ഈജിപ്തിൽ അധിനിവേശം നടത്തുകയും ആ നാടിന്റെ ഇസ്ലാമിക പൈതൃകത്തെ തകർക്കുകയും ചെയ്ത നെപ്പോളിയൻ സൂഫികളെ ഉപയോഗിച്ച് നബിദിനാഘോഷം പൊടിപൊടിച്ച കഥ അന്നത്തെ പ്രമുഖ ഈജിപ്ഷ്യൻ ചരിത്രകാരൻ അബ്ദുറഹിമാൻ ജബ്റത്തി രേഖപ്പെടുത്തുന്നത് കാണുക. ഹിജ്റ 1213ൽ ഫ്രഞ്ച് സൈനിക തലവൻ മൗലിദ് പരിപാടികളെ കുറിച്ച് അന്വേഷിച്ചു. പതിവുപോലെ ഇത്തവണ അതെന്താണ് നടത്താത്തതെന്ന് ചോദിച്ചറിഞ്ഞു. അപ്പോൾ ശൈഖ് ബക്കരി സാമ്പത്തിക പ്രയാസങ്ങളും കാര്യങ്ങൾ നടത്താനുള്ള ബുദ്ധിമുട്ടുകളും അദ്ദേഹത്തിന് മുന്നിൽ നിരത്തി. എന്നാൽ അദ്ദേഹം അത് അംഗീകരിച്ചില്ല. തീർച്ചയായും മൗലിദ് നടത്തണമെന്ന് നിർദേശിച്ചുകൊണ്ട് ശൈഖ് ബക്കരിക്ക് 300 ഫ്രാങ്ക് നൽകി. അവർ അതുകൊണ്ട് കൊടിതോരണങ്ങൾ തൂക്കി. ഫ്രഞ്ചുകാർ മൗലിദിന് വന്നു തബല മുട്ടുകയും പടക്കവും അമിട്ടുകലും പൊട്ടിക്കുകയും ചെയ്തു (മളുഹറു തക് ദിസ് ബി സവാലി ദൗലതിൽ ഫ്രാൻസിസ് പേജ് 47 ജബ്‌റത്തി ).
ശരിയത്ത് നിയമങ്ങൾ കാറ്റിൽ പറത്താനും. സ്ത്രീകളുമായി സംഗമിക്കാനും ദേഹേഛകളെ പ്രീതിപ്പെടുത്താനും കളിച്ചു കൂത്താടാനും. ഹറാമുകൾ ചെയ്യാനുള്ള അവസരം എന്ന നിലയിലാണ് ഫ്രഞ്ചുകാർ ജനങ്ങൾക്ക് ഇതിനൊക്കെ സൗകര്യങ്ങൾ ചെയ്തുകൊടുത്തത്. അജാഇബുൽ അസാർ 2/306