ആഗോള തലത്തിൽ, ഇസ്‌ലാമിന്റെ ആദർശ മുഖമായ അഹ്ലുസ്സുന്ന ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിലും അഹ്ലുസ്സുന്നയുടെ വിശ്വാസാദർശങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന പ്രവണതകൾ ശക്തിപ്പെടുന്നു. സുന്നി സംഘടനകളുടെ മറവിൽ ശിയായിസം, സർവമത സത്യവാദം , അദ്വൈതവാദ ചിന്തകളിലധിഷ്ഠിതമായ സൂഫി പ്രസ്ഥാനങ്ങൾ, മാനവികതയുടെ മുഖം മൂടി അണിഞ്ഞ മതവിരുദ്ധ സ്വതന്ത്രചിന്താ പ്രസ്ഥാനങ്ങൾ തുടങ്ങിയവക്ക് തഴച്ചു വളരാനുള്ള വളക്കൂറുള്ള മണ്ണാണ് കേരളം. ഈ പ്രത്യേക സാഹചര്യത്തിൽ അഹ്ലുസ്സുന്നയുടെ യഥാർത്ഥ ആശയാദർശങ്ങൾ സമൂഹത്തിലെത്തിക്കുക എന്നതാണ് ഈ സംരംഭം മുഖ്യമായും ലക്ഷ്യം വെക്കുന്നത്.