ഗ്രന്ഥമെഴുതി. പിന്നീട് മക്കയിലും മദീനയിലും പോയി ഇൗ പണ്ഡിതൻമാർക്കെതിരിൽ പച്ചക്കള്ളം കെട്ടച്ചമച്ച് അവരെ കാഫിറുകളാക്കി കൊണ്ട്, അവരെ കാഫിറാക്കത്തവരെയും അവർ കാഫിറുകളാണൊ എന്നതിൽ ശംസയിക്കുന്നവരെയും കാഫിറുകളാക്കികൊണ്ടു “ഹുസാമുൽ ഹറമൈൻ” (حسام الحرمين) എന്ന ഗ്രന്ഥമെഴുതി ഹറമൈനിയിലെ പണ്ഡിതൻമാർക്ക് സമർപ്പിച്ചു. അഹ്മദ് ബറേൽവി ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഞങ്ങൾക്ക് അങ്ങിനെയുള്ള വിശ്വാസങ്ങൾ ഇല്ലെന്നും ഖലീൽ അഹ്മദ് സഹാറൻപൂരി തന്നെ” അൽമുഹന്നദ് അലൽമുഫന്നദ്” (المهند على المفند)എന്ന ഗ്രന്ഥത്തിൽ വക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
“നബി (സ) എല്ലാം കണ്ട് കൊണ്ടും വീക്ഷിച്ച് കൊണ്ടും എല്ലാ സ്ഥലത്തും സന്നിദ്ധരാണ്. (حاضر وناظر وموجود في كلّ مكان)ചെറുതും വലുതുമായ എല്ലാകാര്യങ്ങളും സദാകാണുന്നവരും അിറയുന്നവരും വീക്ഷിക്കുന്നവരുമാണ്” എന്ന് നബി (സ)യെ സംബന്ധിച്ചുള്ള ബറേൽവിയുടെ വിശ്വാസത്തെ ചോദ്യം ചെയ്തതാണ് ദയൂബന്ത് പണ്ഡിതൻമാരെ കാഫിറാക്കാനുള്ള കാരണം. അതിനായി അവരുടെ വാക്കുകൾ വളച്ചൊടിക്കുകയും പച്ചക്കള്ളം അവുരുടെ മേൽ കെട്ടിച്ചമക്കുകയും ചെയ്തു.
അഹ്മദ് ബറേൽവിയെ നൂറ് കതമാനം അംഗീകരിക്കുന്ന തന്റെ കൂഞ്ഞാടുകളും തന്റെ ഇഷ്ട തോഴൻമാരായ ശിയാക്കളുമൊഴിച്ച് ആരും തന്നെ തന്റെ തക്ഫീർ ഫത്വയിൽ നിന്നും രക്ഷപ്പെട്ടിട്ടില്ല.
നബി(സ) പറയുന്നു. “ലാഇലാഹ ഇല്ലല്ലാ” എന്ന് പറയുന്നവനെ കാഫിറാക്കാതിരിക്കുക എന്നത് ഇൗമാന്റെ അടിത്തറയിൽ പെട്ടതാണ്….-(അബൂദാവൂദ്)
സൈനുദ്ധീൻ മഖ്ദൂം (റ) പറയുന്നു: “ഫത്വ നൽകുന്നവൻ (മുഫ്തി) കാഫിറാക്കുന്ന വിഷയത്തിൽ കഴിയുന്നത്ര സൂക്ഷമത പലിക്കേണ്ടതാണ്. കാരണം അതു വളരെ ഗൗരമുള്ളതാണ്. ഉദ്ദേശമില്ലാതെ പറഞ്ഞതാകാം……… എക്കാലത്തെയും നമ്മുടെ ഇമാമുമാർ ഇപ്രകാരമാണ് .(ഫത്ഹുൽ മുഇൗൻ പേ:363)
ചുരുക്കത്തിൽ, അഹ്മദ് റിളാഖാൻ ബറേൽവിയുടെ ശിയാ വിശ്വാസങ്ങളും തക്ഫീർ ഫത്വകളും വളരെ അപകടകരമാണ്. മഹാൻമാരായ മഖ്ദൂമുമാർ, ഉമർ ഖാസി, മമ്പുറം തങ്ങൾ, ആലി മുസ്ലിയാർ തുങ്ങിയവരെ കാഫിറുകളാക്കിയ അഹ്മദ് ബറേൽവിയെ നമുക്ക് അംഗീകരിക്കാൻ പറ്റുമോ?.
ഇന്ന് കേരളത്തിലുളള മഹാഭൂരിപക്ഷം സുന്നി പണ്ഡിതരുടെയും ഗുരുവര്യരാണ് ഉസ്താദുൽ അസാതീദ് ഒ.കെ. സൈസനുദ്ധീൻ മുസ്ലിയാർ (ഒ.കെ. ഉസ്താദ്). മഹാനായ ഒ.കെ. ഉസ്താദും ബറേൽവിയുടെ പക്ഷം കാഫിർ തന്നെ (നഉൗദുബില്ലാ). കാരണം, ദയൂബന്ത് പണ്ഡിതൻമാർ മത്രമല്ല അവർ കാഫിറുകളാണെന്ന് വിശ്വസക്കാത്തവരും കാഫിറുകളാണെന്നാണ് അഹ്മദ് ബറേൽവിയൂടെ ഫത്വ (ഹുസാമുൽ ഹറമൈൻ), എന്നാൽ, ദയൂബന്ത് പണ്ഡിതൻമാർ കാഫിറുകളാണെന്ന് ഒ.കെ. ഉസ്താദ് വിശ്വസിച്ചിരുന്നില്ല, മത്രമല്ല ഇ. സുലൈമാൻ മുസ്ലിയാർ അടക്കമുളള അവിടത്തെ ശിഷ്യൻമാരെ ഉപരി പഠനത്തിനു പറഞ്ഞയച്ചത് ദയൂബന്തിലേക്കാണ് (ഒ.കെ. ഉസ്താദ്: ജീവിതവും ദർശനവും). അതിനാൽ. ഒ.കെ. ഉസ്താദിൻെറ ശിഷ്യൻമാർക്ക് അഹ്മദ് ബറേൽവിയെ അംഗീകരിക്കാൻ പറ്റുമോ?
ഒ.കെ ഉസ്താദിൻെറയൂം സുലൈമാൻ മുസ്ലിയാരുടെയുമെക്കെ ഗുരു പരമ്പയിൽ അഹ്മദ് റിളാഖാൻ ബറേൽവി കാഫിറുകളാക്കിയ മുഹമ്മദ് ഖാസിം നാനുതവിയും ഖലീൽ അഹ്മദ് സഹാറൻപൂരിയുമൊക്കെയുണ്ട്. എന്ന് മത്രമല്ല എല്ലാ ബാഖവിമാരുടെ ഗുരു പരമ്പയിലും ദയൂബന്തികളുണ്ട് . അവരൊക്കൊയും കാഫിറുകളാണെന്ന് നാം പറയണൊ?. കാഫിറുകൾ മുഖേനയാണ് നമുക്ക് ഹദീസുകൾ ലഭിച്ചതെന്ന് നാം പറയണൊ?. ഇല്ലെങ്കിൽ, ബറേൽവിയുടെ പക്ഷം നമ്മളും കാഫിറുകളാണ് (നഉൗദുബില്ലാ).
ഒ.കെ. ഉസ്താദ് അവിടത്തെ ശിഷ്യൻമാർക്ക് നൽകിയിരുന്ന ഹദീസ് സനദ് കാണുക
(ഹുസ്നുസ്സുന്ന വാർഷികപ്പതിപ്പ്)
മുകളിൽ കണിച്ച ഹദീസ് സനദിൽ അഹ്മദ് റിളാഖാൻ ബറേൽവി കാഫിറുകളാക്കിയ മുഹമ്മദ് ഖാസിം നാനുതവിയടെയും ഖലീൽ അഹ്മദ് സഹാറൻപൂരിയുടെയും പേരുകളുണ്ടെന്ന് മത്രമല്ല, ആ പേരുകൾക്ക്നേരെ(رح) റഹിമഹുല്ല എന്ന് കൂടയുണ്ട് .
ഒ.കെ. ഉസ്താദും അവിടത്തെ ഹദീസ് ശൈഖുമാരും കാഫിറുകളാണെന്ന് പറയാൻ ധൈര്യമുളളവർക്ക് മത്രമേ അഹ്മദ് റിളാഖാൻ ബറേൽവിയെ ഇമാമായി അംഗീകരിക്കാൻ പറ്റൂ.
അതിനാൽ. അഹ്മദ് റിളാഖാൻ ബറേൽവിയുടെ ശിയായിസവും തക്ഫീറിസവും നമുക്കു വേണ്ട. നമുക്കു വേണ്ടത് മഹാൻമാരായ മഖ്ദൂമുമാർ പഠിപ്പിച്ച യഥാത്ഥ സുന്നത്ത് ജമാഅത്ത് മത്രം. ബറേൽവിസം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ നാം ഒരിക്കലും അനുവദിക്കരുത്. അഹ്മദ് റിളാഖാൻ ബറേൽവി സുന്നികളുടെ ഇമാമും നേതാവുമല്ല. മഖ്ദൂമുമാർ പഠിപ്പിച്ച സുന്നത്ത് ജമാഅത്തും ബറേൽവിസവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് മുകളിൽ വിവരിച്ചതിൽ നിന്നും നാംമനസ്സിലാക്കിയല്ലൊ. മഖ്ദൂമുമാർ പഠിപ്പിച്ച യഥാത്ഥ സുന്നത്ത് ജമാഅത്തിൽ ഉറച്ചു നിൽക്കുവാനും അതു പ്രചരപ്പിക്കുവാനും അല്ലാഹു നമുക്ക് തൗഫീഖ്ൽകട്ടെ ആമീൻ
11 thoughts on “അഹ്മദ് റിളാഖാൻ ബറേൽവി”
جزاكم الله خيرا
بارك الله فيكم
കേരളത്തിലെ ശിയാ ഗവേഷണങ്ങളുടെ ജീവാത്മാക്കളും പരമാത്മാക്കളുമായ രണ്ട് പേരിൽ ഒരാളുടെ അവസ്ഥയാണിത്….
//അബ്ദുൽ മുസ്ഥഫാ അഹ്മദ് റിളാ ബ്നു നഖിയ്യ് അലി ബ്നു റിളാ അലി ബ്നു കാളിം അലി, ഹിജ്റ 1272 ൽ കി.1866 ൽ ഉത്തരേന്ത്യയിലെ ബറേലിയിൽ ജനിച്ചു. അഹ്മദ് റിളാ എന്ന പേര് നൽകപ്പെട്ടെങ്കിലും അദ്ദേഹം സ്വമേതയാ മറ്റൊരു പേര് സ്വീകരിച്ചു- അബ്ദുൽ മുസ്ഥഫാ. അഫ്ഖാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത അദ്ദേഹത്തിന്റെ കുടുംബം ശിയ കുടുംബമായിരുന്നുവെന്ന് പറയപ്പെടുന്നു. കാരണം: 1) അദ്ദേഹത്തിന്റെ പ്രപിതാക്കളുടെ പേരുകൾ ശിയാക്കൾക്കിടയിൽ പ്രസിദ്ധമായ പേരുകളാണ്, ഉദാ: നഖിയ്യ് അലി (അലിയുടെ വിശുദ്ധി), റിളാ അലി (അലിയുടെ പ്രീതി), കാളിം അലി (അലിയെമനസ്സിൽ കുടിയിരുത്തിയവൻ). 2) അഹ്മദ് ബറേൽവിയുടെ ശിയാ വിശ്വാസങ്ങൾ: അഹ്ലുസ്സുന്നക്ക് വിരുദ്ധമായ ധാരാളം ശിയാ വിശ്വാസങ്ങൾ അഹ്മദ് ബറേൽവിക്കുണ്ടായിരുന്നു. ഇത് തന്റെ ശിയാ പ്രപിതാക്കളിൽ നിന്നും പാരമ്പര്യമായി ലഭിച്ചതാകാം. //
ഇയാള് പറഞ്ഞ കണക്കിന് നിലവിലെ ഏറ്റവും വലിയ ശിയാ പണ്ഡിതൻ അഹ്ലെ ഹദീസ് നേതാവ് അസ്ഗറലി ഇമാം മഹ്ദി അസ്സലഫി ആയിരിക്കും ലേ….
Abdurahman Adriseri ഇങ്ങളൊരു മഹാ ദുരന്തമാണല്ലേ?
കേരളത്തിലെ ശിയാ ഗവേഷണങ്ങളുടെ ജീവാത്മാക്കളും പരമാത്മാക്കളുമായ രണ്ട് പേരിൽ ഒരാളുടെ അവസ്ഥയാണിത്….
//അബ്ദുൽ മുസ്ഥഫാ അഹ്മദ് റിളാ ബ്നു നഖിയ്യ് അലി ബ്നു റിളാ അലി ബ്നു കാളിം അലി, ഹിജ്റ 1272 ൽ കി.1866 ൽ ഉത്തരേന്ത്യയിലെ ബറേലിയിൽ ജനിച്ചു. അഹ്മദ് റിളാ എന്ന പേര് നൽകപ്പെട്ടെങ്കിലും അദ്ദേഹം സ്വമേതയാ മറ്റൊരു പേര് സ്വീകരിച്ചു- അബ്ദുൽ മുസ്ഥഫാ. അഫ്ഖാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത അദ്ദേഹത്തിന്റെ കുടുംബം ശിയ കുടുംബമായിരുന്നുവെന്ന് പറയപ്പെടുന്നു. കാരണം: 1) അദ്ദേഹത്തിന്റെ പ്രപിതാക്കളുടെ പേരുകൾ ശിയാക്കൾക്കിടയിൽ പ്രസിദ്ധമായ പേരുകളാണ്, ഉദാ: നഖിയ്യ് അലി (അലിയുടെ വിശുദ്ധി), റിളാ അലി (അലിയുടെ പ്രീതി), കാളിം അലി (അലിയെമനസ്സിൽ കുടിയിരുത്തിയവൻ). 2) അഹ്മദ് ബറേൽവിയുടെ ശിയാ വിശ്വാസങ്ങൾ: അഹ്ലുസ്സുന്നക്ക് വിരുദ്ധമായ ധാരാളം ശിയാ വിശ്വാസങ്ങൾ അഹ്മദ് ബറേൽവിക്കുണ്ടായിരുന്നു. ഇത് തന്റെ ശിയാ പ്രപിതാക്കളിൽ നിന്നും പാരമ്പര്യമായി ലഭിച്ചതാകാം. //
ഇയാള് പറഞ്ഞ കണക്കിന് നിലവിലെ ഏറ്റവും വലിയ ശിയാ പണ്ഡിതൻ അഹ്ലെ ഹദീസ് നേതാവ് അസ്ഗറലി ഇമാം മഹ്ദി അസ്സലഫി ആയിരിക്കും ലേ….
Abdurahman Adriseri ഇങ്ങളൊരു മഹാ ദുരന്തമാണല്ലേ?
അബ്ദു റഹ്മാൻ അദൃശ്ശേരിയുടെയും
മുസമ്മിൽ കൗസരിയുടേയും
ശിയാ ആരോപണം
#ചരിത്ര_വ്യഭിചാരം
മഹാഗുരു ഇമാം അഹ്മദ് റസാഖാൻ ഖാദിരി അൽ ബറേൽവി (റ)യെ ശിയാ ആക്കാൻ തത്രപ്പാടിലാണ്
അബ്ദുറഹ്മാൻ അദൃശ്ശേരി ടീം .
ശിയാക്കളുടെ വാദങ്ങൾ ഖണ്ഡിച്ച് കൊണ്ട് ഒട്ടേറെ രചനകൾ നിർവ്വഹിച്ച മഹാത്മാവാണ് ഇമാം അഹ്മദ് റസ (റ) .
രചനകളുടെ പേരുകൾ താഴെ പറയുന്നു.
1. അര്‍റദ്ദുര്‍റാഫിള,
2. അആലില്‍ ഇഫാദ
3. ഗായതുത്തഹ്ഖീഖ്
4. അല്‍കലാമുല്‍ ബഹീ
5. ഇഅ്തിഖാദുല്‍ അഹ്ബാബ്
6. വജ്ഹുല്‍ മശൂഖ്
7. ജംഉല്‍ ഖുര്‍ആന്‍
8. മത്ലഉല്‍ ഖമറൈന്‍
9. അല്‍ ബുശ്റല്‍ ആജില
10. അസ്സലാസിലുല്‍ അന്‍ഖാ
11. അഅ്ലാമു സ്സ്വഹാബ
12. അര്‍ശുല്‍ ഇഅ്സാസി വല്‍ ഇക്റാം
13. ദബ്ബുല്‍ അഹവാത്ത്
14. അല്‍ അഹാദീസുര്‍രിവായ
15. അല്‍ ദുര്‍ഹുല്‍ വാലിജ്
16. അസ്സിംസാമുല്‍ ഹൈദരീ
17. അര്‍റാഇഹത്തുല്‍ അന്‍ബരിയ്യ
18. ലംഅത്തുശ്ശംഅ ലി ഹുദാശീഅത്തി ശ്ശനീഅ
19. ശര്‍ഹുല്‍ മത്വാലിബ് ഫീ മബ്ഹസി അബീ ത്വാലിബ്
20. അല്‍ അദില്ലതി ത്വാഇന ഫീ അദാഇല്‍ മലാഇന
അലി(റ)ന്‍റെ വഫാത്ത് ദിനവുമായി ബന്ധപ്പെട്ട് ശീഇകള്‍ നടത്തുന്ന വിലാപ കര്‍മങ്ങളെ *അആലില്‍ ഇഫാദ* എന്ന ഗ്രന്ഥത്തിലൂടെ നിഷിദ്ധമാണെന്ന് *അഅ്ലാ ഹസ്റത് (റ)സമര്‍ത്ഥിച്ചിട്ടുണ്ട്.*
ശിയാക്കള്‍ അവരുടെ നേതാക്കള്‍ക്കും അവരുടെ ഖബറുകള്‍ക്കും ചെയ്യുന്ന സുജൂദ് ഹറാമാണെന്ന് *അസ്സുബദത്തു സ്സക്കിയ്യ* എന്ന ഗ്രന്ഥത്തിലൂടെ അഅ്ലാ ഹസ്റത് (റ) പ്രാമാണികമായി സമര്‍ത്ഥിക്കുന്നു.
ദേവ്ബന്ദികളുടെ വികലതകൾ ഒളിച്ചുവെക്കാൻ
ഇമാം ബറേൽവി (റ) യെ ശിയാ ആക്കാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുന്ന മൗലവിമാരെ തിരിച്ചറിയുക.
This comment has been removed by the author.
കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്നും ശിയാക്കള്‍ / റാഫിദികള്‍ക്ക് വൈജ്ഞാനികമായി കനത്ത ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അഹ്ലുസ്സുന്ന യുടെ ഖഡ്ഗമേന്തി റാഫിദികളെ നേരിട്ട മഹാ ജ്ഞാനികളില്‍ പ്രമുഖനാണ് അഹ്മദ് റദാ ഖാന്‍ റഹി മഹുല്ലാഹ് . ഇസ്‌ലാമിക വൃത്തത്തില്‍ നിന്നും പുറത്ത് ചാടാന്‍ വെമ്പുന്ന വിവിധ പിഴവാദികളെ പരിചയപ്പെടുത്തവേ, അദ്ദേഹം റാഫിദികളെ പരാമര്‍ശിച്ചു കൊണ്ട് രേഖപ്പെടുത്തുന്നു:
"നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കാണപ്പെടുന്ന റാഫിദികളാണ് മറ്റൊരു കൂട്ടര്‍. റാഫിദികളുടെ പൂര്‍വ്വിക പ്രമുഖന്മാര്‍ ദീനിലെ പരമ പ്രധാനമായ സത്യങ്ങളെ വ്യക്തമായി നിഷേധിച്ചിരുന്നു. സുന്നത്ത് ജമാഅത്തിന്‍റെ പണ്ഡിതന്മാര്‍ അവര്‍ക്കെതിരെ കനത്ത പ്രതിരോധം/ പ്രത്യാക്രമണം നടത്തിയപ്പോള്‍ റാഫിദികളുടെ മധ്യകാല വക്താക്കള്‍ , ത്വൂസി, ഹില്ലി തുടങ്ങിയവരെ പ്പോലെ യുള്ളവര്‍, വാദങ്ങള്‍ അഴിച്ചു പണിയാനും ബദല്‍ അവതരിപ്പിക്കാനും പലതും നിഷേധിക്കാനും, ചിലത് രൂപാന്തരം വരുത്താനും, മറ്റു ചിലത് മറച്ചു വെക്കാനും , ചില കാര്യങ്ങളില്‍ അഹ്ലുസ്സുന്ന യുടെ നിലപാട് അംഗീകരിച്ച് ഇറങ്ങിവരാനും പ്രേരിതരായി. അങ്ങനെയാണ് അവര്‍ 'ഇസ്ലാമിക സമുദായം എന്ന വിസ്ജാല വൃത്തത്തിനകത്ത് കയറി ക്കൂടിയത്. എന്നാല്‍, ഇപ്പോഴിതാ, കാലം പിന്നിട്ടപ്പോള്‍ അവര്‍ തങ്ങളുടെ പൂര്‍വ്വികരുടെ ഗുരുതരമായി പിഴച്ച വിശ്വാസ നടപടികളിലേക്ക് തിരിച്ചു പോയിരിക്കുന്നു. അവര്‍ക്കിടയിലെ വിവര ശൂന്യരായ ആബാലവൃദ്ധം പൊതുജനങ്ങള്‍ മാത്രമല്ല, അവരുടെ മുജ്തഹിദുകള്‍ പോലും വിശുദ്ധ ഖുര്‍ആന്‍ വെട്ടിച്ചുരുക്കിയിട്ടുണ്ടെന്ന് വ്യക്തമായി പറയാന്‍ തുടങ്ങിയിരിക്കുന്നു. സ്വഹാബികള്‍ അതില്‍ നിന്നും ഏതാനും സൂറത്തുകളും സൂക്തങ്ങളും ഒഴിവാക്കിയത്രെ?! കഴിഞ്ഞുപോയ പ്രവാചകന്മാരേക്കാളും (സ്വ സ) സയ്യിദുനാ അലി റ വും ശിയാക്കള്‍ അവതരിപ്പിക്കുന്ന ഇമാമുമാരും ശ്രേഷ്ടതയില്‍ മുകളില്‍ ആണെന്ന്‍ അവര്‍ പരസ്യമായി പറയുന്നു. ഈ രണ്ട് വാദങ്ങളും കുഫ്ര്‍ തന്നെ. ഇക്കാലത്ത് ഈ കുഫ്ര്‍ വാദങ്ങളില്‍ നിന്നും മുക്തരായ ഒരൊറ്റ റാഫിദിയേയും കാണാനില്ല. അല്ലാഹു സഹായം. "
ഇന്ത്യ കണ്ട മഹാജ്ഞാനികളില്‍ പ്രമുഖനായ അല്ലാമാ ഫളുല്റസൂല്‍ ഖാദിരി അല്‍ബദായൂനിയുടെ 'അല്‍ മുസ്തനദി' ലെ വരികള്‍ക്ക് റദാ ഖാന്‍ നല്‍കിയ വിശദീകരണക്കുറിപ്പാണ് ഇവിടെ പകര്‍ത്തിയത്. അഹ്ലുസ്സുന്നയില്‍ നിന്നും ശീഈസം വഴിതെന്നുന്നത് അവരുടെ ഇമാമത്ത് സങ്കല്‍പവുമായുള്ള വിശ്വാസ വാദഗതികള്‍ മുതലാണ്. ഇന്നു ലോകത്തുള്ള വിവിധ ശിയാ വിഭാഗങ്ങളില്‍ സകലരും അവരുടെ നിഖില പിഴ വാദങ്ങളിലെക്കും കൂപ്പുകുത്തുന്നത് ഇമാമത്ത് വാദത്തില്‍ നിന്നാണ്. ശിയാക്കളുടെ ഈ അടിസ്ഥാന വിശ്വാസത്തെക്കുറിച്ച് ബറെല്‍വി നേതാവ് അഹ്മദ്റദാഖാന്‍ എന്ത് പറയുന്നു എന്ന് നോക്കാം..:…(+ ചിഹ്നം കൊണ്ട് തുടങ്ങുന്നത് റദാഖാന്‍ റഹി യുടെ വിശദീകരണ കുറിപ്പുകള്‍.)
“ഇമാമത്ത് സംബന്ധമായ അടിസ്ഥാന ചര്‍ച്ച കര്‍മ്മ ശാസ്ത്ര വിഷയമാണ്. കാരണം, ഇമാമത്ത് സ്ഥാപിക്കാന്‍ ഉള്സുകരാകുകയെന്നത് മുസ്ലിംകളുടെ കൂട്ടുത്തരവാദിത്തങ്ങളില്‍ പെട്ടതാണ്. അത് കര്‍മ്മ പരമായ വിധി വിലക്കുകളില്‍ പെടുന്നു, വിശ്വാസപരമായ കാര്യങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാനുള്ളതല്ല. (വിശ്വാസപരമായ ഓരോന്നും വൈയക്തിക ബാധ്യത വരുന്നതാണ്. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് വിശ്വസിക്കേണ്ട കാര്യം എന്നൊന്നില്ല, വിവ) അതിന്‍റെ സ്ഥാനം ശാഖാ കാര്യങ്ങള്‍ പറയുന്ന ഗ്രന്ഥങ്ങളത്രെ. അതവിടെ എഴുതപ്പെട്ടിട്ടുണ്ട്, ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നിട്ടും വിശ്വാസ കാര്യ ചര്‍ച്ച ചെയ്യുന്ന വചന ശാസ്ത്രത്തിന്‍റെ പൂര്‍ത്തീകരണമായി ഇമാമത്ത് ചര്‍ച്ച കയറിവരുന്നത്, ഇമാമത്ത് സംബന്ധമായ കാര്യങ്ങളില്‍ നൂതന കക്ഷികളില്‍ നിന്നും കുറെ നശിച്ച വിശ്വാസങ്ങള്‍ പ്രചരിച്ചതിനാലത്രെ. ആ പിഴ വിശ്വാസങ്ങള്‍ ധാരാളം ഇസ്‌ലാമിക അടിസ്ഥാനതത്വങ്ങളെ ഭംഗപ്പെടുത്തുന്നു. അതിനാല്‍ അവ്വിഷയം ഇല്‍മുല്‍ കലാമിന്‍റെ പരിധിയില്‍ വരുകയായിരുന്നു. അത് സംബന്ധമായ ചര്‍ച്ചകളില്‍, കര്‍മ്മ സ്വഭാവമില്ലാത്ത ചില വിശ്വാസ സംഗതികള്‍ ഉള്പെടുകയായിരുന്നു.
ദീന്‍ സ്ഥാപിക്കുന്നതിലും മുസ്‌ലിം ഭൂമിക സംരക്ഷിക്കുന്നതിലും , സമുദായാംഗങ്ങളഖിലം അനുസരിക്കാന്‍ കടപ്പെടുന്ന നിലയില്‍ അവരോധിക്കപ്പെടുന്ന, നബി സ്വ യുടെ പ്രതിനിധിയാണ് ഇമാം.
ഒരു ഇമാമിനെ സ്ഥാപിക്കല്‍ നിര്‍ബന്ധ ബാധ്യതയാണ്. (ഖവാരിജുകള്‍ പറയുന്നു, നിര്‍ബന്ധമില്ല, വേണമെങ്കില്‍ ചെയ്താല്‍ മതി. പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുള്ള നിര്‍ഭയ ഘട്ടത്തില്‍ നിര്‍ബന്ധം ആകുന്നു എന്നുപറയുന്ന ഉള്പിരിവ് ഖവാരിജുകള്‍ക്കിടയില്‍ ഉണ്ട്.) സമുദായത്തിന് മൊത്തമാണ് ഈ ബാധ്യത. എന്നാല്‍ ഇമാമിയ്യ (ശിയാക്കള്‍) വിഭാഗം പറയുന്നത്, സമുദായത്തിന്‍റെ ബാധ്യത അല്ലെന്നാണ്. അല്ലാഹുവിന്‍റെ ബാധ്യതയാണ് ഇമാമിനെ നിശ്ചയിക്കല്‍.
ഇമാമായി അവരോധിക്കപ്പെടുന്നയാള്‍ മുസ്ലിമായിരിക്കണം. പുരുഷനാകണം. ഭക്തനാകണം. ജ്ഞാനം വേണം. തന്‍റെ ഉത്തരവാദിത്തം വിര്‍വഹിക്കാന്‍ വേണ്ട കരുത്ത് ഉണ്ടായിരിക്കണം. ഖുറൈശി തറവാട്ടുകാരന്‍ ആകണം. (മുഅതസിലുകള്‍ മിക്കരും ഇക്കാര്യം അംഗീകരിക്കുന്നില്ല). ഹാശിമി വംശജന്‍ ആകണമെന്ന നിബന്ധനയില്ല. പാപ സുരക്ഷിതന്‍ ആകണമെന്നുമില്ല. കാരണം നബിമാര്‍ക്ക് മാത്രമേ “പാപ സുരക്ഷിതത്വം ഉള്ളൂ. ഇക്കാര്യം റാഫിദികള്‍ സമ്മതിക്കില്ല. പ്രവാചകന്മാര്‍ക്കു മാത്രമേ പാപ സുരക്ഷിതത്വം ഉള്ളൂ എന്ന വിശ്വാസത്തില്‍ നജ്ദികള്‍ അഹ്ലുസ്സുന്നയോട് എതിരാണ്. അവരുടെ നേതാവ് പറയുന്നു: സ്വിദ്ധീഖിനും പാപസുരക്ഷിതത്വം അനിവാര്യമാണ്. അവരുടെ ഈ വാദം, ആഹ്ലുസ്സുന്നയ്ക്കെതിരെ റാഫിദികള്‍ക്ക് തെളിവാകില്ല. കാരണം അവരിരുവരും ഒരമ്മ പെറ്റ സഹോദരങ്ങളാണ്, പിഴവില്‍ ആപതിച്ചു തകര്‍ന്ന കാര്യത്തില്‍.
നബി സ്വ യ്ക്ക് ശേഷം യഥാര്‍ത്ഥ ഇമാം അബൂബകര്‍, പിന്നെ ഉമര്‍, പിന്നെ ഉസ്മാന്‍, പിന്നെ അലി റളിയല്ലാഹു അന്ഹും എന്നിവരാണ്. അവര്‍ക്കിടയിലെ മഹത്വം അവരുടെ ഖിലാഫത്തിന്റെ ക്രമത്തില്‍ തന്നെ.
(+ റദാഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു : “മുന്‍ഗാമികളായ അഇമ്മത്തുകളുടെ മാതൃകയിലാണ് മനോഹരമായ ഈ വരികള്‍ എഴുതപ്പെട്ടിരിക്കുന്നത്. സുന്നികളാണെന്നു പച്ചകള്ളം പറയുന്ന ഇക്കാലത്തെ ‘മുഫള്ളില’ വിഭാഗത്തിനുള്ള മറുപടി ഇതില്‍ അടങ്ങിയിട്ടുണ്ട്. ഖലീഫമാരുടെ മഹത്വത്തിന്റെ ക്രമത്തെ അവര്‍ ദുര്‍വ്യാഖ്യാനിച്ചു. ‘ഭൗതികമായ ഖിലാഫത്തിന്റെ ക്രമമാണിത്. അത് രാഷ്ട്രീയ അവബോധമുള്ളവര്‍ക്ക്, സൈനിക നൈപുണ്യമുള്ളവര്‍ക്ക് , അതുപോലുള്ള അധികാര പ്രയോഗങ്ങള്‍ക്ക് കഴിവുള്ളവര്‍ക്ക് അവകാശപ്പെട്ടതുതന്നെ.’.{ആത്മീയ ഖിലാഫത്ത് എന്ന മറ്റൊരു ലോകമുണ്ട്. അവിടെ ഒന്നാമന്‍ അലിയാര്‍ ആകുന്നു എന്നത്രെ സുന്നി ചമയുന്ന പരാമൃഷ്ട റാഫിദികള്‍ വാദിക്കുന്നത്, വിവ}. ഇത് വൃത്തികെട്ട മിഥ്യാ വാദമാണ്. സ്വഹാബത്തിന്റെയും താബിഉകളുടെയും ഇജ്മാഇന് വിരുദ്ധവുമാണ്. സത്യത്തില്‍ ഖലീഫമാരുടെ മഹത്വ ക്രമം കേവല രാഷ്ട്രീയ മേഖലയില്‍ ഉള്ളതല്ല. പരലോകത്ത് അധിക പ്രതിഫലം, രാജാധിരാജനായ അല്ലാഹുവുമായുള്ള അടുപ്പം, അവന്‍റെ സന്നിധിയിലെ ആദരവ് എന്നിവയിലും വരുന്ന ക്രമമാണ്{ അതായത്, ഇക്കാര്യങ്ങളില്‍ ആദ്യത്തെ മൂന്നു പേരുടെ താഴെയാണ് അലിയാര്‍,വിവ). അതു കൊണ്ടത്രെ, ഈ ‘പ്രശ്ന’ത്തെക്കുറിച്ച് കുറിക്കവേ ‘ത്വരീഖത്തുല്‍ മുഹമ്മദിയ്യ’ യിലും മറ്റും , അഹ്ലുസ്സുന്നയുടെ അഖീദ വിവരിക്കുമ്പോള്‍, ‘മുഹമ്മദീയ ഔലിയാക്കളില്‍ ഏറ്റവും ഉത്തമര്‍ അബൂബകര്‍, പിന്നെ ഉമര്‍, പിന്നെ ഉസ്മാന്‍, പിന്നെ അലി റ) എന്ന് കുറിച്ച്വെച്ചിട്ടുള്ളത്. ഈ വിനീത ദാസന്‍റെ {റദാ ഖാന്‍ സ്വന്തത്തെ കുറിച്, വിവ) ഒരു ഗ്രന്ഥ മുണ്ട്, മേല്‍ പറഞ്ഞ പിഴച്ച കക്ഷികള്‍ക്കെതിരെ എഴുതിയത്, സമഗ്രമായ രചന .അതിന് ഞാനിട്ട പേര് : مطالع القمرين بإبانة سبقة العمرين (
സൂപ്പികള്‍ക്കുള്ള പ്രഹരം കൂടി മേല്‍ വരികളില്‍ ഉണ്ട്. സൂഫികളെ ശിഈസത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നവര്‍ക്കും മതിയായ സൂചന ലഭിക്കും . മുകളില്‍ പരാമര്‍ശിച്ച ‘ത്വരീഖത്തുല്‍ മുഹമ്മദിയ്യ’ ശുദ്ധ സൂഫീ കൃതിയാണ്..-, വിവ-
ബദായൂനി തുടരുന്നു:
“ നാം അഹ്ലുസ്സുന്ന ഒന്നടങ്കം വിശ്വസിക്കുന്നു, മുഴുവന്‍ സ്വഹാബികളുടെയും പരിശുദ്ധിയില്‍. എല്ലാവരും ധാര്‍മ്മികനീതി യുള്ളവര്‍ ആണെന്ന് ഉറപ്പിക്കുന്നു. അവരെ വാഴ്ത്തുന്നു. അള്ളാഹു വും അവന്‍റെ തിരു ദൂതരും സ്വ അവരെ പ്രശംസിച്ചപോലെ. എന്നാല്‍ അവരില്‍ ഒരാള്‍ക്കും പാപ സുരക്ഷിതത്വം വാദിക്കുന്നുമില്ല.”
“ഇമാമത്ത് ചര്‍ച്ചയില്‍ വിഘടിച്ചു നില്‍ക്കുന്നത് റാഫിദികളും നാസ്വിബികളുമാണ്. ഇതില്‍ റാഫിദികളെ (അവരുടെ നിലപാടിലെ രൂക്ഷത യുടെ അളവ് നോക്കി) മൂന്നാക്കാം. അലി റ നു മറ്റു മൂവരേക്കാള്‍ മഹത്വം കല്‍പിക്കുന്നവരാണ് ഒരിനം (അവരുടെ ഖിലാഫത്തിന്റെ സാധുതയെ നിരാകരിക്കില്ല ). മറ്റൊന്ന് , അവരുമായുള്ള എല്ലാ ഈമാനിക ബന്ധങ്ങളും ഒഴിവാക്കുകയും ഖിലാഫത്തിനെ നിഷേധിക്കുകയും ചെയ്യുന്നവര്‍ മറ്റൊന്ന്. മൂന്നാമത്തെ വിഭാഗം അതിതീവ്രവാദികള്‍. (മൂവരെയും അവരെ അവരോധിച്ചവരെയും സ്നേഹിക്കുന്നവരെയുമെല്ലാം കാഫിര്‍, മുര്‍ത്തദ്ട് വിളിക്കുകയും, പകരം വീട്ടാന്‍ ഇമാം മഹ്ദിയുടെ വരവും കാത്തിരിക്കുന്നവര്‍). നാസ്വിബികള്‍ രണ്ടായി പിളര്‍ന്നു. .പ്രവാചകന്‍റെ ജാമാതാക്കളായ ഉസ്മാന്‍, അലി എന്നിവരോട് ഈര്ഷ്യത കാണിക്കുന്ന ഇറാഖീ നാസ്വിബികള്‍ ഒരു വിഭാഗം. രണ്ടാമത്തേത് ശാമിലെ നവാസ്വിബികള്‍. ഇവര്‍ ഉസ്മാന്‍ റ നെ പഴിക്കില്ല. അലിയോടു മാത്രമാണ് വിരോധം. ഇവര്‍ പറയുന്നത്, ഉസ്മാന്‍ റ ന്‍റെ ശഹാദത്തോടെ ഖിലാഫത്ത് റാഷിദ അവസാനിച്ചു. അലി റ ന്‍റെ കാലം ഫിത്നയുടെ കാലമാണ്. അക്രമ സ്വഭാവമുള്ള രാജഭരണത്തിന്‍റെ കാലമാണ്. സമുദായത്തിന്റെ നാശത്തിന്റെ കാലം. സകല ദുരവസ്ഥകളുടെയും. ഹദീസില്‍ വാഴ്ത്തുന്ന ആദ്യ മൂന്നു ‘ഖര്ന്‍’ ഉസ്മാന്‍ റ ന്‍റെ ശഹാദത്തോടെ കഴിഞ്ഞു. ഒന്നാം ഘട്ടം നബി സ്വ യുടെ ജിജ്ര മുതല്‍ വഫാത്ത് വരെ. രണ്ടാം ഘട്ടം അബൂബകര്‍- ഉമര്‍ ഭരണകാലം, മൂന്നാമത്തേത് ഉസ്മാന്‍ റ ന്‍റെ കാലവും. പിന്നീട് ഖിലാഫത്ത് സ്ഥാപിതമാകുന്നത് ‘തഹ്കീം’ ദിനത്തിന് ശേഷമാണ്.. “
(+ റദാഖാന്‍ വിവരിക്കുന്നു: തഹ്കീമിനി ശേഷം ഖിലാഫത്ത് സ്ഥാപിക്കപ്പെട്ടു എന്നവര്‍ പറയുന്നത് അമീര്‍ മുആവിയ റ ന്‍റെ ഖിലാഫത്തിനെ കുറിച്ചാണ്. എന്നാല്‍ സത്യത്തിന്‍റെ ആളുകളുടെ അടുക്കല്‍, മുആവിയ റ ലൂടെ ഖിലാഫത്ത് പുനസ്ഥാപിതമാകുന്നത്, ഹസനുല്‍ മുജ്തബാ റ മുന്നോട്ടുവെച്ച സന്ധി ക്ക് ശേഷമാണ്. നബി സ്വ ആഗ്രഹിച്ച മഹത്തായ ഒരു സമാധാന സന്ധിയായിരുന്നു അത്. ഹസന്‍ തങ്ങളുടെ നേതൃത്വത്തെ അതില്‍ പ്രഖ്യാപിക്കുകയും ചെയ്തു. അവിടുത്തെ വചനം സ്വഹീഹായ ഹദീസില്‍ വന്നതിപ്രകാരമാണ്:’ എന്‍റെ ഈ പുത്രന്‍ സയ്യിദ് ആകുന്നു. മുസ്ലിംകളായ വലിയ രണ്ടു കക്ഷികളെ ഈ പുത്രന്‍ നിമിത്തമായി അള്ളാഹു രഞ്ചിപ്പിലെത്തിക്കുന്നതാണ്”.(ബുഖാരി). ഈ വചനത്തിലൂടെ , അമീര്‍ മുആവിയാ റ നെ ആക്ഷേപിക്കുന്നത് ഇമാം ഹസനുല്‍ മുജ്തബാ റ യെ ആക്ഷേപിക്കലായി ,പോരാ, അദ്ദേഹത്തിന്‍റെ പിതാമഹനെ സ്വ ആക്ഷേപിക്കുന്നതിന് , എന്നല്ല, അല്ലാഹുവിനെത്തന്നെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണെന്ന് വ്യക്തമായി. ആക്ഷേപകരുടെ വിമര്‍ശനങ്ങളില്‍ ‘എന്തൊക്കെയോ’ ആയ ഒരു വ്യക്തിയുടെ കൈകളില്‍ മുസ്ലിംകളുടെ കടിഞ്ഞാണ്‍ ഏല്പിക്കുന്നത് ഇസ്ലാമിനോടും മുസ്ലിംകളോടും കാണിച്ച വഞ്ചനയാകുമല്ലോ. നിശ്ചയമായും ആ കൃത്യം ചെയ്തിരിക്കുന്നത് ഇമാം ഹസനുല്‍ മുജ്തബായും അത് സന്തോഷപൂര്‍വ്വം പ്രവചിക്കുന്നത് സാക്ഷാല്‍ റസൂലുല്ലാഹി യുമാണ്!! ഇവരുടെ ഓരോ വാദങ്ങള്‍ ! അല്ലാഹുവിലഭയം!! ‘തോന്നുന്നത് വിളിച്ചു പറയാറില്ല അവിടുന്ന്; പറയുന്നതെല്ലാം ബോധനം ചെയ്യപ്പെടുന്ന വെളിപാട് മാത്രം” എന്ന സാരം ഉള്ള സൂക്തം പഠിച്ചു വെച്ചോ. അള്ളാഹു ഹിദായത്ത് നല്‍കാന്‍ ഉദ്ധേശിച്ചവന് ഉപകരിച്ചേക്കും.)
“ഒട്ടുമിക്ക ളാഹിരിയ്യ ക്കാരുടേയും ഉള്ളില്‍ കത്തുന്നത് ഈ തരം നാസ്വിബീ ചിന്തയാണ് . അലിയാര്‍ തങ്ങളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന, അവിടുത്തെ ഖിലാഫത്തിനെ അവമതിക്കുന്ന, മറ്റു മൂവരുടെ ഖിലാഫത്ത് അംഗീകരിക്കുന്ന നിലപാടിലാണ് ളാഹിരികള്‍ മഹാ ഭൂരിഭാഗവും നിലകൊള്ളുന്നത്. ഇറാഖീ നാസ്വിബികള്‍ അലി റ നെ സത്യ നിഷേധിയാക്കാന്‍ നിരത്തുന്ന തെളിവുകള്‍ (?!) അവര്‍ എടുത്തു പറയാറുണ്ട്. ഇതിനെതിരെയുള്ള അഹ്ലുസ്സുന്നയുടെ മറുപടികളെ ദുര്ബ്ബലപ്പെടുത്താനും അവര്‍ ശ്രമിക്കുന്നു. എന്നാല്‍, അത്ര പച്ചക്ക് കുഫ്ര്‍ പ്രസ്താവന നടത്താറില്ല. ചിലപ്പോള്‍ പ്രശംസയുടെ വാക്കുകള്‍ അവരില്‍ നിന്ന്നുക് കേള്‍ക്കാം. എന്നാല്‍ അത് ഖിലാഫത്തുമായി ബന്ധപ്പെട്ട സംഗതികളില്‍ ആകില്ല. അവര്‍ക്ക് രുചികരമായി തോന്നുന്ന കാര്യങ്ങള്‍ക്ക് അലിയാര്‍ തങ്ങളെ ബന്ധിപ്പിച്ചു പറയും!.അതായത്, അവര്‍ക്ക് ഒരല്പം പോലും വിശ്വാസ സ്ഥിരതയോ ഋജുവായ മാര്‍ഗ്ഗത്തിലുള്ള അടിയുറപ്പോ ഇല്ലെന്ന് ചുരുക്കം. ഞാന്‍ എന്‍റെ ‘ബവാരിഖുല്‍ മുഹമ്മദിയ്യ’യില്‍ ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കുന്നുണ്ട്..”
https://salihnizami.blogspot.com/2018/01/blog-post_94.html