Ahlussunnahind

സിറിയയിൽ സംഭവിക്കുന്നത്

February 11, 2020

Related Articles

brown boots on brown dried leaves

നിശ്ശബ്ദ ഇരകൾ: ഇറാനും കുട്ടികളുടെ സൈനികവൽക്കരണവും’ പ്രകാശനം ചെയ്തു

ശിയാഇസവും രിദ്ദത്തും വേട്ടയാടുന്ന സമുദായം

Shia Waqf Board for implementation of CAA and NRC

കേരള മുസ്‌ലിംകളിലേക്ക്‌ ആഗോള ശിയാഇസം പാലങ്ങൾ പണിയുന്നു

Allah Calligraphy artwork

‘Concern over rising Shia influence in Kerala’

സിറിയയിൽ സംഭവിക്കുന്നത്

28 February 2018 | Middle East

By Dr. Abdurahman Adrissery

ദശലക്ഷത്തിൽപരം സുന്നി മുസ്‌ലിംകളെ കൊന്നൊടുക്കി ചരിത്രത്തിൽ കേട്ടുകൾവിയില്ലാത്ത ഭീകര ഭരണവുമായി സിറിയയിലെ ഏകാധിപതി ബശ്ശാർ തന്റെ ചോരക്കളി തുടരുകയാണ്‌. 60 വർഷം കൊണ്ട് ഇസ്രയേൽ കൊന്നൊടുക്കിയതിന്റെ നൂറിരട്ടി മനുഷ്യരെ എട്ടു വർഷം കൊണ്ട് കൊന്നൊടുക്കിയ ബശ്ശാറും അയാളെ സൈന്യവും ആയുധവും നൽകി സഹായിച്ചു കൊണ്ടിരിക്കുന്ന ഇറാനും എന്തു കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുന്നില്ല? പത്ത് ലക്ഷത്തിൽ പരം സുന്നികളെ കൊന്നൊടുക്കുകയും അയ്യായിരത്തിൽ പരം സുന്നി മസ്ജിദുകൾ ബോംബെറിഞ്ഞ് തകർക്കുകയും ഒന്നര കോടിയിൽ പരം സുന്നികളെ അഭയാർത്ഥികളായി അടിച്ചോടിക്കുകയും ചെയ്ത ക്രൂരത (ഭാഷ അൽജസീറയുടെത്) മൗനം പാലിക്കേണ്ട നിസാരകാര്യമാണോ? ദമസ്കസിൽ ഒരു ലക്ഷം സുന്നിയെ കൊന്നാൽ മഹദി വരുമെന്നാണ് ശിയാവിശ്വാസം. അതാണ് ശൂഥ ശർഖിയ്യയിൽ ഇന്ന് ഉണ്ടായികൊണ്ടിരിക്കുന്ന ശവപ്പറമ്പുകൾ വിളിച്ചുപറയുന്നത്. ചരിത്രത്തിൽ തുല്യതയില്ലാത്ത ഈ മനുഷ്യക്കുരുതിക്കെതിരിൽ നമുക്ക്‌ പ്രതിഷേധിക്കുക. ബശ്ശാർ എന്ന രക്തദാഹിയെ എത്രയും പെട്ടെന്ന് തകർത്തെറിയാൻ പ്രാർത്ഥിക്കുക. അവർക്ക് എല്ലാ സഹായവും നൽകുന്ന ഇറാനും പുടിനുമെതിരിൽ നില കൊള്ളുക. നാഥാ എല്ലാം  തല തിരിഞ്ഞ ഇക്കാലത്ത്, നീ മാത്രം തുണ!

അറബ് വസന്തത്തെ തുടർന്ന്, സിറിയയിലെ ഏകാധിപത്യ ഭരണാധികാരി ബശ്ശാർ അൽ അസദിനെ താഴെയിറക്കാൻ പ്രതിപക്ഷ കക്ഷികൾ നടത്തിയ പോരാട്ടം വിജയം കാണാതെ വർഷങ്ങൾ പിന്നിടുമ്പോൾ, മനുഷ്യചരിത്രത്തിൽ തന്നെ തുല്യതയില്ലാത്ത വിധം രക്തപ്പുഴ ഒഴുകുന്ന കാഴ്ച്ചകൾക്കാണ് ആ രാജ്യം സാക്ഷിയായികൊണ്ടിരിക്കുന്നത്. അതിഭീകരമായ ഈ മനുഷ്യക്കുരുതി കശാപ്പുകാരുടെ ആസൂത്രണ മികവ് കൊണ്ടും മാധ്യമ തമസ്‌കരണങ്ങൾ കൊണ്ടും ആഗോള ദേശീയ തലങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ലെന്നത് അത്യന്തം ഭീതിജനകമാണ്. സുന്നി സമൂഹങ്ങൾക്കെതിരെ വളരെ ആസൂത്രിതമായ രീതിയിൽ ഉന്മൂലന ശ്രമങ്ങളാണ് സിറിയയിലും ഇറാഖിലും നടന്ന് കൊണ്ടിരിക്കുന്നത്. ഹിജ്റ നാലാം നൂറ്റാണ്ടിൽ തീവ്ര ശിയാവിഭാഗമായ ‘ഖറാമിഥ’ കൾ അറേബ്യൻ ഉപദ്വീപിലും ഫാത്വിമികൾ ആഫ്രിക്കയിലും പതിനഞ്ചാം നൂറ്റാണ്ടിൽ സഫവികൾ ഇറാനിലും ഇറാഖിലും സമാനമായ സുന്നി വംശിയ ഉന്മൂലനത്തിന് നേതൃത്വം നൽകിയത് ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി കിടക്കുന്നുണ്ട്.

ഫാത്വിമി ഭരണകാലത്ത് പല പ്രമുഖ മന്ത്രിമാരും, ജൂതമാരും ക്രൈസ്തവരുമായിരുന്നു. പ്രസ്തുത ഭരണകൂട സ്ഥാപകൻ ഉസൈദുല്ല അൽ മഹ്ദി തന്നെ ഈ പാരമ്പര്യം പേറുന്ന വ്യക്തിയാണ്.ഇദ്ദേഹത്തിന്റെ പൂർവീകൻ മൈമൂൻ അൽഖദ്ദാഹിന്റെ ചരിത്രവും തഥൈവ. കുരിശുയുദ്ധ വേളയിൽ സ്വലാഹുദ്ദീൻ അയൂബിയുടെ രഹസ്യങ്ങൾ ശത്രു സൈന്യത്തിന് ചോർത്തികൊടുക്കുന്ന ദൗത്യമായിരുന്നു ഫാത്വിമികൾ നിർവഹിച്ചിരുന്നത്. ബാഗ്ദാദ് തരിപ്പണമാക്കിയ ഹുലാക്കൂഖാനെ അങ്ങോട്ട് വിളിച്ച് വരുത്തിയതും 20 ലക്ഷത്തോളം വരുന്ന മൂസ്ലീകളെ കശാപ്പ് ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്തതും അവസാന അബ്ബാസീ ഖലീഫയായിരുന്ന മുഅ്തസിമിന്റെ പ്രധാന മന്ത്രിയും ശിയാ വിശ്വാസിയുമായിരുന്ന ഇസനുൽ അൽഖമായിരുന്നു. ഇതെല്ലാം നമ്മുടെ ആധികാരിക ചരിത്ര ഗ്രത്ഥങ്ങളിൽ പ്രതിപാദിച്ച ചരിത്ര യാഥാർത്ഥ്യങ്ങളാണ്.

ചരിത്ര ബോധമില്ലാത്ത സുന്നി സമൂഹങ്ങളെ എപ്രകാരം കെണിയിൽ കൊടുക്കാമെന്നതിനെ കുറിച്ച് കാപട്യം മതമുദ്രയും മുഖമുദ്രയുമാക്കിയ ശിയാക്കൾക്ക് അറിയാം. അയൽ രാഷ്ട്രങ്ങളിലും മുസ്ലിം ലോകത്തും നുഴഞ്ഞ് കയറി എങ്ങനെ ആ സമൂഹങ്ങളെ ശിയാവൽക്കരിക്കാൻ സാധിക്കുമെന്നതായിരുന്നു ’90കളിൽ അവർ പുറത്തിറക്കിയ ’50 വർഷ പദ്ധതി’. ഇതിന് രാഷ്ട്രീയ ചരിത്ര സാമൂഹിക സാംസ്കാരിക മാനങ്ങളാണുണ്ടായിരുന്നതെങ്കിൽ 2005 ൽ പുറത്തിറക്കിയ ‘രഹസ്യ മാധ്യമ പദ്ധതി’ മാധ്യമങ്ങളിൽ നുഴഞ്ഞ് കയറി എങ്ങനെ ലോക തലത്തിൽ ഇറാൻ അനുകൂല അഭിപ്രായ രൂപീകരണം സാധ്യമാക്കാം എന്നതാണ്. 2005ൽ ഇറാക്കിലെ ദേശീയ സഖ്യ സേന തടവിലാക്കിയ ഒരു ഇറാൻ രഹസ്യാന്യാഷണ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് പ്രസ്തുത രേഖ കണ്ടെടുക്കപ്പെട്ടത്. സദ്ദാമിന്റെ പതനത്തിന് ശേഷം ഇറാൻ മിലിഷ്യയും അമേരിക്കൻ അധികൃതരും എങ്ങനെ സഹകരിച്ച് പ്രവർത്തിച്ചുവെന്ന് പ്രസ്തുത രേഖ വിശദീകരിക്കുന്നുണ്ട്. മേഖലയിൽ ശിയാവൽക്കരണത്തിന് ആക്കം കൂട്ടാൻ സഹകരിക്കേണ്ട വ്യക്തിത്വങ്ങളും സംഘടനകളും ഏതൊക്കയാണന്ന് വരെ രേഖയിൽ വെളിപ്പെടുത്തുന്നുണ്ട്. പല വിഷയങ്ങളും അതീവ വൈകാരികമായത് കൊണ്ട് അറബി ഭാഷയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ലോകം ഇതിന് മുമ്പ് പലതരം വംശീയ ഉന്മൂലനങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. അമേരിക്ക ജപ്പാനിലും മറ്റും നടത്തിയ ബോംബ് വർഷങ്ങൾ, ഇസ്‌റാഈൽ ഫലസ്തീനികൾക്കെതിരിൽ തുടരുന്ന അതിക്രമങ്ങൾ, ബോസ്‌നിയയിലെ വംശീയ ഉന്മൂലന ശ്രമങ്ങൾ, ബശ്ശാറിന്റെ പിതാവ് ഹാഫിസുൽ അസദ് 1980, 82 വർഷങ്ങളിൽ തദ്മൂർ, ഹിംസ്, ഹുമാ തുടങ്ങിയ പ്രദേശങ്ങളിൽ ബ്രദർഹുഡ്‌ പ്രവർത്തകർക്കെതിരെ നടത്തിയ ഉന്മൂലന ശ്രമങ്ങൾ (ഏകദേശം 35000 സിറിയക്കാർ ഈ ആക്രമണങ്ങളിൽ കൊലപ്പെടുകയുണ്ടായി) തുടങ്ങിയവ. ഇറാനിൽ ഖുമൈനിയുടെ വിപ്‌ളവം വിജയിച്ചതിന് ശേഷം ഇറാനിലെ സുന്നീ സമൂഹം വിശിഷ്യാ അഹ്‌വാസ് പ്രവിശ്യയിലെ അറബ് വംശജർ വംശീയ ഉന്മൂലനത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. ആ സമൂഹം അനുഭവിക്കുന്ന അറ്റമില്ലാത്ത യാതനകളുടെ കഥകൾ അവർ പ്രവാസ ലോകത്തു നിന്ന് നടത്തുന്ന അവരുടെ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വ്യക്തമാകുന്നതാണ്. എന്നാൽ കഴിഞ്ഞ 5 വർഷത്തിൽ അധികമായി സിറിയയിലെ സുന്നീ സമൂഹം മേൽപറഞ്ഞ വംശീയ ഉന്മൂലന ശ്രമങ്ങളെയെല്ലാം കവച്ച് വെച്ച് കൊണ്ട് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം മുന്നേറികൊണ്ടിരിക്കുകയാണ്. നേരത്തെ പറഞ്ഞ മാധ്യമ ലോകത്തെ ഇറാൻ ആധിപത്യം കാരണം ലോകം ഈ ദാരുണ സംഭവം ശ്രദ്ധിക്കുന്നില്ലെന്നത് അത്യന്തം ഭീതിജനകമാണ്.

അറബ് വസന്തത്തെ തുടർന്ന് നിലനിൽപ്പ് പരുങ്ങലിലായ ബശ്ശാറിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നപ്പോൾ എന്ത് വിലകൊടുത്തും തീവ്ര ശിയാ വിഭാഗക്കാരനായ ഇയാളെ താങ്ങി നിർത്താൻ ഇറാൻ മുന്നോട്ട് വരുകയും അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, ലബ്‌നാൻ, യെമൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുള്ള പതിനായിര കണക്കിന് ശിയാമിലിറ്റന്റുകളെ സിറിയയിൽ ബശ്ശാറിന്റെ രക്ഷക്കായി അണിനിരത്തുകയുമായിരുന്നു. ഇറാൻ ദേശീയ സുരക്ഷാ വിഭാഗത്തിലെ പതിനായിരകണക്കിന് സൈനികർക്ക് പുറമെ ഹിസ്ബുല്ലയുടെ മുഴുവൻ സൈനികരും ബശ്ശാറിന് വേണ്ടി സുന്നീ മേഖലകളെ തരിപ്പണമാക്കുന്നതിൽ മുമ്പിലുണ്ട്. ഇതിന് പുറമെ ഫൈലഖുൽ ഖുദ്‌സ്, ഫൈലഖുൽ ബദ്ർ (ഇറാൻ ) അൻസാദുല്ലാ (യെമൻ) ലിവാഅുൽ ഹംദ്, സറായാ അൽഖുറാസാനി ലിവാഉ അസദുല്ല, ലിവാഉൽ ഇമാം അലി, ലിവാഉൽ ഇമാം ഹുസൈൻ (ഇറാഖ്) ലിവാഫാതിമിയ്യൂൻ (അഫ്ഗാനിസ്ഥാൻ), ജൈശുൽ ഇമാം മഹ്ദി, അബുൽ ഫദ്ൽ, സറായ, അസ്സഹ്‌റ, അസാഇസ് അഹ്‌ലിൽ ഹഖ് തുടങ്ങിയ ശതകണക്കിന് ശിയാസായുധ സംഘങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സിറിയയിൽ തമ്പടിച്ച് നിസ്സഹാരയായ സുന്നി സമൂഹങ്ങളെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കികൊണ്ടിരിക്കുകയാണ്.

ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കുറ്റ കൃത്യങ്ങളാണ് സിറിയയിൽ നിന്ന് കേട്ട് കൊണ്ടിരിക്കുന്നത്. വംശഹത്യയുടെ വിവിധ രൂപങ്ങൾ വർണിച്ച് കൊണ്ടുള്ള നാൽപ്പത്തിഅയ്യായിരം ചിത്രങ്ങൾ ഉൾകൊള്ളുന്ന ഒരു ആൽബം ഒരു പത്ര പ്രവർത്തകൻ ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി, ജീവനോടെ തൊലിയുരിയുക, ആസിഡിൽ മുക്കുക, വാളുകൾ കൊണ്ട് ഊർന്ന് കൊല്ലുക, മൃത ശരീരങ്ങളിൽ വാൾ തലപ്പ് കൊണ്ട് യാഹുസൈൻ എന്നെഴുതുകയൊക്കെ ഈ ദുഷ്ടജന്തുക്കളുടെ ചില മൃഗയാവിനോദങ്ങളത്രെ.

ശിയാശക്തികൾ മുഴുവൻ ഒന്നിച്ചു പോരാടിയിട്ടും നിൽകകള്ളിയില്ലാതെ വന്നപ്പോഴാണ് ഇറാൻ റഷ്യയുടെ സഹായം തേടിയത്. സിറിയയിലെ കലാപങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഇറാൻ ദേശീയ സുരക്ഷാ വിഭാഗത്തിലെ ജനറൽ ഖാസിം സുലൈമാനിയാണ്. റഷ്യ ആകാശത്തുനിന്ന് തീമഴ വർഷിപ്പിക്കുമ്പോൾ ശിയാ ഭീകരസംഘങ്ങൾ ബശ്ശാറിന്റെ സൈനികർകൊപ്പം പാവപ്പെട്ട പൗരന്മാരെ വെടിവെച്ചും രാസപ്രയോഗം നടത്തിയും കൊന്നുതീർക്കുന്ന കാഴ്ച്ചയാണ്. ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ ലോകത്തെ ആദ്യത്തെ നാഗരിക കേന്ദ്രവുമായ, ഇസ്ലാമിക ചരിത്രത്തിൽ തുല്യതയില്ലാത്ത സംഭാവനകൾ നൽകിയ ഈ പ്രദേശം ഭുമുഖത്ത്‌നിന്ന് തുടച്ച് നീക്കപ്പെടാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല.

ഇവിടെ ഇസ്‌ലാമിന്റെ ശത്രുകൾ ഒറ്റക്കെട്ടാണ്. ബശ്ശാറിന്റെ നിലനിൽപ്പ് മേഖലയിലെ പ്രബല വിഭാഗങ്ങളായ ഇറാന്റെയും ഇസ്‌റാഈലിന്റെയും മാത്രമല്ല, അമേരിക്കയുടേയും റഷ്യയുടെയും കൂടി താൽപര്യമാണ്. മധ്യപൗരസ്ത്യ ദേശത്ത് പ്രവിശാലമായ ജൂത സാമ്രാജ്യം സ്ഥാപിതമാകാൻ സുന്നി സമൂഹത്തിന്റെ ഉന്മൂലനം അനിവാര്യമാണ്. എല്ലാതരം ബഹുദൈവത്വമൂല്യങ്ങളും പേറുന്ന ശിയാഇസ്‌ലാം അതിന് ഒരിക്കലും തടസ്സമാകില്ല. ടെഹ്‌റാനിൽ മുപ്പത് ശതമാനത്തോളം വരുന്ന സുന്നികൾക്ക് ഒരു ജുമാമസ്ജിദ് പോലുമില്ല. എന്നാൽ ഒരു ശതമാനം വരുന്ന ജൂതന്മാർക്ക് 25 സിനഗോഗുകളുണ്ട് . യൂസുഫുൽ ഖർദാവി ഒരു ടെലിവിഷൻ അഭിമുഖത്തിൽ റഫ്‌സബാനിയോട് പറഞ്ഞതാണിത്.

ഐ.എസും ബാഗ്ദാദും തമ്മിലാണ് സിറിയയിൽ പോരാട്ടം നടക്കുന്നതെന്നും ഐ.എസ് വിരുദ്ധ പോരാട്ടത്തെ സഹായിക്കാനാണ് ഇറാനും റഷ്യയും ഇടപെടുന്നതുമാണ് നിഷ്‌കളകങ്കരായ വായനക്കാരിൽ പലരും ധരിച്ചുവശായിരിക്കുന്നത്. അലപ്പോയിൽ തമ്പടിച്ച ഇറാക്കിലെ ശിയാപോരാളികൾ വ്യാജതിരിച്ചറിയൽ കാർഡുണ്ടാക്കി ഐ.എസിൽ നുഴഞ്ഞ് കയറിയതായി ലണ്ടനിലെ ടൈംസ് പത്രം റിപ്പോർട്ടു ചെയ്തിരുന്നു. പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകിയത് ഇറാനിലെ പ്രമുഖ സൈനിക മേധാവികളായ കേണൽ അലി മംലൂക്കും, ലെഫ്. ഹൈദർ ഹൈദറുമായിരുന്നെന്ന് ടൈംസ് റിപ്പോർട്ടർ വെളിപ്പെടുത്തുകയുണ്ടായി.

ഇറാനോ റഷ്യയോ ഇതുവരെയായി ഐ.എസുമായി ഏറ്റുമുട്ടിയിട്ടില്ല. പ്രത്യുത ഇവരെല്ലാവരും ഒന്നിച്ച് സിറിയയിലെ സുന്നി കേന്ദ്രങ്ങളാണ് അക്രമിച്ച് നശിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഹലബും ഹുമായും ഹിംസും ഇവർ ചുടലക്കളമാക്കിയ സുന്നിമേഖലകളാണ്. ഇന്ന് ലോകത്ത് ഐ.എസ് ഭീഷണി നേരിടാത്ത രണ്ട് രാഷ്ട്രങ്ങൾ ഇറാനും ഇസ്‌റാഈലും മാത്രമാണ്. തങ്ങൾ ഒരിക്കലും ഇറാനെ ആക്രമിക്കില്ലന്നും സഊദിയെ തകർക്കുമെന്നും ഐ.എസ് തലവൻ ബഗ്ദാദിയുടെ പ്രഖ്യാപനം അൽജസീറ പുറത്തുവിട്ടത് നേരിട്ട് കണ്ടതോർമയുണ്ട്.

കൂടാതെ യാസീൻ സൂരി, മുഹ്‌സിൻ സുദൈലി, സൈഫുൽഅദ്ൻ, സുലൈമാൻ അബുൽഗൈസ് സർഖാവി തുടങ്ങിയ പരശ്ശതം അൽഖാഇദ ഭീകരർക്ക് ഇറാൻ പരിശീലനം നൽകുകയും മേഖലയിലെ ഇറാൻ താൽപര്യങ്ങൾ സംരംക്ഷിക്കുവാനുള്ള ചാവേറുകളായി ഉപയോഗിക്കുകയും ചെയ്തതിന് എത്രവേണമെങ്കിലും തെളിവുകളുണ്ട്. ന്യൂയോർക്ക് മുതൽ ഇന്തോനേഷ്യ വരെ രാഷ്ട്രങ്ങളിൽ സ്‌ഫോടനങ്ങൾ നടത്താൻ കെൽപ്പുള്ള ഭീകരർക്ക് ഇറാനിൽ ഒരു ചെറിയ പടക്കം പൊട്ടിക്കാൻ പോലും കഴിയാത്തതിന്റെ പിന്നിലെ രഹസ്യമെന്താവും?

സിറിയയിൽ വിപ്‌ളവത്തെ അടിച്ചമർത്താൻ ബശ്ശാറിന് കഴിയാതെ വന്നപ്പോൾ വിപ്ലവത്തെ വികൃതമായി ചിത്രീകരിക്കാൻ തന്നെ ഇറാനാണ് ഐ.എസിന്‌ സിറിയയുടെ മണ്ണിൽ വിത്തിട്ടതെന്ന് സിറിയയുടെ മുൻ വൈസ് പ്രസിഡന്റ് അബ്ദുൽ ഹലീം ഖദ്ദാം ലോകത്തോട് വെളിപ്പെടുത്തുകയുണ്ടായി. അലപ്പോയിലെ ഐ.എസ് താവങ്ങളിൽ നിന്ന് ഇറാൻ പാസ്‌പോർട്ടും, സിം കാർഡുകളും ലഭിച്ചതും അറബി മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

പ്രതിപക്ഷ വിപ്ലവം ആരംഭിച്ചതുമുതൽ പത്ത് ലക്ഷത്തിൽ പരം സുന്നിമുസ്‌ലീകൾ കൊല്ലപ്പെടുകയുണ്ടായി. ജനസംഖ്യയുടെ തൊണ്ണൂറ് ശതമാനം വരുന്ന സുന്നികളെ പത്ത് ശതമാനം വരുന്ന നുസൈരി(അലവി)കളാണ് പട്ടാളശക്തികൊണ്ട് ഉന്മൂലനം ചെയ്ത് കൊണ്ടിരിക്കുന്നത്, കാരണം പട്ടാളത്തിൽ സുന്നി വിഭാഗത്തിൽ പെട്ട ആരുമില്ല!

ജീവൻ കൊണ്ട് ഓടിപ്പോയ സുന്നികൾ ഒന്നരകോടിയലധികമാണ്, അഭയാർത്ഥികളിൽ ശിയാവിഭാഗത്തിൽപ്പെട്ട ഒരാൾ പോലുമില്ലെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്തത്. നിരായുധരും നിസ്സഹായരുമായ സുന്നി വിഭാഗത്തെയാണ്, ബശ്ശാറും ഇറാനും റക്ഷ്യയും ഐ.എസും ഒന്നിച്ച് അക്രമിച്ചു നശിപ്പിക്കുന്നത്. കേരള മുസ്‌ലിംകൾ പ്രാർത്ഥനകൾ കൊണ്ടെങ്കിലും ആ സഹോദരന്മാരുടെ കൂടെ നിൽക്കേണ്ടിയിരിക്കുന്നു.

(ഡോ. അബ്ദുറഹ്മാൻ ആദൃശേരി  ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിലെ അധ്യാപകനാണ് )

MORE ON THIS TOPIC

Related Articles

brown boots on brown dried leaves

നിശ്ശബ്ദ ഇരകൾ: ഇറാനും കുട്ടികളുടെ സൈനികവൽക്കരണവും’ പ്രകാശനം ചെയ്തു

ശിയാഇസവും രിദ്ദത്തും വേട്ടയാടുന്ന സമുദായം

Shia Waqf Board for implementation of CAA and NRC

കേരള മുസ്‌ലിംകളിലേക്ക്‌ ആഗോള ശിയാഇസം പാലങ്ങൾ പണിയുന്നു

Allah Calligraphy artwork

‘Concern over rising Shia influence in Kerala’

COMMENTS

Leave a Comment

Your email address will not be published. Required fields are marked *