Ahlussunnahind

landscape photography of rock formation
landscape photography of rock formation

ഉസ്മാനിയ ഖിലാഫത് നഷ്ടപെടുത്തിയ അറബികളുടെ ശാസ്ത്രപാരമ്പര്യം

July 16, 2020

Related Articles

കാരുണ്യ നിധിയായ പ്രവാചകനെ പഠിക്കുക പകർത്തുക

പേര്‍ഷ്യന്‍ വസന്തവും മുല്ലാധിപത്യത്തിന്‍റെ ഭാവിയും

സർവ്വമത സത്യവാദത്തിന്റെ കാണാപ്പുറങ്ങൾ

അമീറുൽ മുഅ്മിനീൻ യസീദ് ബിൻ മുആവിയ(റ) (ഭാഗം 1)

black and red flag across white cloud

നുസൈരി ശിയാക്കളുടെ വഞ്ചനകൾ

ഉസ്മാനിയ ഖിലാഫത്   നഷ്ടപെടുത്തിയ അറബികളുടെ ശാസ്ത്രപാരമ്പര്യം

        പ്രവാചകൻ മുഹമ്മദ്(സ)യുടെ  ജീവിതത്തിനു ശേഷം മിഡിൽ  ഈസ്റ്റ് വൈജ്ഞാനിക കേന്ദ്രമായി മാറി.  ആൽകമിയും അൽജിബ്രയും ലോകത്തിന്  പരിചയപെടുത്തിയ  അറബികളായിരുന്നു AD 700 മുതൽ AD1300 വരെ ശാസ്ത്രത്തിന്റെ പതാകവാഹകർ.   എല്ലാ അടിസ്ഥാനശാസ്ത്രത്തിനും അടിത്തറ പാകിയത് ഈ കാലഘട്ടത്തിലാണ്. അതുവരെ തത്വജ്ഞാനികളെ ഉണ്ടായിരുന്നുള്ളൂ. പരീക്ഷണങ്ങൾക്ക് പ്രാധാന്യമില്ലാതെ, ചിന്തകളിലൂടെ  അറിവ് ഉല്പാദിപ്പിച്ചിരുന്ന ഗ്രീക്ക് മെത്തഡോളജിക്ക് പകരം  പരീക്ഷണകേന്ദ്രീകൃത രീതി ശാസ്ത്രത്തിനു പരിചയപെടുത്തിയതാണ് അറബിശാസ്ത്രഞരുടെ  ഏറ്റവും വലിയ സംഭാവന. അങ്ങനെയാണ് പുതിയ  ചിന്തകൾക്ക് പകരം പുതിയ  ഉത്പന്നങ്ങളുണ്ടാവാൻ തുടങ്ങിയത്.

    രസതന്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാൽ, നിരവധി ആസിഡുകൾ, ആൽക്കലികൾ, സംയുക്തങ്ങൾ കണ്ടുപിടിക്കപ്പെടുന്നത് ഇക്കാലഘട്ടത്തിലാണ്. സുൽത്താൻ ഹാറൂൺ റഷീദിനെപോലയുള്ള ഭരണാധികാരികളായിരുന്നു ഈ ശാസ്ത്രമുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 

    പ്രവാചകനു ശേഷം  പ്രധാനമായും മൂന്നു സാമ്രാജ്യങ്ങളാണ്  അറബ് ലോകം ഭരിച്ചിരുന്നത്.

 ഉമവികൾ (661-750)

അബ്ബാസികൾ (750-1250)

ഉസ്മാനികൾ (1299-1920)

    ഇതിൽ  ഉമവികളുടെയും, അബ്ബാസികളുടെയും  കാലഘട്ടത്തിൽ  ശാസ്ത്രത്തിന്റെ വളർച്ചയും വികാസവും അതുല്യമായിരുന്നു. അബാസികളുടെ കാലഘട്ടത്തിൽ ലോകത്തിന്റെ  വൈഞജാനിക കേന്ദ്രം തന്നെ  മിഡിൽ ഈസ്റ്റ്‌ ആയിരുന്നു. പക്ഷെ, ഈ മുന്നേറ്റത്തിന്റെ തുടർച്ചക്കാരെവേണ്ടയിരുന്ന ഉസ്മാനികൾ അങ്ങേയറ്റത്തെ അവഗണനയാണ് ശാസ്ത്ര വൈഞാനിക മേഖലയോടു കാണിച്ചത്. സമകാലികരായിരുന്ന  കത്തോലിക്ക യൂറോപ്പ് അറബ് ശാസ്ത്രം ലാറ്റിനിലേക്ക് പകർത്തുന്ന സവിശേഷ കാലഘട്ടത്തിൽ കാണിച്ച   ഈ  അപരാധത്തിന്റെ അനന്തരഫലമാണ് മിഡിൽ ഈസ്റ്റ്‌ ഇന്നനുഭവിക്കുന്ന ദുരന്തങ്ങളുടെ കാരണങ്ങളിലൊന്ന്. അതുപോലെ  ഉസ്മാനി ഖിലാഫത്തിന്റെ തകർച്ചയുടെ ആന്തരിക കാരണവും. 

ഉമവി -അബ്ബാസി -ഉസ്മാനി കാലഘട്ടം താരതമ്യം  

എല്ലാ ശാസ്ത്രമേഖലയുടെയും  പിതാക്കളായി 

അറബികൾ  അഭിമാനത്തോടെ മുന്നോട്ടുവെക്കുന്ന  മുഴുവൻ ശാസ്ത്രപ്രതിഭകളും ഉമവീ  -അബ്ബാസി കാലഘട്ടത്തിലുള്ളവരാണ്. ചില ഉദാഹരണങ്ങൾ 

 ജാബിർ ബിൻ ഹയ്യാൻ, 

 ജാഫർ അൽ സ്വാദിഖ്

 ഖാലിദ് ബിൻ യസീദ് (ആൽക്കമിസ്റ്റുകൾ)

 അൽകിന്ദി, അൽ ഹുസൈരി, 

 അൽ ഫാറാബി

 ഇബ്നു അൽ ഹൈതാൻ, 

 അൽ ബിറൂനി

 അവിസെന്ന

 അവറോസ്, 

 അൽ ജസാഈ തുടങ്ങിയ ഈ ലിസ്റ്റ് വളരെ നീണ്ടതാണ്. 

 ഇതുപോലെ ലോകത്തെ സ്വാധീനിച്ച ഒരാളെയെങ്കിലും   700 വർഷത്തെ ഉസ്മാനി ഖിലാഫത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. 

 ഓട്ടോമൻ കാലഘട്ടത്തിൽ യൂറോപ്പ് എന്ത് ചെയ്യുകയായിരുന്നു.? 

    ഈ താരതമ്യം വളരെ പ്രധാനമാണ്. അന്ധകാരനിബിഡമായ യൂറോപ്പിന് അറിവിന്റെ വെളിച്ചം നൽകുന്നത് അറബികളാണ്. മുസ്ലിം സ്പൈനിലെ ആന്തൂലൂസിയയിൽ നിന്നും  കൊർദോവയിൽ നിന്നും പാഠമുൾക്കൊണ്ട്, 16 നൂറ്റാണ്ടു മുതൽ  യൂറോറോപ്പ് സ്വയം നവീകരണത്തിന്റെ പാതയിലേക്ക് കയറി.   ഈ മുന്നേറ്റമാണ് 1921ൽ  ഓട്ടോമൻ സാമ്രാജ്യം എന്നെന്നേക്കുമായി ഇല്ലാതാക്കാൻ അവരെ സഹായിച്ചത്. സ്പെയിനിൽ നിന്ന് അവസാനത്തെ മുസ്ലിമിനെയും ഇല്ലാതാക്കിയ അതെകാലഘട്ടത്തിലാണ് ഉസ്മാനികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കുന്നത്. 

 തുടക്കത്തിൽ യൂറോപ്പിനെ അതിജയിക്കുന്ന ശക്തികളായിരുന്നു  ഉസ്മാനികൾ.  1486 ൽ ഉസ്മാനികൾ ഇറ്റലിയിലേക്ക് വരെ പടനയിച്ചിട്ടുണ്ട്. പിന്നീട് ഉസ്മാനികളെ യൂറോപ് അതിജയിക്കുകയായിരുന്നു. 

അറബികൾ സ്പൈനിൽ ബാക്കിവെച്ച്പോയ ശാസ്ത്രറിവുകളെ വികസിപ്പിച്ചുണ്ടാക്കിയ  സാങ്കേതിക – സാമ്പത്തിക  മുന്നേറ്റങ്ങളുടെ സഹായത്തോടയാണ്  യൂറോപ്യന്മാർ  ഉസ്മാനികളെ പരാജയപെടുത്തിയത്. അക്കാലഘട്ടത്തിലെ എല്ലാ യൂറോപ്യൻ ശാസ്ത്രജ്ഞർക്കും അറബിഅറിയുമായിരുന്നു. അബ്ബാസികളുടെ കാലഘട്ടത്തിൽ ശാസ്ത്രഞർ ലോകം മുഴുക്കെ സഞ്ചരിച്ചു ശേഖരിച്ച അറിവുകൾ അവർ ലാറ്റിനിലേക്ക് പകർത്തി.   കൊർദോവയെ മാതൃകയാക്കി ധാരാളം  സർവകലാശാലകൾ തുടങ്ങി. 

 ഓക്സ്ഫോർഡ് (1096)

 കംബ്രിഡ്ജ് (1209)

 ഉപസാല (1477)

യൂണിവേഴ്സിറ്റി ഓഫ് റോം (1305)

യൂണിവേഴ്സിറ്റി ഓഫ് കോയിമ്ബ്ര (1243)

അതുപോലെ ബാഗ്ദാദിലെ  ബൈത്തുൽഹിക്മയുടെ മാതൃകയിൽ 

 ഓരോ രാജ്യത്തും  ശാസ്ത്ര കൂട്ടായ്മകളുടെ വേദികളുണ്ടാക്കി. ശാസ്ത്രത്തിന്റെ ചരിത്രം പഠിക്കുമ്പോഴാണ്,ആധുനിക  ലോകത്തിന്റെ ഗതി തിരിച്ചുവിടുന്നതിൽ  ഈ വേദികൾക്കുള്ള പങ്ക് മനസ്സിലാവുക. 

 റോയൽ സൊസൈറ്റി ഓഫ് ലണ്ടൻ(1660)

 ഫ്രഞ്ച് അക്കാദമി ഓഫ് സയൻസ്(1666)

 സ്വീഡിഷ്‌  അക്കാദമി ഓഫ് സയൻസ് (1739)

 അമേരിക്കൻ സൊസൈറ്റി ഓഫ് സയൻസ് (1780)

 റഷ്യൻ അക്കാദമി ഓഫ് സയൻസ്(1724).

 യൂറോപ്പിലെ പ്രധാന 

 ശാസ്ത്രജ്ഞന്മാർ. 

 കോപ്പർനിക്കസ് (1473)

 ഗലീലിയോ(1564)

 റോബർട്ട് ബോയിൽ(1627)

 ഐസക് ന്യൂട്ടൺ(1642)

 ഡാർവിൻ(1809)

 ഹെൻറി കാവെൻഡിഷ് (1815)

 ലാവോസിയ  (1826)

 ഹംഫ്രി ഡേവി (1813)

….

 ഉസ്മാനിയ സാമ്രാജ്യവും യൂറോപ്പും താരതമ്യം   

    AD  859ൽ  ലോകത്ത്  ആദ്യമായി  ഒരു സർവ്വകലാശാല സ്ഥാപിച്ച ഫാത്തിമാ ഫിഹ്രിയുടെ യുടെ പാരമ്പര്യം  കാത്തു സൂക്ഷിക്കേണ്ടവരായിരുന്നു  ഉസ്മാനികൾ.   മഹാനായ മുഹമ്മദ് ഫാത്തിഹ്  കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ  വർഷം തന്നെ തുർക്കിയിൽ  ഇസ്താംബുൾ സർവകലാശാല സ്ഥാപിച്ചു. പക്ഷേ ഇതിന് തുടർച്ചയുണ്ടാക്കാൻ പിന്നീടുള്ളവർക്കായില്ല. ഈ  സർവകലാശാലയിൽ ഭൗതിക ശാസ്ത്ര പഠനം ആരംഭിക്കുന്നത് 1863 ലാണ്. അതായത് കൊർദോവയിൽ നിന്നും അന്തലൂസിയയിൽ  നിന്നും ലഭിച്ച  അറിവ്  ന്യൂട്ടണെപോലുള്ള ശാസ്ത്രഞർ വികസിപ്പിക്കുകയും, യൂറോപ്പിൽ ഭൗതിക ശാസ്ത്രം   വലിയ മുന്നേറ്റം നടത്തി 200 വർഷങ്ങൾ പിന്നിട്ടതിനുശേഷമാണ് ഭൗതികശാസ്ത്രപഠന വകുപ്പിന് സർവകലാശാലയിൽ തുടക്കമിടുന്നത്.  അപ്പോയെക്കും  കാവെൻഡിഷ് ബ്രിട്ടനിൽ ഗുരുതകൃഷ്ണ സ്ഥിരംഗം വരെ  കൃത്യമായി കണ്ടുപിടിച്ചിരുന്നു. ഇത് മാത്രം മതി  മുസ്ലിം  സ്പെയിനിന്റെ  പിന്മുറക്കാരേവേണ്ടവരുടെ അവഗണനയുടെ ആയം മനസ്സിലാക്കാൻ.

പ്രശസ്ത  ഉമവീ ശാസ്ത്രഞൻ ജാബിർ ഇബ്നു ഹയ്യാന്റെ  ആൽക്കമ്മി വിജ്ഞാനങ്ങൾ  അറബിഭാഷ  അറിയുമായിരുന്ന റോബർട്ട് ബോയിലും  ലാവോസിയയും വികസിപ്പിച്ചു  ആധുനികരസതന്ത്രമെന്ന ശാസ്ത്രശാഖയുണ്ടാക്കുകയും, തുടർന്നു യൂറോപ്പിലെ എല്ലാ സർവകലാശാലകളിലും രസതന്ത്ര വിഭാഗം പ്രവർത്തിച്ചുതുടങ്ങുകയും ചെയിതു. പക്ഷെ  ഉസ്മാനിഖിലാഫത്തിലെവിടെയും  ഇങ്ങനെയൊരു ശ്രമമുണ്ടായില്ല . രസതന്ത്രത്തിന്റെ വളർച്ചയാണ് യൂറോപ്യന്മാർക്ക് സാമ്പത്തിക സൈനിക മേൽക്കോയ്‌മ നേടികൊടുത്തത്. വെടിമരുന്നുകൾ, പുതിയ ആയുധങ്ങൾ, ബോംബുകൾ തുടങ്ങിയവ നിർമ്മിക്കാൻ യൂറോപ്യാരെ പ്രാപതരാക്കിയത് അവരുടെ സർവ്വകലാശാലകളിലെ രസതന്ത്ര വകുപ്പുകളാണ്. ഹാബെറിനെ  പോലുള്ള രസതത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളുടെ ഫലമായി വളങ്ങൾ ഉത്പാദിപ്പിക്കാനും, തുടർന്നു കാർഷിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞു. രസതന്ത്രത്തിന്റെ വളർച്ച  വ്യാവസായികമേഖലയിലേക്ക് പടർന്നതോടെ യൂറോപ്യർ അധിനിവേശക്കാരായി മാറി. 

1453ൽ  മുഹമ്മദ് ഫാതിഹ്  ആദ്യ സർവ്വകലാശാല സ്ഥാപിച്ചതിനു ശേഷം  നാനൂറ്  വർഷങ്ങൾ കഴിഞാണു   ഉസ്മാനികൾ രണ്ടാമത് ഒരു സർവകലാശാല തുർക്കിയിൽ  സ്ഥാപിച്ചത്. അപ്പോയെക്കും യൂറോപ്പ് ഒരു പാട് മുന്നിലെത്തിയിരുന്നു. എന്തിനേറെ  തുർക്കി അക്കാദമി ഓഫ് സയൻസസ് രൂപീകരിച്ചവർഷം 1963ലാണ്. 

 സ്വപ്നം

ഉമവി അബ്ബാസി പാരമ്പര്യം  യൂറോപ്പിന് വിട്ടു നൽകാതെ ഉസ്മാനികൾ പിന്തുടർന്നിരുന്നങ്കിൽ ലോകത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.

ഇന്നത്തെ ലോകത്തിന്റെ നായകർ അറബികളാവുമായിരുന്നു.കാരണം മധ്യകാലഘട്ടത്തിൽ  അവർ മുളപ്പിച്ച മരത്തിന്റെ ഫലങ്ങളാണല്ലോ പിന്നീട്  യൂറിപ്യൻമാർ ഭുജിച്ചത്.

ഡോ. മുജീബ് റഹ്മാൻ പി

MORE ON THIS TOPIC

Related Articles

കാരുണ്യ നിധിയായ പ്രവാചകനെ പഠിക്കുക പകർത്തുക

പേര്‍ഷ്യന്‍ വസന്തവും മുല്ലാധിപത്യത്തിന്‍റെ ഭാവിയും

സർവ്വമത സത്യവാദത്തിന്റെ കാണാപ്പുറങ്ങൾ

അമീറുൽ മുഅ്മിനീൻ യസീദ് ബിൻ മുആവിയ(റ) (ഭാഗം 1)

black and red flag across white cloud

നുസൈരി ശിയാക്കളുടെ വഞ്ചനകൾ

COMMENTS

1 thought on “ഉസ്മാനിയ ഖിലാഫത് നഷ്ടപെടുത്തിയ അറബികളുടെ ശാസ്ത്രപാരമ്പര്യം”

  1. ഉസ്മാനികളെ തരംതാഴ്ത്തുന്ന ഈ ലേഖനം വായിച്ചപ്പോൾ തന്നെ മനസ്സിലായി ഈ സൈറ്റ്
    വഹാബികളുടേതാണെന്ന് . പിന്നെ മറ്റു ലേഖനങ്ങളൊന്നും വായിച്ചില്ല.

Leave a Comment

Your email address will not be published. Required fields are marked *