നുസൈരി ശീഇകളുടെ വഞ്ചനകൾ
അബ്ദുറഹ്മാൻ ആദൃശ്ശേരി
തീവ്ര ശീഇ വിഭാഗമായ സിറിയയിലെ നുസൈരികൾ (അലവികൾ) അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്ക് വേണ്ടി എപ്പോഴും സാമ്രാജ്യത്വ ശക്തികളോട് കൂറ് പുലർത്തിയവരാണ്.
ഉസ്മാനികളിൽ നിന്ന് ഫ്രാൻസ് സിറിയ പിടിച്ചടക്കിയ വേളയിൽ, നുസൈരികൾ ഉസ്മാനികൾക്കെതിരിൽ ഫ്രാൻസിനോടൊപ്പം നിലയുറപ്പിക്കുകയും അവർക്ക് കലവറയില്ലാത്ത പിന്തുണ നൽകുകയും ചെയ്തു. പ്രസ്തുത വഞ്ചനക്ക് പാരിതോഷികമായി, ഫ്രാൻസ് ഒരു പ്രദേശം പൂർണ്ണ സ്വാതന്ത്ര്യത്തോടെ അവർക്ക് പതിച്ചു നൽകി. “ജിബാലുൽ അലവിയ്യീൻ” എന്നാണ് ആ പ്രദേശം അറിയപ്പെടുന്നത്.
നുസൈരികളിൽപെട്ട സൽമാനുൽ മുർശിദ് എന്ന ഒരാൾ ദിവ്യത്വം വാദിച്ച് രംഗത്ത് വരുകയുണ്ടായി, ധാരാളം നുസൈരികൾ അയാളുടെ കൂടെ കൂടി. തന്റെ പോക്കറ്റിലുള്ള ബാറ്ററിയിൽ നിന്ന് വൈദ്യുതി പ്രവഹിച്ച് കുപ്പായത്തിന്റെ ബട്ടണുകൾ പ്രകാശിക്കുമ്പോൾ, തന്റെ അനുയായികൾ അയാൾക്ക് മുമ്പിൽ സുജൂദിൽ വീഴുമായിരുന്നു. ഈ വ്യാജ ദൈവത്തിന്റെ പിന്നിൽ പ്രവർത്തിച്ച ഫ്രഞ്ച് ചാൻസ്‌ലർ, എന്റെ ദൈവം എന്നായിരുന്നു അയാളെ അഭിസംബോധനം ചെയ്തിരുന്നത്. ഫ്രഞ്ചുകാർ ഇയാളെ ഉപയോഗിച്ച് അവരുടെ സമൂഹത്തിൽ പുതിയ നിയമങ്ങളും ചട്ടങ്ങളും നിർമ്മിച്ചു. തന്റെ അധീനമേഖലയിൽ, ന്യായാധിപന്മാരെ നിയമിച്ചു നികുതികൾ ഏർപ്പെടുത്തുകയും ചെയ്തു. അയാൾക്ക് ധാരാളം ആയുധങ്ങൾ നൽകി സായുധ സംഘത്തെ രൂപീകരിച്ചു. ആയുധബലത്തിൽ ഭരണകൂടത്തിനെതിരിൽ പ്രവർത്തിച്ച ഇദ്ദേഹത്തെയും സംഘത്തെയും സർക്കാർ പിടികൂടി 1946ൽ തൂക്കിലേറ്റി.
ഉസ്മാനികൾക്കെതിരിൽ ബ്രിട്ടീഷ് സാമ്രാജ്യം ഉപയോഗപ്പെടുത്തിയ മറ്റൊരു നുസൈരിയാണ് യൂസുഫ് യാസീൻ 1918ൽ ഇംഗ്ലീഷുകാർ ഫലസ്തീൻ കീഴടക്കിയപ്പോൾ തുർക്കിക്കെതിരെ പോരാടാൻ അവർ രൂപീകരിച്ച സൈനിക മുന്നണിയിലെ ഭടനായിരുന്നു അയാൾ. സിറിയയിലെയും ലബനാനിലെയും മാറോണിസ്റ്റ് ക്രൈസ്തവ സഭയുമായി സഹകരിച്ച് മുസ്ലിംകൾക്ക് ധാരാളം പ്രയാസങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചു.
ഫ്രഞ്ച് വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള രഹസ്യ രേഖകളിൽ, സിറിയയിലെ നുസൈരി നേതാക്കൾ ഫ്രഞ്ച് അധികൃതർക്ക് അയച്ച ഒരു കത്ത് സൂക്ഷിച്ചിട്ടുണ്ട്. അതിൽ ഫ്രഞ്ചുകാർ സിറിയയിൽ നിന്ന് ഒഴിഞ്ഞു പോകരുതെന്ന് ആവശ്യപ്പെടുന്നതോടൊപ്പം ഫലസ്തീനിലേക്ക് കുടിയേറ്റം നടത്തുന്ന ജൂതന്മാരെ വാനോഴം പുകഴ്ത്തുന്നുമുണ്ട്. മുസ്ലിംകൾക്കെതിരിൽ ഫ്രാൻസിനെ തിരിച്ചുവിടുന്ന ഈ കത്തിൽ നുസൈരി പ്രമുഖരായ, സുലൈമാൻ അസദ്, മഹ്മൂദ് ആഗാ അസീസ് ആഗാ, സുലൈമാൻ അസദ് എന്നിവർ ഒപ്പ് വെച്ചതായി കാണാം.
ഉസ്മാനികൾക്കെതിരിൽ നുസൈരി നേതാവ് സാലിഹ് അലവി, കമാൽ അതാതുർക്കുമായി പല ഗൂഢാലോചനകളും നടത്തി, ഹമായും തർത്തുസും തമ്മിൽ ബന്ധിപ്പിക്കുന്ന പാത അയാൾ തകർത്തു. അത് തുർക്കി സൈന്യത്തിന് വലിയ പരാജയം വരുത്തിവെച്ചു.
ലബനാനിലെ നുസൈരി ഇമാമീ കൂട്ടുകെട്ട്
അഹ്‌ലുസ്സുന്നയോടു കടുത്ത വിരോധം വെച്ചു പുലർത്തുന്ന ഇമാമീ/ ഇസ്‌നാ അശ്‌രികളാണ് ലബനാനിലെ ശിയാക്കൾ. ലബനാനിലെ അവസാനിക്കാത്ത രക്തചൊരിച്ചിലിനു പിന്നിൽ സിറയയിലെ നുസൈരി ഭരണാധികാരികളായ അസറുമാരും ലബനാനിലെ ഇമാമി ഭീകരസംഘങ്ങളായ അമൽ, ജയശു ലബനാൻ, ഹിസ്ബുല്ല തുടങ്ങിയവരുടെ അവിശുദ്ധ കൂട്ടുകെട്ടുകളാണ്.
1975ൽ ലബനാനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ടെന്റുകളിൽ അഭയാർത്ഥികളായി കഴിഞ്ഞിരുന്ന പലസ്തീനികളും ഇതിന്റെ ഭാഗമായി അവരെ അടിച്ചമർത്താൻ സിറിയയിലെ അസദിന്റെ നുസൈരി സേന മുപ്പതിനായിരം ഭടന്മാരുമായി, ശിയാ സൈനിക വിഭാഗമായ ഹിസ്ബുല്ലയുടെ പൂർവ്വ രൂപമായ അമൽ, മാറൂൺ ക്രൈസ്തവർ എന്നിവരുമായി സഖ്യം ചേർന്ന് ഫലസ്തീനികളെ ഉപരോധിച്ച് പട്ടിണിക്കിരയാക്കി, ശേഷം അഭയാർത്ഥി കേമ്പുകളിലെത്തിയ അവർ പാവപ്പെട്ട കുഞ്ഞുങ്ങളെയും വൃദ്ധരെയും വാളുകൾക്കിരയാക്കി. അവരുടെ വയറുകൾ പിളർത്തി, സ്ത്രീകളെ മാനഭംഗപ്പെടുത്തി. ക്രൂര താണ്ഡവമാടി. ആഭ്യന്തര സംഘർഷത്തിന്റെ മറവിൽ സിറിയയിലെ നുസൈരി സേന, നിസ്സഹായരായ സുന്നികൾക്കെതിരിൽ നരനായാട്ട് നടത്തുകയായിരുന്നു. ഫലസ്തീൻ അഭയാർത്ഥികൾക്ക് അറബ് രാജ്യങ്ങളിൽ നിന്ന് ഒഴുകിയെത്തിയ സഹായധനം തട്ടിയെടുത്ത് ലബനാനിലെ സിറിയൻ സൈനികർക്ക് വേണ്ടി ചിലവഴിക്കുകയാണുണ്ടായത്. ഫലസ്തീൻ അഭയാർത്ഥികൾ താമസിച്ചിരുന്ന തൽസഅ്തർ ക്യാമ്പ് പൂർണമായും തകർക്കുകയും ചെയ്തു. നാൽപത്തി അയ്യായിരം ഫലസ്തീൻ അഭയാർത്ഥികൾ താമസിച്ചിരുന്ന ഐനുൽ ഹൽവ ക്യാമ്പിന് നേരെയും ശിയാ സൈന്യം ആക്രമണം നടത്തി. ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾ അഭയം തേടിയ ആശുപത്രി പോലും തകർക്കപ്പെട്ടു.
1982-ൽ ഇരുപതിനായിരം ഭടന്മാരുമായി ഇസ്രായേൽ ലബനാനിലെത്തിയപ്പോൾ, മാറോണിസ്റ്റ് ക്രൈസ്തവർ അവരെ സ്വീകരിച്ചു സുന്നി ഭൂരിപക്ഷ മേഖലയായ ബൈറൂതിന്റെ പടിഞ്ഞാറ് മേഖലക്കെതിരെ നാവിക, വ്യോമ, കര യുദ്ധം അഴിച്ചു വിട്ടു. വെള്ളവും മരുന്നും ഭക്ഷണവും തടഞ്ഞുവെച്ചു. നിസ്സഹായരായ സുന്നി മുസ്ലിംകളെ പതിനാല് മണിക്കൂറ് നീണ്ടുനിന്ന ആക്രമണത്തിൽ ഒരു ലക്ഷത്തി എൺപതിനായിരം ഷെല്ലുകൾ അവരുടെ മേൽ പതിച്ചു. ലബനാനിലെ മുസ്ലിം രക്തവും ഫലസ്തീൻ മുസ്ലിം രക്തവും ഒന്നിച്ച് ഒഴുകിയപ്പോൾ, ഫലസ്തീനികളോട് നാട് വിടാൻ ലബനാനിലെ ശിയാക്കളും ദ്രൂസുകളും മതേതര കക്ഷികളും ഒന്നിച്ച് ആവശ്യപ്പെട്ടു. ഇത് സംഭവിക്കുകയും ചെയ്തു. (ജാഅ ദൗറുൽ മജൂസ് – 49).
ലബനാനിലെ ശിയാക്കൾ ഇസ്രായേലിന്റെ വിജയം ആഘോഷിച്ചു. കാരണം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സുന്നി മുസ്ലിംകൾ മാത്രമായിരുന്നു. ഇസ്രായേലുമായി ഒത്തുകളിച്ച് ശിയാ ഭീകരസംഘടന ഹിസ്ബുല്ല നടത്തിയ പ്രകോപനങ്ങളിൽ സുന്നി മേഖലക്കു നേരെ മാത്രമായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത്. 1985 ഏപ്രിൽ 30ന് പുറത്തിറങ്ങിയ കുവൈത്തിലെ അൽ അൻബാ പത്രം അക്കാര്യം വ്യക്തമായി റിപ്പോർട്ട് ചെയ്യുകയുണ്ടായി പത്രം എഴുതി.
“ഇസ്രായേൽ സുന്നി സംഘടനകളെ നിരായുധരാക്കി. ആദ്യം ഫലസ്തീൻ ഗ്രൂപ്പുകളെയും പിന്നീട്, ലബനാനിലെ സുന്നി വിഭാഗങ്ങളെയും മാത്രമാണവർ നിരായുധരാക്കിയത്. എന്നാൽ ദ്രോസുകൾ (ഇസ്മായിലി ശിയാ വിഭാഗം) അമൽ (ഹിസ്ബുല്ലയുടെ പ്രാഗ് രൂപം) മാറോൺ ക്രൈസ്തവർ എന്നവരെ നിരായുധരാക്കിയില്ല. കണ്ണുകൾക്ക് ദൃശ്യമല്ലാത്ത അതീവ യുദ്ധ തന്ത്രത്തെ തങ്ങൾ നേരിടാൻ പോവുകയാണെന്ന് സുന്നി നേതൃത്വം മനസ്സിലാക്കി. അഥവാ ഫലസ്തീനിലെയും ലബനാനിലെയും സുന്നികളെ ഒന്നായി കാണുന്നതിലാണ് ഇസ്രായേൽ യുദ്ധതന്ത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് യാഥാർത്ഥ്യം.”
ഹിസ്ബുല്ലയുടെ വഞ്ചനകൾ
ഇറാന്റെയും സിറിയയുടെ നുസൈരികളുടെയും പിന്തുണയോടു കൂടി ലബനാനിൽ രൂപീകരിക്കപ്പെട്ട ശിയാ സായുധ സംഘമാണ് (അമൽ – ഹിസ്ബുല്ലയുടെ പൂർവ്വരൂപം) സുന്നികൾക്കെതിരിൽ സയണിസ്റ്റുകൾ പോലും ചെയ്യാത്ത വംശഹത്യകളാണ് അമൽ ചെയ്തതും ഹിസ്ബുല്ല ചെയ്തു കൊണ്ടിരിക്കുന്നതും.
1982 മെയ് 20ന് അമൽ ശിയാ സായുധസംഘം സബ്റാ ഗാതിലാ ഫലസ്തീൻ ക്യാമ്പിലേക്ക് ഇരച്ചുകയറി. ഗസ്സ ഹോസ്പിറ്റലിലെ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഹാവിൻ മിസൈലാക്രമണം നടത്തി. ആബാല വൃദ്ധം ജനങ്ങളെ ചുട്ടെരിച്ചു. ഫലസ്തീൻ അഭയാർത്ഥികൾ നിരായുധരായിരുന്നിട്ട് കൂടി അവരെ തുടച്ച് നീക്കാൻ ശിയാ മിലിഷ്യകൾക്ക് സാധിച്ചില്ല. ശിയാ പട്ടാളക്കാരനും അമൽ നേതാവുമായിരുന്ന പാർലമെന്റ് സ്വീകർ നബീഹ് ബർരി, ലബനീസ് സൈന്യത്തിലെ ആറാം ബറ്റാലിയനോട്, ഫലസ്തീൻ സുന്നികളെ അടിച്ചമർത്താൻ ഉത്തരവിട്ടു. മണിക്കൂറുകൾക്കകം പടിഞ്ഞാറ് സൈറൂത്തിലെ സുന്നി മുസ്ലിംകൾക്കെതിരിൽ സൈന്യം ശിയാ ഭീകരന്മാർക്കൊപ്പം ചേർന്ന് നരഹത്യക്ക് നേതൃത്വം നൽകി. ലബനീസ് സേനയിലെ ആറാം ബറ്റാലിയൻ മുഴുവനും ശിയാ വിഭാഗത്തിൽ നിന്നുള്ളവരാണ്. സൈനിക വിഭാഗം ശിയാ ഭീകരസംഘത്തോടൊപ്പം പോരാടിയിട്ടും പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല. അപ്പോൾ സൈന്യത്തിലെ എട്ടാം നമ്പർ ബറ്റാലിയനും ഫലസ്തീനികൾക്കെതിരെ പോരാടാൻ രംഗത്തു വന്നു. നുസൈരി സേന ഫലസ്തീൻ അഭയാർത്ഥി കേസ് വളഞ്ഞു യുവാക്കളെ പിടികൂടി, മേഖലയിൽ വട്ടമിട്ടു പറന്നു തങ്ങളുടെ സഖ്യകക്ഷികൾ മുസ്ലിംകൾക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരകൃത്യങ്ങൾ ഇസ്രായേൽ വിമാനങ്ങൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ബോംബർ വിമാനങ്ങളുടെ ഇരമ്പലുകൾ ജനങ്ങളെ ഭയചകിതരാക്കി.
അന്ന് ശിയാ സായുധ സംഘമായ അമൽ പാർട്ടി നടത്തിയ മനുഷ്യത്യരഹിത കൊടുംക്രൂരത ലോകമാധ്യമങ്ങൾ തുറന്നുകാട്ടി. സൺഡേ ടൈംസ് പ്രതിനിധി എഴുതി: കൂട്ടക്കുരുതിയുടെ സൂക്ഷ്മ വിശദീകരണം നൽകാൻ കഴിയില്ല; കാരണം അമൽ പാർട്ടി പത്ര ഫോട്ടോഗ്രാഫർമാരെ അഭയാർത്ഥി കേസുകളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ചിലർക്ക് വധഭീഷണി നേരിട്ടു. പലരും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന ഭയം കാരണം തങ്ങളുടെ പ്രതിനിധികളെ മേഖലയിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. അവശേഷിക്കുന്നവർക്ക് ലബനാനിൽ തങ്ങളുടെ ജോലി ചെയ്യാൻ കഴിയുന്നില്ല. (സൺഡേ ടൈംസ് 03.06.1985).
“അമൽ കക്ഷിയും ലബനീസ് സൈന്യവും പത്രപ്രവർത്തകർ സബ്റാ അഭയാർത്ഥി ക്യാമ്പിൽ കടക്കുന്നത് തടഞ്ഞു. ചോരപ്പാടുകൾ ചിത്രീകരിച്ച ചില പത്രപ്രവർത്തകരുടെ ക്യാമറകളും ഫിലിമുകളും അവർ നശിപ്പിച്ചു. അപ്പോൾ അവിടെ നടന്ന ക്രൂരകൃത്യങ്ങൾ ചിത്രീകരിച്ചാൽ ഉണ്ടാവുന്ന അവസ്ഥ എന്തായിരിക്കും.” (അൽ അൻബാ കുവൈത്ത്).
“അഭയാർത്ഥി ക്യാമ്പുകളിൽ ആക്രമണം നടത്തിയതിന്റെ എട്ടു നാളുകളിൽ മൂന്ന് ക്യാമ്പുകളിൽ നിന്ന് മുറിവേറ്റവരും സിവിലിയന്മാരുമായ ധാരാളം പേരെ കൊണ്ടുപോയി കൊലപ്പെടുത്തി അതിൽ നാൽപത്തി അഞ്ച് പേർ ഗസ്സാ ഹോസ്പിറ്റലിൽ മുറിവേറ്റ് കിടക്കുന്നവരായിരുന്നു ഇറ്റാലിയൻ പത്രം റിപ്പബ്ലിക് റിപ്പോർട്ട് ചെയ്യുന്നു. ശാതില കേമ്പിൽ അംഗ വൈകല്യം ബാധിച്ച ഒരു അഭയാർത്ഥി അമൽ ഭീകരർക്കു മുമ്പിൽ ദയ യാചിച്ചു കൊണ്ട് കൈകളുയർത്തി, എന്നാൽ നെഞ്ചിലേക്ക് ചീറിപ്പാഞ്ഞ വെടിയുണ്ടയായിരുന്നു അയാൾക്ക് ലഭിച്ച മറുപടി. ജോൺ കേവ്നർ ന്യൂയോർക്ക് ടൈംസിൽ എഴുതിയ റിപ്പോർട്ടിൽ പറയുന്നു. ഒരു പക്ഷം പത്രപ്രവർത്തകർ ബുർജുൽ ബറാജിന കേമ്പിൽ ചെന്നു അത് പൂർണമായും തകർത്തിരുന്നു. അമൽ കക്ഷിക്കാർ തങ്ങളോട് ചെയ്ത ക്രൂരതകൾ ഇസ്രായേൽ ചെയ്തിട്ടില്ലെന്ന് ചില ഫലസ്തീനികൾ പറഞ്ഞു. അമൽ മിലിഷ്യകളോടു ഇതിൽ കവിഞ്ഞ വെറുപ്പ് അഭയാർത്ഥി കേമ്പ് ഉപരോധിക്കാനും തകർക്കാനും അവർക്ക് സൗകര്യം ചെയ്തു കൊടുത്ത സിറിയയിലെ നുസൈരി സർക്കാരിനോട് ക്യാമ്പിൽ കഴിയുന്നവരുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു.
ശിയാ ജൂത കൂട്ടുകെട്ടിന്റെ ഉള്ളറകൾ
ശിയാക്കളും ജൂതരും തമ്മിലുള്ള കൂട്ടുകെട്ട് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശിയാമതം ആവിർഭവിച്ചതു തന്നെ ജൂതനായ അബ്ദുല്ല ഇബ്നു സബഇന്റെ കരങ്ങളിലൂടെയാണ്. പിന്നീട് ശിയാക്കൾ കെട്ടിച്ചമച്ചുണ്ടാക്കിയ പതിനായിരക്കണക്കിന് വ്യാജ ഹദീസുകൾക്ക് പിന്നിലും സിൻദിഖുകളും ജൂതന്മാരുമായിരുന്നു. വർത്തമാന കാലത്ത് മുസ്ലിം ലോകത്തെ തകർക്കാൻ ശിയാ സയണിസ്റ്റ് ലോബി നടത്തുന്ന തന്ത്രപരമായ നീക്കങ്ങൾ പക്ഷേ, ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്ന ഇസ്ലാമിസ്റ്റുകൾക്ക് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഫലസ്തീനിലും യമനിലും ഇറാഖിലും ശിയാക്കളെ അധികാരത്തിലേറ്റി സുന്നി വംശഹത്യക്ക് സൗകര്യം ചെയ്തു കൊടുക്കുന്നത് അവരാണല്ലോ?
01.07.1982 റോയിട്ടർ ഏജൻസി പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ പറയുന്നു: ലബനാൻ അധിനിവേശപ്പെടുത്തിയ ഇസ്രായേൽ സൈന്യം അമൽ എന്ന ശിയാ കക്ഷിക്ക് സ്വന്തമായി മിലിഷ്യകളെ പോറ്റാനും ആയുധങ്ങൾ സംഭരിക്കാനും സൗകര്യം ചെയ്തു കൊടുത്തു. അമൽ ഭീകരസംഘത്തിന്റെ നായകനായ അമൽ മുസ്തഫ, ഈ ആയുധങ്ങൾ ഫലസ്തീനികളിൽ നിന്ന് തങ്ങളെ പ്രതിരോധിക്കാൻ വേണ്ടി ഉപയോഗിക്കുമെന്ന് പറയുകയുണ്ടായി. ഇസ്രായേൽ സേന ലബനാനിൽ നിന്ന് പിൻവാങ്ങിയ ശേഷം ഫലസ്തീനികളെ തെക്കൻ ലബനാനിൽ നിന്നും ബൈറൂത്തിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്തു നിന്നും തുരത്തുന്നതിൽ പതിവിൽ കവിഞ്ഞ ആവേശത്തോടെ രംഗത്തുവരികയുണ്ടായി.
1985 മെയ് 23ന് പുറത്തിറങ്ങിയ ഇസ്രായേൽ പത്രം ജറുസലേം പോസ്റ്റിൽ നിന്ന് നമുക്ക് ഇതിന്റെ കാരണം ഗ്രഹിക്കാനാവും. പത്രം പറയുന്നു: “ഇസ്രായേലിന്റെയും അമൽ പാർട്ടിയുടെയും താൽപര്യങ്ങൾ യോജിച്ചു വരുന്നുവെന്ന കാര്യം അവഗണിക്കാനാവില്ല. തെക്കെ ലബനാനിനെ സംരക്ഷിക്കുന്നതിലും അവിടെ നിന്ന് ഇസ്രായേലിന് എതിരായ ഒരാക്രമണങ്ങളും നടക്കാത്ത സുരക്ഷിത മേഖലയായി അതിനെ നിലനിർത്തുന്നതിലും ഇരുവിഭാഗത്തിനും ഒരേ താൽപര്യമാണുള്ളത്. ഫലസ്തീൻ ലബനാൻ അതിർത്തികൾക്കിടയിൽ നിയമവാഴ്ചയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന ദൗത്യം അമലിനെ ഏൽപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ സംശയത്തിലായിരുന്നു ഇസ്രായേൽ. എന്നാൽ അക്കാര്യം അമലിനെ ഏൽപ്പിക്കേണ്ട സമയമായിരിക്കുന്നു.”
ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ വകുപ്പ് മേധാവി പറയുന്നു: “ദക്ഷിണ ലബനാനിൽ മേധാവിത്തമുള്ള ഏക മുന്നണി അമൽ പാർട്ടിയാണെന്ന് എനിക്ക് ഉറപ്പുണ്ട്. ലബനീസ് ദേശീയ ശക്തികളും മറ്റു കക്ഷികളും ഇസ്രായീൽ ലക്ഷ്യങ്ങൾക്ക് എതിരിൽ പ്രവർത്തിക്കുവാൻ തെക്ക് ഭാഗത്ത് കേന്ദ്രീകരിക്കുന്ന അവർ തടയും. ഇതിനെ സാധൂകരിച്ചു കൊണ്ട് സ്വീഡിഷ് വിദേശകാര്യ മന്ത്രിയായിരുന്ന സീയർ റോബർട്ട് 1985 ജൂൺ 24ന് താൻ അമൽ കക്ഷിയുടെ തലവൻ നബിഹ് ബർരിയുടെ ഒരു കത്ത് ഇസ്രായേൽ അധികൃതർക്ക് കൈമാറിയെന്ന് ജനീവയിൽ പ്രസ്താവിക്കുകയുണ്ടായി.” (ജാഅ ദൗറുൽ മജൂസ് 2/160).
1983 ഒക്ടോബർ 24ന് അൽ ഉസ്ബൂഉൽ അറബി മാഗസിൻ അമൽ നേതാക്കളിൽ പെട്ട ഒരാളുമായി ലബനാനിലെ ഹൈദർ ദായിഖ് ക്യാമ്പിൽ വെച്ച് നടത്തിയ അഭിമുഖത്തിൽ പറയുന്നത് കാണുക: “ഞങ്ങൾ ഹൈദർ ദായിഖ് ക്യാമ്പിലെത്തി. അവർ സൈനിക വസ്ത്രം ധരിച്ച് ആയുധമേന്തിയ ചെറുപ്പക്കാരായിരുന്നു. ചിലർ ഇരുപത് വയസ്സിന് താഴെയുള്ളവരും മറ്റു ചിലർ താടി നീട്ടി വളർത്തിയവരുമായിരുന്നു. ശിയാ സൈനിക ഗ്രൂപ്പിൽ ഇവർക്ക് ഇസ്രായേലാണ് പരിശീലനം നൽകുന്നതെന്ന് മനസ്സിലായി. ഇവരുടെ ക്യാമ്പിനടുത്ത് തന്നെ ഇസ്രായേലികൾ താമസിക്കുന്ന വില്ലകളുണ്ട്. ഒരു ഇസ്രായേൽ പൗരൻ അവരെ, സദാ സാകൂതം വീക്ഷിക്കുന്നത് കണ്ടു. ഞങ്ങൾ ഹൈദറിന്റെ അടുത്ത് എത്തി. അയാൾ ഒരു ലബനീസ് പതാക കൈകളിലേന്തിയിരുന്നു. കർബലാ സൈന്യം എന്നെഴുതിയ ചില കാറുകൾ കണ്ടു. കർബല എന്നെഴുതാൻ കാരണമെന്താണെന്ന് ഞങ്ങൾ ചോദിച്ചു. കർബലക്ക് പല മാനങ്ങളുമുണ്ട്. അക്രമത്തോട് പോരാടിയ ഹുസൈൻ(റ)ന്റെ ദുരന്തഭൂമിയാണത്. ഞങ്ങളും അക്രമത്തോട് പോരാടുന്നവരാണ്. ലബനാൻ ഇന്ന് കർബലയിലൂടെ കടന്നുപോവുകയാണ്. കർബലയിൽ ഹുസൈൻ(റ)ന്റെ നിലപാടാണ് ലബനാനിന്റെ നിലപാട്. ഹുസൈന് ശത്രുക്കൾ കൂടുതലായിരുന്നു. മിത്രങ്ങൾ അദ്ദേഹത്തെ ഉപേക്ഷിച്ചു. ആ ദുരവസ്ഥ തന്നെ ലബനാനിനു ഞങ്ങൾ ഹുസൈനോട് ഉപദേശം തേടി അദ്ദേഹത്തിന്റെ വഴിയിൽ സഞ്ചരിക്കുന്നവരാണ്. ശിയാക്കൾ നേരിടുന്ന അപകടങ്ങൾ കാരണമാണ് തങ്ങൾ ആയുധം ചുമക്കുന്നത്. ഫലസ്തീൻ ഭീകരതക്കെതിരെയാണ് തങ്ങൾ ആയുധം ചുമക്കുന്നതെന്നും അത് ലബനാൻ ഗവൺമെന്റിനറിയാമെന്നും അയാൾ പറഞ്ഞു. “ഇസ്രായേൽ തെക്കേ ലബനാനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങൾ ആയുധമേന്തിയിരുന്നു. അത് ഞങ്ങൾക്ക് കൈ തുറന്നു തന്നു. ഞങ്ങളെ സഹായിക്കാൻ കഷ്ടപ്പെട്ടു. തെക്ക് ഭാഗത്ത് നിന്ന് ഫലസ്തീൻ ഭീകരതയെ പിഴുതെറിഞ്ഞ് ഞങ്ങൾക്ക് ഇസ്രായേലിനോട് പ്രത്യുപകാരം ചെയ്യാൻ കഴിയില്ല. അവർക്ക് ഭാരമാവാതിരിക്കാൻ ഞങ്ങൾ അവരോട് ഒന്നും ആവശ്യപ്പെടുന്നില്ല.” (ജാഅദാറുൽ മളന് 2/163).
ലബനാനിലെ ശിയാക്കളുടെ ജൂതബാന്ധവത്തിന്റെ ഏതാനും തെളിവുകളാണിത്. ഇത് ഇറാനിലെയും ഇറാഖിലെയും സിറിയയിലെയും ശിയാക്കൾ സുന്നി മുസ്ലിംകളെ നശിപ്പിക്കാൻ സയണിസവുമായി സഖ്യത്തിലായതിന്റെ നൂറുകണക്കിന് തെളിവുകൾ നിരത്താനാകും. എന്നാൽ എത്ര തന്നെ ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ഒന്നും പഠിക്കാത്ത മുസ്ലിം ലോകത്തിന്റെ വർത്തമാന കാലാവസ്ഥയെക്കുറിച്ച് എന്ത് പറയാൻ? മുമ്പ് ശീഇസത്തിന്റെ വഞ്ചനകൾ മൂടി വെച്ച് എല്ലാ ദുരിതങ്ങൾ കാരണം സാമ്രാജ്യത്വ ശക്തികളാണെന്ന് നമ്മോടു കളവ് പറഞ്ഞിരുന്ന ഇസ്ലാമിസ്റ്റ് പ്രസിദ്ധീകരണങ്ങൾ മാത്രമായിരുന്നു നമുക്ക് മുസ്ലിം ലോക വാർത്തകൾ പറഞ്ഞു തരാനുണ്ടായിരുന്നതെങ്കിൽ ഇന്ന് ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങൾ നേരിട്ടറിയാനുള്ള സാഹചര്യങ്ങൾ നമ്മുടെ വിരൽതുമ്പുകളിലുണ്ടായിട്ടും ഒന്നും പഠിക്കാൻ തയ്യാറാകാത്ത നമ്മുടെ അവസ്ഥ പരമ ദയനീയം തന്നെ. കണ്ടറിയാത്തവൻ കൊണ്ടറിയും എന്ന പഴമൊഴി പോലും ചിന്താശേഷി ആർക്കോ പണയപ്പെടുത്തിയ തലമുറക്ക് ഒട്ടും യോജിക്കില്ല.