Ahlussunnahind

ശിയാവഞ്ചനകളുടെ ചരിത്രത്തിലൂടെ – ഭാഗം മൂന്ന്

October 12, 2021

Related Articles

പേര്‍ഷ്യന്‍ വസന്തവും മുല്ലാധിപത്യത്തിന്‍റെ ഭാവിയും

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 2)

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 1)

കർബല: ശിയാ വഞ്ചനയുടെ ചരിത്രസാക്ഷ്യം

ശിആയിസം -ഇസ്‌ലാം ഒരു ദാർശനിക വിശകലനം

ശിയാവഞ്ചനകളുടെ ചരിത്രത്തിലൂടെഭാഗം മൂന്ന്

സ്വലാഹുദ്ധീൻ അയ്യൂബിയെ തകർക്കാനുള്ള ശിയാശ്രമങ്ങൾ

ബലം പ്രയോഗിച്ച് ഈജിപ്തിന്റെ അധികാരത്തിലെത്തിയ ഫാതിമി ശിയാക്കളെ അധികാരത്തിൽ നിന്ന് പുറംതള്ളിയ സലാഹുദ്ധീൻ അയ്യൂബിയോട് തീരാത്ത അരിശമായിരുന്നു ശിയാക്കൾക്ക്. ഫാതിമികളെ അധികാരത്തിലേറ്റാൻ അവർ യൂറോപ്യന്മാരുമായി രഹസ്യ പദ്ധതികൾ ആസൂത്രണം ചെയ്തു. മഖ്‌രീസി പറയുന്നു: “അവസാന ഫാതിമി ഭരണാധികാരി ആളിദിന്റെ മക്കളിൽ ഒരാളെ വാഴിക്കാനും സ്വലാഹുദ്ധീൻ അയ്യൂബിയെ തകർക്കാനും ഹി. 569ൽ കൈറോവിൽ ചിലർ യോഗം ചേർന്നു. ഖാളി, അൽമുഫള്ളൽ സിയാഉദ്ധീൻ, ശരീഫ് അൽ ജലീസ്, നജാഹുൽ ഹമാദി ശാഫിഈ പണ്ഡിതൻ, ഇമാറ ബിൻ അലി അൽയമാനി, അബ്ദുസ്സമദ് അൽകാതിബ്, ദാഈഅദ്ദുആത് അബ്ദുൽ ജബ്ബാർ ബിൻ ഇസ്മായിൽ വാഇള്, സൈനുദ്ദീൻ എന്നിവർ അവരിലുണ്ടായിരുന്നു.” ഈ വാർത്ത ഇബ്നു നജാ സുൽത്താൻ സലാഹുദ്ധീനെ അറിയിച്ചു. അവരെ പിടികൂടി സുൽത്താൻ തൂക്കിലേറ്റി. ഫാതിമി ബാധയുമായി കഴിയുന്നവരെ സുൽത്താൻ പിന്തുടർന്നു പിടികൂടി നശിപ്പിച്ചു. സൈന്യങ്ങളോട് ‘സഈദി’ലേക്ക് പുറപ്പെടാൻ കൽപിച്ചു. അലക്സാണ്ട്രിയയിലെ ഫാതിമി പ്രബോധകനായ ഖദീദിനെ പിടികൂടി (അസ്സുലൂക് ലി മഅ്‌രിഫതി ദൗലതിൽ മുലൂക് 1/53). ഒറ്റുകാർ കൊല്ലപ്പെട്ട വിവരം അറിയാതെ യൂറോപ്യർ അലക്സാണ്ട്രിയ തീരത്തെത്തി. ഏഴു മുസ്ലിംകളെ കൊല്ലുകയും അവരുടെ കപ്പലുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. മൂന്ന് ദിവസങ്ങൾക്ക് ശേഷം വിവരമറിഞ്ഞ സുൽത്താൻ സ്വലാഹുദ്ധീൻ സൈന്യങ്ങളെ അങ്ങോട്ടയച്ചു. ശത്രുക്കളുടെ പീരങ്കികൾ കത്തിക്കുകയും അവരെ ആക്രമിക്കകുയും ചെയ്തു. ധാരാളം യൂറോപ്യർ കൊല്ലപ്പെട്ടു. മുസ്ലിംകൾ ശിയാക്കളുടെ ചതികൾ കാരണം എത്രമാത്രം പ്രയാസപ്പെട്ടു എത്രയെത്ര ജീവൻ പൊലിഞ്ഞ രക്തം ചിന്തി?

       ഹി. 570ൽ സുൽത്താൻ സലാഹുദ്ധീനെ തകർത്ത് ഫാതിമി ഭരണം തിരിച്ചു കൊണ്ടുവരാൻ ശിയാക്കൾ വീണ്ടും പദ്ധതിയിട്ടു. മഖ്‌രീസി പറയുന്നു: അസ്വാനിലെ ഗവർണർ കൻസുദ്ദൗല ഫാതിമി ഭരണം പുനഃസ്ഥാപിക്കാൻ വേണ്ടി അറബികളെയും സുഡാനികളെയും സംഘടിപ്പിച്ചു കൈറോയിലേക്ക് തിരിച്ചു. ഇതിനായി ധാരാളം പണം ചിലവഴിച്ചു. ഇതേ വികാരമുള്ള ധാരാളം പേർ തന്റെ കൂടെ കൂടി. സുൽത്താന്റെ സേനാനായകരിൽ പലരും കൊല്ലപ്പെട്ട നാടുകൾ കൊള്ളയടിച്ചു. സുൽത്താൻ അവരെ നേരിടാൻ തന്റെ സഹോദരന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അയച്ചു. കൻസുദ്ദൗലയുടെ സൈനികരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ഒളിച്ചോടിയ അയാളെയും പിടികൂടി കൊലപ്പെടുത്തി. (അസ്സുലൂക് ലി മഅ്‌രിഫത്തി ദൗലതിൽ മുലൂക് 1/58).

   സുന്നിയായ സലാഹുദ്ദീൻ അയ്യൂബിയുടെ അധികാരം തകർക്കുക മാത്രമല്ല, ശിയാക്കളുടെ ചതി കൊണ്ടുണ്ടായത്. ശാമിൽ, യൂറോപ്യർ ശക്തിപ്പെടുകയും ചെയ്തു. അവരെ നേരിടാൻ സുൽത്താൻ അങ്ങോട്ട് പോകാൻ ശ്രമിച്ചപ്പോൾ ശിയാക്കൾ അഭ്യന്തര പ്രശ്നങ്ങളുണ്ടാക്കി അദ്ദേഹത്തെ അതിനനുവദിച്ചില്ല. ഈജിപ്തിൽ ഫാതിമി ഭരണത്തിന് അന്ത്യം കുറിച്ചതോടെ നൂറുദ്ദീൻ സങ്കിക്ക് ശേഷം അസ്ഥിരമായ സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പുറപ്പെട്ട സലാഹുദ്ദീൻ അയ്യൂബിക്കെതിരിൽ സങ്കിയുടെ പുത്രനെ ശിയാക്കൾ സലാഹുദ്ദീനെതിരിൽ ഇളക്കിവിട്ടു. നാട്ടിൽ ശിയാക്കളുടെ വാങ്ക് നടപ്പിലാക്കാനും ജനാസകളിൽ ശിയാ ഇമാമുകളുടെ പേരുകൾ പറയാനും അവർ ആവശ്യപ്പെട്ടു. നൂറുദ്ദീന്റെ പുത്രന് അത് സമ്മതിക്കേണ്ടിവന്നു. ഹി. 571ൽ ഇസ്മായിലി ശിയാക്കൾ സുൽത്താൻ സലാഹുദ്ദീൻ വധിക്കാൻ രംഗത്തുവന്നു. തന്റെ പാറാവുകാരിൽ പലർക്കും പരുക്ക് പറ്റി. അങ്ങനെ പല തരത്തിൽ സുൽത്താനെ തകർക്കാൻ അവർ ശ്രമിച്ചെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹത്താൽ സുൽത്താന്റെ ജീവൻ അപഹരിക്കാൻ അവർക്ക് കഴിഞ്ഞില്ല.

സൽജൂഖികൾക്കെതിരിലുള്ള ശിയാ വഞ്ചനകൾ

ഇറാഖിലെ ശിയാ ഭരണകൂടമായ ബുവൈഹികളുടെ തകർച്ചക്ക് ശേഷം, സുന്നി തൽപരരായ തുർക്കി വംശജരായ സൽജൂഖികൾ അധികാരത്തിലേറി. സുന്നികളോട് പ്രതിബദ്ധതയുണ്ടായിരുന്ന ഇവരും ശിയാക്കളുടെ ചതിയിൽ നിന്ന് രക്ഷപ്പെട്ടില്ല.

സൽജൂഖി സുൽത്താൻ തുഗ്റുൽ ബകിന്റെ തലസ്ഥാനമായ ബഗ്ദാദിലേക്ക്, ഒരു സൈന്യവുമായി ഹി. 450ൽ ശിയാ വിശ്വാസിയായ ബസാസീരി ഒരു പടയോട്ടം നടത്തി. ഈജിപ്തിലെ ഫാതിമി ഭരണാധികാരി ‘മുസ്തൻസിർ ബില്ല’യുടെ നാമം ഉല്ലേഖനം ചെയ്ത പതാകയേന്തി കൊണ്ടാണ് അയാൾ പട നയിച്ചത്. കർഖിലെ ശിയാക്കൾ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ശിയാക്കൾ ബസറയിലെ സുന്നികളുടെ ഭവനങ്ങളും ചീഫ് ജസ്റ്റിസിന്റെ വീടും കൊള്ളയടിച്ചു.സർക്കാർ രേഖകളും രജിസ്റ്ററുകളും കൈക്കലാക്കി. ബഗ്ദാദിൽ വാങ്കിൽ ശിയാക്കളുടെ വാങ്കിലെ വചനങ്ങൾ ഉൾപ്പെടുത്തി. ഫാതിമി ഭരണാധികാരി മുസ്തൻസിർബില്ലക്ക് വേണ്ടി ബഗ്ദാദിൽ ജുമുഅ ഖുതുബയിൽ പ്രാർത്ഥിക്കുകയും അയാളുടെ പേരിൽ നാണയം അടിക്കുകയും ചെയ്തു. ഭരണകേന്ദ്രം കൊള്ളയടിച്ചു ബഗ്ദാദിലെ സുന്നി പ്രമുഖരോട് പ്രതികാര നടപടികൾ സ്വീകരിക്കുകയും ചെയ്തു. മന്ത്രി ഇബ്നു മസ്‌ലമയെ കഴുതപ്പുറത്തിരുത്തി പിറകിൽ നിന്ന് ചാട്ടവാറ് കൊണ്ടടിച്ച് തെരുവിലൂടെ ആനയിച്ചു. കിർഖിലെത്തിയപ്പോൾ തന്റെ മേൽ ചവറുകൾ അഭിഷേകം ചെയ്യുകയും മുഖത്ത് തുപ്പുകയും ചെയ്തു. പിന്നീട് കാളയുടെ തോല് അണിയിച്ചു കവിളിൽ കൊളുത്തു തൂക്കി കഴുമരത്തിലേക്ക് ആനയിച്ചു. പകൽ മുഴുവൻ അടിച്ചു. അങ്ങനെ അദ്ദേഹം ജീവൻ വെടിഞ്ഞു. (അൽബിദായ 12/76)

       സുന്നികളായ സൽജൂഖുകളും ശിയാക്കളായ ഫാതിമികളും ശാമിന്റെ അധികാരത്തിന് വേണ്ടി കിടമത്സരം നടത്തി, അത് മുസ്ലിംകളെ ഛിന്നഭിന്നമാക്കുകയും കുരിശു പടയാളികൾക്ക് യാതൊരു ചെറുത്തു നിൽപുമില്ലാതെ ശാമിന്റെ മണ്ണിൽ കാലുറപ്പിക്കാനും വേദിയൊരുക്കി. ഹി. 490ൽ അവർ ശാമിന്റെ അതിർത്തി പ്രദേശങ്ങളിലെത്തി. ഫാതിമി ഖലീഫ മുസ്തഅ്‌ലിയുടെ മന്ത്രി ബദ്റുൽ ജലാലി കുരിശു സേനാനായകരുടെ അടുത്തേക്ക് പ്രതിനിധികളെ അയച്ചു. ശാമിൽ നിന്ന് സൽജൂഖികളെ തുരത്താൻ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു. ശാമിനെ രണ്ടായി വിഭജിച്ച് ഇരുകൂട്ടർക്കും വീതം വെച്ചു നൽകാമെന്നും അവരെ അറിയിച്ചു. മൗസിലിലെ ഭരണാധികാരി കർബൂഖ്, അന്ത്യോക്യ കുരിശുപടയാളികൾ കൈവശപ്പെടുത്തുന്നതിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ, കാഴ്ചക്കാരായി നോക്കിനിന്ന ഫാതിമികൾ അവസരം ഉപയോഗപ്പെടുത്തി. സൽജൂഖികളുടെ അധീനതയിൽപെട്ട ഖുദ്സിനെ ഉപരോധിച്ച് കീഴ്പ്പെടുത്താനാണ് തുനിഞ്ഞത്. ഖുദ്സിന്റെ നഗരമതിലിന് നേരെ, നാൽപതിനായിരം ചാട്ടൂളികൾ എയ്ത് അതിനെ അവർ കീഴ്പെടുത്തി.

       സൽജൂഖി നേതാക്കാൾ തമ്മിലുണ്ടായിരുന്ന അഭിപ്രായ ഭിന്നത മുതലെടുക്കാൻ ഫാതിമി ശിയാക്കൾ ശ്രമിച്ചു. ശാമിന്റെ അധിപനായിരുന്ന സൽജൂഖി ഭരണാധികാരി റിദ്‌വാൻ താജുദ്ദൗലയെ പാട്ടിലാക്കിയ അവർ, അധികാരത്തിൽ കയ്യിടാൻ തുടങ്ങി. കുരിശു പടയാളികൾ മേഖലയിൽ ശക്തി പ്രാപിക്കുന്നത് അവർ ഗൗനിച്ചില്ല, അവർ അന്ത്യോക്യയും മഅർറയും ലബനാൻ മലനിരകളും കീഴ്പെടുത്തി ആ പ്രദേശങ്ങളിലെ മുസ്ലിംകളെ കൊലപ്പെടുത്തി.

ശിയാ വഞ്ചനയിൽ നഷ്ടപ്പെട്ട ഖുദ്സ്

       ഹി. 492ൽ യൂറോപ്യർ പത്ത് ലക്ഷത്തോളം വരുന്ന സൈന്യവുമായി വന്ന് ഖുദ്സ് അധീനപ്പെടുത്തി. അറുപതിനായിരത്തോളം മുസ്ലിംകളെ അവർ കൊലപ്പെടുത്തി. ശാമിൽ നിന്ന് ജനങ്ങൾ സൽജൂഖി സുൽത്താൻ മുഹമ്മദ് മാലിക് ഷായോട് സഹായമർത്ഥിച്ചു കൊണ്ട് ഇറാഖിൽ അഭയം തേടി. പണ്ഡിതന്മാരും പ്രമാണിമാരും ജിഹാദിന് ആഹ്വാനം ചെയ്തെങ്കിലും ഫലമുണ്ടായില്ല. (അൽബിദായ 12/156). ഇബ്നുകസീർ പറയുന്നു: “ഹി. 494ൽ ബാഥിനി ശിയാക്കളുടെ ഉപദ്രവം ഇസ്ബഹാനിൽ രൂക്ഷമായി. അവരുടെ നേതാവ് ധാരാളം പേരെ കൊലപ്പെടുത്തി. അവരുടെ വീടുകൾ കൊള്ളയടിക്കാൻ തുറന്നുകൊടുത്തു. നിങ്ങൾക്ക് കഴിയുന്നവരെയെല്ലാം കൊല്ലുക. സാധ്യമാകുന്ന തരത്തിൽ കൊള്ളയടിക്കുക എന്ന് ആഹ്വാനം ചെയ്തു, ധാരാളം കോട്ടകൾ അവർ അധീനപ്പെടുത്തിയിരുന്നു. അവരുടെ നേതാവ് ഹസൻ സബാഹ് കീഴടക്കിയ അൽമൂട്ട് കോട്ടയായിരുന്നു അതിൽ ആദ്യത്തേത്, റാഫിളികളുടെ ധാരാളം പിഴവാദങ്ങളും കള്ളക്കഥകളും അഹ്‌ലുബൈത്തിനെ കുറിച്ചുള്ള കെട്ടുകഥകളും അയാൾ തന്റെ പ്രബോധനത്തിനുപയോഗിച്ചിരുന്നു. അല്ലാഹുവും റസൂലും അവർക്ക് നൽകിയ പലതും പലരും കവർന്നെടുക്കുകയും അവർ പീഡിപ്പിക്കപ്പെട്ടുവെന്നുമെല്ലാം കഥകൾ മെനഞ്ഞുണ്ടാക്കി. അലി(റ)ക്ക് വേണ്ടി ഖവാരിജുകൾ ബനൂ ഉമയ്യയോട് യുദ്ധം ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളാണ് അദ്ദേഹത്തിന് വേണ്ടി യുദ്ധം ചെയ്യാൻ ഏറ്റവും കടപ്പെട്ടവർ. സുൽത്താൻ മാലിക് ഷാ, ഹസൻ സബാഹിനെ ഭീഷണിപ്പെടുത്തുകയും പണ്ഡിതന്മാർ അദ്ദേഹത്തിന്റെ കാര്യത്തിൽ പുറപ്പെടുവിച്ച ഫത്‌വകൾ അദ്ദേഹത്തിന് അയച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ദൂതന്റെ മുമ്പിൽ വെച്ച് കത്ത് വായിച്ച അയാൾ, തന്റെ കൂടെയുള്ള യുവാക്കളോട് ഞാൻ നിങ്ങളിൽ ഒരാളെ ഇയാളുടെ യജമാനന്റെ അടുത്തേക്ക് ദൂതനായി അയക്കാൻ ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞു. പിന്നീട് തന്റെ കൂട്ടത്തിൽ പെട്ട ഒരു യുവാവിനോട് ആത്മഹത്യ ചെയ്യാനാവശ്യപ്പെട്ടു.അയാൾ വാളെടുത്ത് കുത്തി ആത്മഹത്യ ചെയ്തു. മറ്റൊരാളോട് കുന്നിന്റെ നെറുകയിൽ നിന്ന് താഴോട്ടു ചാടാൻ പറഞ്ഞു. അയാൾ താഴേക്ക് ചാടി ചിന്നിച്ചിതറി. എന്നിട്ട് രാജാവിന്റെ ദൂതനോട് ഇതാണ് എനിക്ക് നൽകാനുള്ള മറുപടിയെന്ന് പറഞ്ഞു. (അൽബിദായ 12/166).

       തന്നെ അന്ധമായി അനുസരിക്കുന്ന താൻ കൽപിച്ചാൽ ഏത് ക്രൂരകൃത്യത്തിനും മടിക്കാത്ത ഒരു വിഭാഗമാണ് തന്നോടൊപ്പമുള്ളതെന്ന സന്ദേശമായിരുന്നു ഇതിലൂടെ അയാൾ മാലിക്‌ഷായുടെ ദൂതന് നൽകിയത്. ഹി. 500ൽ സുൽത്താൻ മാലിക്‌ഷാ ബാതിനി ശിയാക്കളുടെ കോട്ടകൾ പലതും പിടിച്ചടക്കാൻ തുടങ്ങി. ക്രൂരതയും പൈശാചികതയും നിറഞ്ഞ ഇവരെ കീഴടക്കാൻ സുൽത്താന് വലിയ അധ്വാനം ആവശ്യമായി വന്നു. മസ്ജിദുൽ അഖ്സ യൂറോപ്യൻ ശക്തികൾ കീഴടക്കിയ ഘട്ടത്തിൽ ഇവർ സമുദായത്തിന്റെ നെഞ്ചിൽ തറച്ച കഠാരയായി മാറി.

       സൽജൂഖികളെ നേരിടാൻ ഇസ്മാഈലി ശിയാക്കളോടൊപ്പം കൂടിയ ഹലബിലെ ഭരണാധികാരി റിള്വാൻ, സൽജൂഖി നേതാവ് കുരിശു പടയാളികളോട് നേരിട്ടു കൊണ്ടിരിക്കുമ്പോൾ അലപ്പോയിലെ അമീറിനെ തോൽപിക്കാൻ കുരിശു സൈന്യത്തെ പിന്തുണക്കാനും മടിച്ചില്ല. എന്നാൽ സൽജൂഖികളെ തോൽപിക്കാൻ തങ്ങളെ പിന്തുണച്ചിട്ടും ശിയാക്കളുടെ കെണിയിൽ വീണ റിള്വാനെ കുരിശുപടക്കാർ വെറുതെ വിട്ടില്ല, അവർ അലപ്പോ ഉപരോധിക്കുകയും ആ നാട്ടുകാരെ കഠിനമായി പ്രയാസത്തിലകപ്പെടുത്തുകയും ചെയ്തു. ശവങ്ങളും ഇലകളും വരെ ഭക്ഷിക്കേണ്ട അവസ്ഥ അവർക്കുണ്ടായി.

       ശിയാക്കൾ കുരിശു സൈന്യത്തെ പിന്തുണച്ചിട്ടും സൽജൂഖികൾ, കുരിശു പടക്കെതിരിൽ വിജയം നേടിയത് ശിയാക്കളെ അതിയായി ദുഃഖിപ്പിച്ചു. ഹി. 505ൽ സൽജൂഖി സുൽത്താൻ ഗിയാസുദ്ദീൻ അമീർ മൗദൂദിന്റെ നേതൃത്വത്തിൽ ശാമിലെ യൂറോപ്യരെ നേരിടാൻ ഒരു സൈന്യത്തെ നിയോഗിച്ചു. തിബ്‌രീസ്, മാർദീൻ, മറാഗ തുടങ്ങിയ പ്രദേശങ്ങളുടെ ഗവർണർമാർ ആ സംഘത്തിലുണ്ടായിരുന്നു. അവർ പല കോട്ടകളും കുരിശുപടയിൽ നിന്ന് തിരിച്ചുപിടിച്ചു. ധാരാളം യൂറോപ്യരെ കൊലപ്പെടുത്തി. സൈനികത്തലവൻ മൗദൂദ് ദമസ്കസിലെ പള്ളിയിൽ, നമസ്കരിക്കാൻ കയറിയപ്പോൾ ഒരു ബാത്വിനി ശീഈ, ഭിക്ഷക്കാരന്റെ വേഷത്തിൽ അമീറിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തി. (അൽബിദായ 12/173)

സുൽത്താൻ ജലാലുദ്ദീൻ ഖാറസംഷായെ വഞ്ചിച്ച ശിയാക്കൾ

ഏറ്റവും പ്രമുഖ സൽജൂഖി ഭരണാധികാരിയായിരുന്ന സുൽത്താൻ ജലാലുദ്ദീൻ ഹി. 624ൽ തഫ്‌ലീസുൽ കറജ് (ജോർജിയയുടെ തലസ്ഥാനമായ തിബ്‌രീസ്)ൽ വ്യാപകനാശം വരുത്തി. അവിടെ ബാത്വിനികൾ ക്രൂരതാണ്ഡവമാടി. കൊലയും കൊള്ളിവെപ്പും, തട്ടിക്കൊണ്ടുപോകലും, അഗ്നിക്കിരയാക്കലും നടമാടി. സുൽത്താൻ ജലാലുദ്ദീന്റെ ഒരു പ്രധാന സേനാനായകനെ ഇസ്മാഈലികൾ വകവരുത്തി. അവരുടെ നാട്ടിലെത്തിയ, ഇസ്മാഈലികൾ ധാരാളം പേരെ കൊലപ്പെടുത്തി. പട്ടണം കൊള്ളയടിച്ചു. സ്ത്രീകളെ ബന്ധികളാക്കി. സ്വത്തുക്കൾ കൊള്ളയടിച്ചു. താർത്താരികൾ മുസ്ലിംകളെ നശിപ്പിക്കാൻ വന്നപ്പോൾ അവരുടെ വലംകൈകളായി അവർ വർത്തിച്ചു. അല്ലാഹു അവരെ നിന്ദിക്കട്ടെ. (അൽബിദായ 13/173)

       ബദ്റുദ്ദീൻ ലുഅ്‌ലുഅ്, അർമേനിയൻ അടിമയായിരുന്നു. പിന്നീട് മൗസിലിലെ അമീർ അതാബിക് വംശജനായ നൂറുദ്ദീൻ കർസലാൻ ഷായുടെ കീഴിലായ സുമുഖനായ അയാൾ കൊട്ടാരത്തിലെ പരമാധികാരിയായി മാറി. പല പ്രദേശത്തു നിന്നും തന്നെ തേടി പ്രതിനിധികൾ വരാൻ തുടങ്ങി, തന്റെ യജമാനന്റെ വിയോഗാനന്തരം, അദ്ദേഹത്തിന്റെ മക്കളെ ഒന്നൊന്നായി കൊന്നൊടുക്കി അധികാരം പിടിച്ചടക്കി. ശിയാവിശ്വാസിയായ അയാൾ, ഓരോ വർഷവും അലി(റ)യുടെ കുടീരത്തിലേക്ക് ആയിരം ദീനാർ വരുന്ന സ്വർണ്ണക്കിഴി സമ്മാനിച്ചു കൊണ്ടിരുന്നു. വലിയ സൂത്രക്കാരനും തന്ത്രശാലിയുമായിരുന്നു അയാൾ. ഹുലാഖു ഖാൻ ബഗ്ദാദിൽ നിന്ന് പിന്തിരിഞ്ഞപ്പോൾ, അയാളുടെ സേവകനായി. (അൽബിദായ 13/214). വന്യമൃഗങ്ങളെ പോലെ വന്ന താർത്താരികൾ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ, ഇസ്ലാമിന്റെ ശാദ്വലതീരമണഞ്ഞു. എന്നാൽ ശീഈ വിഷസർപ്പങ്ങൾ അവരെ തങ്ങളോടൊപ്പം ചേർക്കാൻ കിണഞ്ഞു ശ്രമിച്ചു. നസീറുദ്ദീൻ തൂസിയുടെ ശിഷ്യൻ ഇബ്നുൽ മുതഹർ അൽഹില്ലി (ഇദ്ദേഹത്തിന്റെ മിൻഹാജുൻ കറാമക്ക് മറുപടിയായിട്ടാണ് ശൈഖുൽ ഇസ്ലാം, എക്കാലത്തെയും അതുല്ല്യ ശിയാ ഖണ്ഡന ഗ്രന്ഥമായ മിൻഹാജുസ്സുന്ന രചിച്ചത്). താർത്താരി രാജാവ് ഇറാഖിൽ ഖുറാസാൻ പ്രവിശ്യകളിലെ അധികാരിയായിരുന്ന ഖൻബന്ദ് മുഹമ്മദിനെ റാഫിളി മതത്തിൽ ചേർത്തുന്നതിൽ വിജയിച്ചു. അയാൾ തന്റെ നാട്ടിൽ ശിയാ ആചാരങ്ങൾ നടപ്പാക്കി. തന്റെ കാലത്ത് സുന്നികൾക്കെതിരിൽ വലിയ കലാപങ്ങൾ നടന്നു. ശിയാക്കളുടെ വലിയ ഒരു സേനയെ ഒരുക്കി. ഹിജാസിൽ ശീഇസം പ്രചരിപ്പിക്കാൻ, മക്കയിലെ ഗവർണർ ഹമീസക്ക് നൽകുവാൻ ധാരാളം സമ്പത്തും ശേഖരിച്ചു. എന്നാൽ അയാളുടെ വിയോഗാനന്തരം അധികാരത്തിൽ വന്ന മകൻ അബൂസഈദ അഹ്‌ലുസ്സുന്നയിലേക്ക് മടങ്ങി വന്നതിനാൽ, അതെല്ലാം ദുർബലപ്പെടുത്തി. പിതാവ് ശേഖരിച്ച ധനം എന്തു ചെയ്യണമെന്ന് അദ്ദേഹം ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ)യോട് ജനവിധി തേടി. അത് പൊതുനന്മക്കുപകരിക്കുന്ന മാർഗത്തിൽ ചിലവഴിക്കാൻ അദ്ദേഹം വിധി നൽകി. (അൽബിദായ 14/7).

       ചുരുക്കത്തിൽ സുന്നികളെ തകർക്കാനും, തങ്ങളുടെ മതം പ്രചരിപ്പിക്കാനും ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുകയും  ബാഹ്യശക്തികളായ ഇസ്ലാമിന്റെ ശത്രുക്കളെക്കാൾ പതിന്മടങ്ങ് ഇസ്ലാമിനും മുസ്ലിംകൾക്കും ദ്രോഹം ചെയ്യുകയും ചെയ്ത ഇവരെ വീണ്ടും വിവരമില്ലാത്ത പൊതുജനങ്ങൾക്ക് മുമ്പിൽ, വിപ്ലവനായകന്മാരും സാമ്രാജ്യത്വ വിരുദ്ധരുമായി അവതരിപ്പിച്ച്, അവരുടെ ഭരണകൂടങ്ങളെ പിന്തുണച്ചു വീണ്ടും ദശലക്ഷക്കണക്കിന് മുസ്ലിംകളെ കൊന്നൊടുക്കാൻ കൂട്ടുനിന്നവർ ഇസ്ലാമിസ്റ്റ് കക്ഷികൾക്ക് ഈ പാപക്കറ അത്ര പെട്ടെന്ന് കഴുകിക്കളയാനാകില്ല. സുന്നികളായിരുന്ന സൽജൂഖികൾക്കെതിരിൽ നടന്ന ശിയാ വഞ്ചനകളാണ് നാം പ്രതിപാദിച്ചത്. ചരിത്രമോ വിദ്രോഹ കക്ഷികളുടെ ചെയ്തികളോ ശിയാക്കളുടെ തനിനിറം അറിയാതെ അവർക്ക് ജയ് വിളിക്കുന്നവർക്ക് ഇത് ഉപകരിച്ചേക്കും. ഇസ്ലാമിനെ തകർക്കാൻ ശ്രമിച്ചവരെ തിരിച്ചറിഞ്ഞ് അവരുടെ കെണിയിൽ വീണ്ടും വീണ്ടും വീണുപോവുന്ന ദയനീയ ചിത്രമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സൽജൂഖികളുടെ പൈതൃകത്തിൽ അഭിമാനം കൊള്ളുന്ന ഉർദുഖാൻ നാറ്റോയുടെയും ഇറാന്റെയും റഷ്യയുടെയും പിന്തുണയോട് അറബ് മുസ്ലിം രാജ്യങ്ങൾക്കെതിരിൽ നടത്തുന്ന കുത്സിതശ്രമങ്ങൾ, നാം ചരിത്രത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നതാണ് ബോധ്യപ്പെടുത്തുന്നത്.

നുസൈരി ശിയാക്കളുടെ വഞ്ചനകൾ

       തീവ്രശിയാക്കളായ ഇസ്മാഈലികളിൽ പെട്ട ഒരു വിഭാഗമാണ് നുസൈരികൾ, ഇമാമികളിൽ പെട്ട മുഹമ്മദ് ബിൻ നുസൈർ എന്ന ഒരാളാണ് ഇതിന്റെ സ്ഥാപകൻ. പിന്നീട് അതിൽ നിന്ന് വിഘടിച്ച് സാമർറ കേന്ദ്രമാക്കി, ഹി. 260ൽ മരിക്കുന്നത് വരെ തന്റെ കക്ഷിയുടെ നേതൃത്വത്തിലിരുന്നു. തന്നെ നിയോഗിച്ചത് അലി(റ)യാണെന്ന് തനിക്ക് നുബുവ്വത്ത് ലഭിച്ചിട്ടുണ്ടെന്നും ഇയാൾ വാദിച്ചു. നുസൈരികൾ സിറിയയിലാണ് കൂടുതൽ പ്രചരിച്ചത്. അലിയിൽ ദിവ്യത്വം ആരോപിച്ച് നബി(സ്വ) രാത്രിയിൽ അലി(റ)യുമായി സന്ധിക്കുകയും പകൽ വേർപിരിയുകയും ചെയ്യുമെന്നും അലി(റ) നബി(സ)യെ സൃഷ്ടിച്ചു നബി സൽമാനുൽ ഫാരിസി(റ)യെയും സൽമാൻ(റ) ലോകം നിയന്ത്രിക്കുന്ന അഞ്ച് പേരെയും സൃഷ്ടിച്ചുവെന്ന് പറയുന്നു. അതിൽ മിഖ്ദാദ് ജനങ്ങളുടെ റബ്ബും ഖാലിഖുമാണ്, ഇടി, ഭൂകമ്പം എന്നിവ ഉണ്ടാക്കുന്നത് അദ്ദേഹമാണ്.

അബൂദർറാണ് ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും കറക്കുന്നത്.

അബ്ദുല്ല ഇബ്നുറവാഹ: ജനങ്ങളുടെ ജീവൻ പിടിക്കുന്നതും കാറ്റിനെ നിയന്ത്രിക്കുന്നതും ഇദ്ദേഹമാണ്.

ഉസ്മാൻ ബിൻ മള്ഊൻ: ആമാശയം, ശരീരോഷ്മാവ്, രോഗങ്ങൾ എന്നിവ നിയന്ത്രിക്കുന്നത് ഇദ്ദേഹമാണ്.

ഖൻബർ: ശരീരങ്ങളിൽ ജീവൻ ഊതുന്നത് ഇദ്ദേഹമാണ്. ഇങ്ങനെ പോകുന്നു ഇവരുടെ അബദ്ധജഡിലമായ വിശ്വാസം.

       സൂഫികൾക്കിടയിൽ ഖുതുബ്, ഗൗസ്, വത്ദ്, ബദ്ൽ, നഖീബ് തുടങ്ങിയ ലോകം നിയന്ത്രിക്കുന്ന അച്ചുതണ്ട് ശക്തികളെ കുറിച്ചുള്ള വീക്ഷണം രൂപപ്പെട്ടത് ഇങ്ങനെ അനുകരിച്ചാവാൻ സാധ്യതയുണ്ട്. ഇലാഹ് മനുഷ്യശരീരത്തിൽ അവതരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഇവർ സ്വഹാബികളെ പിന്തിരിപ്പിക്കാൻ മതപരമായ ബാധ്യതയാണെന്ന് വിശ്വസിക്കുന്നവരാണ്. ആത്മാവിന്റെ പരകായ പ്രവേശത്തിൽ വിശ്വസിക്കുന്ന ഇവർക്ക് മദ്യവും വ്യഭിചാരവും അനുവദനീയമാണ്. പരലോക വിചാരണയിലും പുനരുദ്ധാരണത്തിലും ഇവർ വിശ്വസിക്കുന്നില്ല. അലവികൾ എന്നാണ് ഇവർ സ്വയം പരിചയപ്പെടുത്തുന്നത്. ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള ഇവരുടെ വിരോധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭരണകൂടങ്ങളെ അട്ടിമറിക്കാൻ വിപ്ലവങ്ങൾ സംഘടിപ്പിക്കുക ഇവരുടെ രീതിയാണ്. മുസ്ലിംകൾക്കെതിരിൽ ശത്രുക്കളോട് സഖ്യം ചെയ്ത ചരിത്രമാണിവരുടേത്. ഹി. 696ൽ താർത്താരികൾ ശാമിനെ ലക്ഷ്യം വെച്ചു നീങ്ങിയപ്പോൾ, ആളുകൾ ഭയചകിതരായി ഒരു സൈന്യം അവരെ നേരിടാൻ ദമസ്കസിൽ നിന്നു പുറപ്പെട്ടെങ്കിലും അവർ പരാജയപ്പെട്ടു. സുൽത്താൻ ഖാസാൻ ഓടിരക്ഷപ്പെട്ടു. ധാരാളം പേർ കൊല്ലപ്പെട്ടു. താർത്താരികൾ നാട്ടിൽ അഴിഞ്ഞാടി. പേടികാരണം ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ല. പള്ളികളും തെരുവുകളും വിജനമായി. ജുമുഅക്കുപോലും ആളില്ലാതായി. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ താർത്താരികളുടെ വേഷം ധരിച്ചായിരുന്നു പുറത്തിറങ്ങിയത്. താർത്താരികളും നുസൈരികളും സഹകരിച്ചു കൊണ്ടാണിതൊക്കെ ചെയ്തത്. ഇതിന് നേതൃത്വം നൽകിയത് ശരീഫുൽ ഖുമ്മിയും നസീറുദ്ദീൻ തൂസിയുടെ പുത്രൻ അസീലുമായിരുന്നു. (അൽബിദായ 14/906)

       നുസൈരികൾ താർത്താരികൾക്കൊപ്പം ചേർന്ന് മുസ്ലിംകളെ വഞ്ചിച്ച ഘട്ടത്തിൽ സമുദായ മനസ്സിൽ വിശ്വാസത്തിന്റെ കനൽ വിതറി. അവരെ ജിഹാദിന്റെ പാതയിലേക്ക് നയിച്ചവരുടെ മുൻനിരയിൽ ശൈഖുൽ ഇസ്ലാമുണ്ടായിരുന്നു. താർത്താരികൾ ദമസ്കസ് കോട്ട ഉപരോധിച്ചപ്പോൾ സുൽത്താൻ തന്റെ കോട്ടയുടെ കാവൽക്കാരനോട്, അത് അവർക്ക് ഏൽപ്പിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അതിന്റെ ഒരു കല്ല് മാത്രമാണ് അവശേഷിക്കുന്നതെങ്കിലും അങ്ങനെ ചെയ്യരുതെന്ന ഇബ്നു തൈമിയയുടെ ആഹ്വാനം മുഖവിലക്കെടുത്ത് കൊണ്ട് അതിന് തയ്യാറായില്ല. അല്ലാഹു നാട്ടുകാരുടെ രക്ഷാകവചമായി ഈ കോട്ട കൊത്തളങ്ങളെ സംരക്ഷിച്ചു. ഈസാ നബി വരുന്നത് വരെ സുന്നത്തിന്റെയും ഈമാനിന്റെയും ഗേഹമായി പരിലസിക്കും (അൽബിദായ 14/8).

       ശാമുകാരെ സഹായിക്കാൻ ഈജിപ്തിൽ നിന്ന് പടയോട്ടം ആരംഭിച്ചു. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയക്കൊപ്പം ധാരാളം സന്നദ്ധ ഭടന്മാർ ആ നാട്ടിൽ നടമാടിയിരുന്ന മതനിന്ദയും വഴികേടും കാരണം അവരെ നേരിടാൻ പുറപ്പെട്ടു. അലവികൾ താർത്താരികൾ പരാജയപ്പെടുത്തിയ ശേഷം ഒരു വിഭാഗം ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയും സൈന്യത്തിന്റെ ആയുധങ്ങളും പിടിച്ചെടുത്തു. പലരെയും കൊലപ്പെടുത്തുകയും, ശൈഖുൽ ഇസ്ലാം അവിടെയെത്തിയപ്പോൾ നാട്ടുകാർ അദ്ദേഹത്തെ സമീപിച്ചു. അവരോട് പശ്ചാത്തപിക്കാൻ ആവശ്യപ്പെട്ടു. അവർ പിടിച്ചെടുത്ത വസ്തുക്കൾ തിരിച്ചു കൊടുക്കാമെന്നേറ്റു. അവരുടെ പക്കലുള്ള ധനത്തിന്റെ വലിയ ഓഹരി പൊതുഖജനാവിൽ നിക്ഷേപിക്കാനും ധാരണയായി (അൽബിദായ 8/14). താർത്താരികളോട് യുദ്ധം ചെയ്ത ശാമിന്റെ സൈന്യത്തെ സഹായിച്ചില്ലെന്നു മാത്രമല്ല, മുസ്ലിം സൈന്യത്തിന്റെ ധനവും ആയുധവും കൊള്ളയടിക്കുകയും ചെയ്തു. നുസൈരികൾ ഹി. 705ൽ താർത്താരി സൈന്യം അലപ്പോയിയിൽ സൈനികർക്കെതിരിൽ ഒളിയാക്രമണം നടത്തി പല പ്രമുഖരെയും കൊലപ്പെടുത്തി. അലപ്പോയിൽ എങ്ങും ആർത്തനാദം ഉയർന്നു. ജൻദിലെ (ലബനാൻ) അലവികളുടെ ചതി ഇതിനു പിന്നിലുണ്ടെന്ന് അറിഞ്ഞ ശാമിലെ സൈന്യം അങ്ങോട്ട് ചെന്നു. അവർ ഇബ്നു തൈമിയയോടൊപ്പം ജർദ്, റഫ്ള്, തയാമിന എന്നീ പ്രദേശങ്ങളിലെത്തി അവരെ ആക്രമിച്ചു. അല്ലാഹു അവർക്ക് വിജയം നൽകി. പിഴച്ച കക്ഷികളിൽ പലരും മരിച്ചു. ഇബ്നു തൈമിയയുടെ സാന്നിധ്യം മൂലം ഈ യുദ്ധത്തിൽ വലിയ നേട്ടങ്ങളുണ്ടായി. ശൈഖ് തന്റെ അറിവും ധീരതയും പ്രകടിപ്പിച്ചു. (അൽബിദായ 14/35)

       ഇബ്നു കസീർ(റ) പറയുന്നു. ഹി. 717ൽ സൈനികർ ഭരണകൂടത്തിനെതിരിൽ വിപ്ലവവുമായി രംഗത്തു വന്ന മുഹമ്മദ് ഇബ്നുൽ ഹസൻ അൽ മഹ്ദി എന്ന ഒരാൾ, താൻ അലിയാണെന്നും നബിയാണെന്നുമെല്ലാം അവകാശപ്പെട്ടു. നുസൈരികൾ മാത്രമാണ് സത്യപാതയിലെന്നും അല്ലാത്തവർ കാഫിറുകളാണെന്നും പറഞ്ഞു രംഗത്തുവന്നു. അവരിൽ പെട്ടവർക്ക് ഒരു ലക്ഷം പണവും ധാരാളം പ്രദേശങ്ങളും പതിച്ചു നൽകി ജബല പട്ടണത്തെ ആക്രമിച്ചു ജനങ്ങളെ കൊലപ്പെടുത്തി. “ലാഇലാഹഇല്ലാ അലി” “ലാഹിജാബഇല്ലാ മുഹമ്മദ്” “ലാബാബ ഇല്ലാ സൽമാൻ” എന്ന മുദ്രാവാക്യം വിളിച്ചു അബൂബക്കർ, ഉമർ(റ) എന്നിവരെ തെറി പറഞ്ഞു നാട്ടുകാർ സുൽത്താനെ വിളിച്ചു സഹായമർത്ഥിച്ചു. ആരും അവരെ സഹായിക്കാനെത്തിയില്ല. അവർ അല്ലാഹുവിൽ അഭയം തേടി. ഈ പിഴച്ചവൻ ധനം ശേഖരിച്ചു തന്റെ അനുയായികൾക്കിടയിൽ വിതരണം ചെയ്തു, ഇന്ന് മുസ്ലിംകൾക്ക് പേരും നാടുമില്ല എന്റെ കൂടെ പത്തു പേരാണ് കൂട്ടുന്നതെങ്കിലും ഞാനയാളെ അധികാരത്തിലേറ്റും. പള്ളികൾ തകർക്കാനും അത് മദ്യശാലകളാക്കാനും അയാൾ ആജ്ഞാപിച്ചു. താൻ ബന്ധികളാക്കിയ മുസ്ലിംകളോട് അലി അല്ലാതെ ആരാധ്യനില്ലെന്നും നിന്നെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന നിന്റെ ഇലാഹായ മഹ്ദിക്ക് സുജൂദ് ചെയ്യണമെന്നും കല്പിച്ചു. മുസ്ലിം സൈന്യം അവരെ പരാജയപ്പെടുത്തി. അവരിൽ പലരെയും കൊലപ്പെടുത്തി. അവരുടെ നേതാവ് മഹ്ദിയും കൊല്ലപ്പെട്ടു. അന്ത്യനാളിൽ അയാൾ അവരെ നരകത്തിലേക്ക് തെളിച്ചു കൊണ്ടുപോകും. (അൽബിദായ 14/84).

       നുസൈരികളുടെ വഞ്ചനകളെ ന്യായീകരിച്ചു കൊണ്ട് അവരുടെ ചരിത്രകാരൻ മുഹമ്മദ് അമീൻ ഗാലിബ് തന്റെ “താരീഖുൽ അലവിയ്യീൻ” എന്ന പുസ്തകത്തിൽ പറയുന്നത് കാണുക: “മർദ്ദിതനായ ദുർബലന് തന്റെ അവകാശം സംരക്ഷിക്കാൻ ചതിപ്രയോഗം നടത്തേണ്ടിവരും. ഇത് സ്വാഭാവികമാണ്. സുന്നികൾ അവരുടെ അവകാശങ്ങൾ കവർന്നെടുത്തപ്പോൾ അവസരം കിട്ടിയപ്പോഴെല്ലാം അലവികൾ സുന്നികളെ വഞ്ചിച്ചിട്ടുണ്ട്.” (താരീഖുൽ അലവിയ്യീൻ 140). അയാൾ തുടർന്ന് പറയുന്നത് കാണുക: “തൈമൂർലങ്ക് എണ്ണമറ്റ സൈന്യവുമായി 822-823ൽ ബാഗ്ദാദ്, അലപ്പോ, ശാം തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കിയപ്പോൾ, വിശ്വാസപരമായി തൈമൂർ നുസൈരിയാണെന്ന് പറയപ്പെടുന്നു. നുസൈരികളിൽ പെട്ട ജൻബുലാതി വിഭാഗത്തിന്റെ ചിട്ടവട്ടങ്ങൾ അനുസരിച്ച് മത കാവ്യങ്ങൾ രചിച്ചിട്ടുണ്ട് അദ്ദേഹം. നുസൈരി പ്രമുഖൻ സയ്യിദ് ബറക അദ്ദേഹത്തെ കാണാൻ ബൽഖിലേക്ക് പോയത് കാരണമാണ് അദ്ദേഹം ഈ മാർഗം സ്വീകരിച്ചത്. നാടുകൾ പിടിച്ചടക്കുന്നത് തൈമൂർ ലങ്ക് തുടർന്നു. തന്റെ ജൈത്രയാത്ര തുടരുമെന്ന് അദ്ദേഹത്തിന്റെ ഗുരു സയ്യിദ് ബറക ആശീർവദിച്ചു. അങ്ങനെ ബഗ്ദാദിലെത്തിയ തൈമൂർ, സുൽത്താന്റെ കയ്യിൽ നിന്ന് ആ നാട് പിടിച്ചടക്കി. 896ൽ മൗസിൽ കീഴടക്കി പ്രവാചകന്മാരായ ജർജിസിന്റെയും യൂനുസിന്റെയും കുടീരങ്ങൾ പണിതു. പിന്നീട് റഖായിലും മാർദീനിലും എത്തി. ശേഷി ദിയാർ ബക്ർ ഐൻതാബ് എന്നീ സ്ഥലങ്ങളിലെത്തി.”

       അയാൾ തുടർന്നു പറഞ്ഞു: അലപ്പോ ഗവർണർ നുസൈരിയായ തമൂർതാശ് ആയിരുന്നു, അയാൾ തൈമൂറുമായി രഹസ്യമായി ബന്ധപ്പെട്ടു. ആ നാട് തരിപ്പണമാക്കാൻ ധാരണയായിരുന്നു. അങ്ങനെ തൈമൂർ അലപ്പോയെ ആക്രമിച്ചു. ദീർഘകാലം കൊലയും കൊള്ളിവെപ്പും നടത്തി. മനുഷ്യശിരസ്സു കൊണ്ട് അയാൾ ഒരു കുന്നു നിർമ്മിച്ചു. പട്ടണത്തെ പ്രതിരോധിച്ചവരെയെല്ലാം അയാൾ കൊലപ്പെടുത്തി ദുരിതം സാധിച്ചത് സുന്നികൾക്ക് മാത്രമായിരുന്നു.

       പിന്നീട് തൈമൂർ ശാമിലേക്ക് പോയി അതിനു മുമ്പ്, നുസൈരിയ്യ വനിത ദുർറത്ത് സദഫ് നാൽപത് നുസൈരി കന്യകകളുമായി തേങ്ങിക്കരഞ്ഞു കൊണ്ട്, ശാമിലേക്ക്, ബന്ധികളായി കൊണ്ടുവന്ന അഹ്‌ലുബൈത്തിലെ വനിതകൾക്ക് വേണ്ടി പ്രതികാര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. പ്രതികാരം ചെയ്യുമെന്ന് തൈമൂർ അവർക്ക് ഉറപ്പു നൽകി. നുസൈരി സത്രീകൾ കരഞ്ഞുകൊണ്ട് തൈമൂറിനെ പിന്തുടർന്നു അവർ പ്രതികാരം ചെയ്യാനാവശ്യപ്പെട്ടു കൊണ്ടു കവിതയാലപിച്ചു കൊണ്ടിരുന്നു. ശാമിൽ മുമ്പ് സംഭവിക്കാത്ത വിധം ഭയാനകമായ കുഴപ്പങ്ങൾക്ക് കാരണം ഇതായിരുന്നു തൈമൂറിന്റെ ക്രൂരതയിൽ നിന്ന് ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമാണ് രക്ഷപ്പെട്ടത്.സുന്നികളെ കൊലപ്പെടുത്താൻ തൈമൂർ കൽപിച്ചു. നുസൈരികളെ വെറുതെ വിടുകയും ചെയ്തു. ശാമിനെ തകർത്ത ശേഷം അയാൾ ഇറാഖിലേക്ക് പോയി. അവിടെ തൊണ്ണൂറായിരം പേരെ കൊലപ്പെടുത്തി (താരീഖുൽ അലവിയ്യീൻ 334-339)
       താർത്താരികൾ മുസ്ലിം ലോകം ആക്രമിച്ചപ്പോൾ അവരോടൊപ്പം ചേർന്ന് മുസ്ലിംകളെ നശിപ്പിക്കാൻ ശ്രമിച്ച നുസൈരികളുടെ ചരിത്രമാണിതെങ്കിൽ കുരിശുപടക്ക് മുസ്ലിം ലോകത്തേക്ക് കടക്കാനും അവരെ നശിപ്പിക്കാനും സൗകര്യം ചെയ്തു കൊടുത്തതും അവരായിരുന്നു. അവരുടെ ശക്തികേന്ദ്രമായിരുന്നു. അന്ത്യോക്യ, കുരിശു സൈന്യത്തിന്റെ കൈകളിലകപ്പെട്ടത് അവരുടെ നേതാവ് ഫൈറൂസും കുരിശുപടയുടെ  തലവൻ ബാഹ്മോണ്ടും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. (താരീഖുൽ അലവിയ്യിൻ 293)

MORE ON THIS TOPIC

Related Articles

പേര്‍ഷ്യന്‍ വസന്തവും മുല്ലാധിപത്യത്തിന്‍റെ ഭാവിയും

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 2)

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 1)

കർബല: ശിയാ വഞ്ചനയുടെ ചരിത്രസാക്ഷ്യം

ശിആയിസം -ഇസ്‌ലാം ഒരു ദാർശനിക വിശകലനം

COMMENTS

Leave a Comment

Your email address will not be published. Required fields are marked *